Category: സ്പെഷ്യല്‍

Total 572 Posts

പ്രാർത്ഥന: വിശ്വാസിയുടെ ആയുധം | റമദാൻ സന്ദേശം 20 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സത്യവിശ്വാസിയായ ഒരു മനുഷ്യനെ അവന്റെ സൃഷ്ടാവായ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന ഒരു മാധ്യമമാണ് പ്രാർത്ഥന.തിരുനബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട് :”പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ്”.പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമയോടെയും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയും അവൻ പ്രാർത്ഥിക്കണം.ബദ്റിന്റെ രണാങ്കണത്തിൽ ആൾബലം കൊണ്ടും ആയുധബലം കൊണ്ടും ബലഹീനരായ മുസ്ലിം പക്ഷം പരാജയത്തിന്റെ വക്കിലെത്തിയപ്പോൾ അല്ലാഹുവിന്റെ

നന്മയുടെ പ്രചാരണവും തിന്മയുടെ വിപാടനവും | റമദാൻ സന്ദേശം 19 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഇസ്ലാം നന്മയുടെ മതമാണ്.നന്മ കല്പിക്കലും തിന്മ തടയലുവമാണ് ഇസ്ലാമിന്റെ പ്രമേയം.അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ) ഉൾപ്പെടെയുള്ള മുഴുവൻ പ്രവാചകന്മാരുടെയും നിയോഗ ലക്ഷ്യവും ഇതു തന്നെയായിരുന്നു.നന്മയുടെ കാര്യത്തിൽ സത്യവിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് നബി തിരുമേനി (സ) പഠിപ്പിക്കുന്നുണ്ട്.എല്ലാ നന്മയും ഒരാൾക്ക് ചെയ്യാൻ കഴിയണമെന്നില്ല. അതുകൊണ്ടു തന്നെ നന്മയിൽ

തീപ്പൊരി ദേഹത്ത് വീണാലും പൊള്ളാത്ത പടക്കം, ചൂളമടിച്ച് കറങ്ങുന്ന ചക്രം, ഒപ്പം ഫ്രീഫയറും അവതാറും ഡാൻസിം​ഗ് ബട്ടർഫ്ലെെയും; കൊയിലാണ്ടിയിലെ വിഷു വിപണി കീഴടക്കി പടക്കങ്ങൾ

സ്വന്തം ലേഖിക കൊയിലാണ്ടി: വിഷുക്കണിക്കും സദ്യക്കുമൊപ്പം മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് പടക്കങ്ങൾ. കമ്പിത്തിരിയും, മത്താപ്പൂവുമുൾപ്പെടെ വർണ്ണ വിസ്മയങ്ങളുടെ ഉത്സവം കൂടിയാണ് വിഷു. അതിനാൽ വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊയിലാണ്ടിയിലെ പടക്കവിപണിയും സജീവമാണ്. സാധാരണ പടക്കങ്ങൾക്കൊപ്പം ഇത്തവണ പുതിയ ഇനം പടക്കങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്. ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ്

നന്തിയിലെ അവസാന മെസ്ഹറാത്തി മമ്മദ്ക്കയും കൂട്ടരും, ഒപ്പം കാളവണ്ടിത്തണ്ടില്‍ ഇളകിയാടുന്ന പാനീസ് വിളക്കും; റമദാനുമായി ബന്ധപ്പെട്ട ഗൃഹാതുരമായ ഓർമ്മകളെഴുതുന്നു യാക്കൂബ് രചന

യാക്കൂബ് രചന ചില സാംസ്കാരിക അടയാളങ്ങൾ കാണുമ്പോൾ അത് നമ്മെ ഓർമ്മിപ്പിക്കുക ചരിത്രത്തെയാണ്. അതുകൊണ്ടാണ് ചരിത്രവും സാംസ്കാരിക പൈതൃകങ്ങളും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പറയുന്നത്. റമദാനുമായി ബന്ധപ്പെട്ട് ഈജിപ്തിൽ നിന്നും കടൽ കടന്നു വന്ന് മലയാളക്കരയിൽ എത്തിയതാണ് പാനീസും അത്താഴമുട്ടും. കേട്ടിട്ടില്ലേ… ഇരുട്ടില്‍ കാള വണ്ടിത്തണ്ടില്‍ ഇളകിയാടുന്ന പാനീസ് വിളക്കും വളരെ ദൂരത്ത് നിന്ന് നേര്‍ത്ത ശബ്ദത്തിൽ കേള്‍ക്കാവുന്ന

ലൈലതുൽ ഖദ്ർ: മാഹാത്മ്യത്തിന്റെ രാവ് | റമദാൻ സന്ദേശം 18 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശുദ്ധ റമദാനിൽ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുണ്യ രാവാണ് ലൈലതുൽ ഖദ്ർ.അല്ലാഹു അവൻ്റെ സൃഷ്ടികളുടെ മേൽ നിർണയം നടത്തുന്ന രാവായതുകൊണ്ട് തന്നെ ഈ രാവിന് നിർണയത്തിന്റെ രാവ് എന്നും അർത്ഥമുണ്ട്.ലൈലത്തുൽ ഖദ്ർ എന്ന പേര് വരാൻ പല കാരണങ്ങളും പണ്ഡിതന്മാർ സൂചിപ്പിക്കുന്നുണ്ട്.മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു:

‘പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് സുരക്ഷയൊരുക്കി, എസ്.പി.ജിയിലെ ഏറ്റവും മിടുക്കനും വിശ്വസ്തനുമായ നായ’; പയ്യോളിയില്‍ മരിച്ച ഡോഗ് സ്ക്വാഡ് അംഗം ലക്കിയുടെ സംരക്ഷകന്‍ കൊയിലാണ്ടി ഡോട് ന്യൂസിനോട് പറയുന്നു

പയ്യോളി:  ഡോഗ് സ്‌ക്വാഡിലെ തങ്ങളുടെ പ്രിയപ്പെട്ട ലക്കിയുടെ വേര്‍പാടില്‍ ഉലഞ്ഞ് പയ്യോളി പൊലീസ് സേന. ആറു വർഷം മുമ്പ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി മാറിയ  ലക്കി വിടപറഞ്ഞത് ആറരവയസ്സില്‍ അസുഖബാധിതനായാണ്. മനുഷ്യമൃതദേഹത്തിന് നല്‍കുന്ന എല്ലാവിധ ആദരവുകളും ബഹുമതികളും കൊടുത്താണ് സഹപ്രവര്‍ത്തകര്‍ ലക്കിയെ യാത്രയാക്കിയത്. തന്റെ ആറുവര്‍ഷത്തെ സര്‍വീസ് കാലയളവിനിടക്ക് ലക്കി നിര്‍വഹിച്ച ദൗത്യങ്ങള്‍ ചില്ലറയല്ല. പരിശീലനം

ദുനിയാവിന്റെ മോഹന വലയത്തിൽ വിശ്വാസികൾ വഞ്ചിതരാവരുത് | റമദാൻ സന്ദേശം 17 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി അല്ലാഹു ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചത് അവനെ ആരാധിക്കാനും നന്ദിയോടെ ജീവിക്കാനുമാണ്.നാം ജീവിക്കുന്ന സുഖാഡംബരങ്ങൾ നിറഞ്ഞ ദുനിയാവ് നശ്വരമാണ്.അതിന്റെ കൺകുളിർമയുളള മോഹനഗേഹത്തിൽ വിശ്വാസികൾ വഞ്ചിതരാവരുത്. മുആവിയ (റ) ളിറാർ എന്ന മഹാനോട് ചോദിച്ചു: ളിറാർ,അലി എന്നവരെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ.ളിറാർ പറഞ്ഞു: അദ്ദേഹം അതീവ ശക്തിമാനായിരുന്നു. ഖണ്ഡിതമായ

കല്ലുമ്മക്കായ, കടല്‍, കടല്‍തൊഴില്‍; മൂടാടിയില്‍ നിന്നുള്ള കഥ

നിജീഷ്എം..ടി കേരളോല്പത്തിയുമായി ബന്ധപ്പെട്ട സങ്കല്പം തന്നെ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു. നീലാകാശത്തിന് കീഴിൽ മലകൾ ആഴിയോട് ചേർന്ന് രൂപപ്പെട്ട മലയാളക്കരയാണ് കേരളം. തീരദേശത്തെ തണലിലിരുന്ന് നാം കാണുന്ന കടൽ കാഴ്ചകളിൽ അനന്തവും, അജ്ഞാതവും, അവർണ്ണനീയമമായ കടലാഴങ്ങളും പരപ്പും എത്രയെന്ന് നാമറിയുന്നില്ല.. മനസ്സുകളെ ഇത്രയധികം സ്വാധിനിക്കാൻ, സമസ്തഭാവങ്ങളെയും ഉൾക്കൊള്ളാൻ കടലിന് കഴിയുന്നു അതുകൊണ്ടാവാം നമുക്ക് കടൽ എത്ര കണ്ടാലും,

കര്‍ഷകര്‍ക്ക് ആശ്വാസം; നടേരി ഭാഗത്ത് ഇന്ന് വെള്ളമെത്തും, തിരുവങ്ങൂരും ചെങ്ങോട്ടുകാവും വരുംദിവസങ്ങളിലുമെത്തുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: നടേരി ഭാഗത്ത് ഇന്ന് വൈകുന്നേരം മുതല്‍ കനാല്‍ ജലമെത്തും. നിലവില്‍ ഒരേസമയം രണ്ട് ഭാഗങ്ങളിലേക്ക് മാത്രമേ ജലവിതരണം സാധ്യമാകൂവെന്നും അതിനാലാണ് നടേരി, കാവുംവട്ടം ഭാഗങ്ങളില്‍ വിതരണം നിര്‍ത്തിവെച്ചതെന്ന് ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അശ്വിന്‍ദാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കൊയിലാണ്ടി നഗരസഭയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലും കനാല്‍ ജലമെത്താത്തത് കര്‍ഷകര്‍ക്ക്

വിനയം: വിശ്വാസിയുടെ മുഖമുദ്ര | റമദാൻ സന്ദേശം 16 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശ്വാസിയുടെ വിജയത്തിന്റെ രഹസ്യമാണ് വിനയം.സാമ്പത്തികവും ശാരീരികവുമായ കഴിവുകൊണ്ട് താൻ മറ്റുള്ളവരെക്കാൾ മുകളിലല്ല എന്നും എന്നെക്കാൾ മുകളിൽ ഒരുപാട് പേരുണ്ട് എന്നുമുള്ള ധാരണ വിശ്വാസിക്കുണ്ടാവണം.സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരോട് വിനയപൂർവ്വം പെരുമാറാൻ നമുക്ക് സാധിക്കണം.വിനയം പ്രസന്നതയാണ്.വിനയാന്വിതരായ ആളുകളിലേക്ക് മാത്രമേ മറ്റുള്ളവർ ആകർഷിക്കപ്പെടുകയുള്ളൂ. വിശുദ്ധ ഖുർആനിലൂടെ അല്ലാഹു തആല അതുതന്നെയാണ്