Category: സ്പെഷ്യല്‍

Total 580 Posts

പ്രകൃതി ഭം​ഗി ആസ്വദിച്ച് പുഴയിലൂടെ ഒരു യാത്ര; കൊയിലാണ്ടി അകലാപ്പുഴയിലെ ബോട്ട് യാത്രയ്ക്ക് സ്വീകാര്യതയേറുന്നു

കൊയിലാണ്ടി: പ്രകൃതി ഭം​ഗി ആസ്വദിച്ച് പുഴയിലൂടെ ഒരു യാത്ര നടത്താൻ ആ​ഗ്രഹിക്കുന്ന കോഴിക്കോട്ടുകാർ അകലാപ്പുഴയിലേക്ക് കൂട്ടത്തോടെയെത്തുന്നു. അവധിക്കാലം ആസ്വദിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും പറ്റുന്നതാക്കാൻ പലരും ഇപ്പോൾ തെരഞ്ഞെടുക്കുന്നത് അകലാപ്പുഴയിലെ ബോട്ട് യാത്രയാണ്. പുറക്കാട് ഗോവിന്ദൻ കെട്ട്, നടക്കൽ എന്നിവിടങ്ങളിൽ നിന്നുമായി ആരംഭിക്കുന്ന യാത്ര നെല്യാടിക്കടവ്, നടേരിക്കടവ്, മുത്താമ്പിപ്പാലം വരെ നീളും. ഈ യാത്രയിൽ ഏറ്റവും സുന്ദരം

ഭക്തിയും കലയും ഒന്നിക്കുന്നു; നടേരി ലക്ഷ്മി നരസിംഹ ക്ഷേത്ര ശ്രീകോവിലിലെ ചുമര്‍ചിത്രങ്ങൽ പുനര്‍ജന്മം പ്രാപിക്കുന്നു

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പാരമ്പര്യ ചുമര്‍ചിത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കപ്പെടുന്നു. രണ്ട് നിലകളിലുള്ള വട്ടശ്രീകോവിലില്‍ ജീര്‍ണോധാരണത്തിന്റെ ഭാഗമായി ചുമര്‍ ചിത്രങ്ങള്‍ പൂര്‍ണ്ണതയോടെ പുനരാവിഷ്‌കരിക്കുകയാണ് ചിത്രകാരന്‍ നവീണ്‍കുമാറും സംഘവും. വിസ്തൃതി കൊണ്ട് വളരെ വലുതായ ക്ഷേത്ര സമുച്ചയം ആണിത്. പൗരാണികമായി ചുറ്റുമതിലും ഗോപുരവും ഉള്‍പ്പെടെ ശ്രേഷ്ഠമായ ഘടന സംവിധാനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 300 ഓളം

ഹിജാമ – രക്തം ഊറ്റുന്ന അജ്ഞത; ഹിജാമ ചികിത്സയിലെ അശാസ്ത്രീയത ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു

ഹിജാമ ചികിത്സ എന്ന പരിപാടി ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും പ്രചാരം നേടുകയാണ്. പലരും അറിവില്ലായ്മ കൊണ്ട് ഇത് ചെയ്യാറുണ്ടെങ്കിലും ഇത് പൂര്‍ണമായും അശാസ്ത്രീയമായ ചികിത്സാ രീതിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. യാതൊരു ഫലസിദ്ധിയുമില്ലെന്ന് മാത്രമല്ല, ഇത്തരം ചികിത്സകള്‍ പലപ്പോഴും അപകടകരവുമാണെന്ന് അവര്‍ പറയുന്നു. ഹിജാമയെക്കുറിച്ച് ഇന്‍ഫോക്ലിനിക്ക് എന്ന ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മ എഴുതിയ കുറിപ്പ് വായിക്കൂ…

വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി കൊയിലാണ്ടി നഗരമധ്യത്തിലെ കുഴി; വെട്ടിച്ച് പോകാനുള്ള ശ്രമങ്ങള്‍ ഗതാഗതക്കുരുക്കും മറ്റ് വാഹനങ്ങളെ തട്ടാനുള്ള അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു

കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി നഗരമധ്യത്തിലെ ജങ്ഷനിലെ കുഴി വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാവുന്നു. ഒരാഴ്ച മുമ്പാണ് റോഡില്‍ പതിച്ച കട്ട ഇളകി കുഴി രൂപപ്പെട്ടത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയായിട്ടും കുഴി നികത്താനുള്ള നടപടി ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നഗരത്തിലെ തിരക്കേറിയ ജങ്ഷനിലാണ് ഈ കുഴിയെന്നതിനാല്‍ അപകട ഭീഷണി വര്‍ധിക്കുകയാണ്. ചെറുവാഹനങ്ങള്‍ കുഴിയില്‍ വീഴാനും അപകടപ്പെടാനും

തിരുവള്ളൂർ വള്ള്യാട് സ്വദേശി സാബിറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടൽ മാറുന്നില്ല; ആനയേയും പുലിയേയും മാത്രമല്ല പേടിക്കണം ജീവനെടുക്കുന്ന തേനീച്ചകളേയും

വടകര: തിരുവള്ളൂർ വള്ള്യാട് സ്വദേശി സാബിർ തേനീച്ചുടെ കുത്തേറ്റ് മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറാതെ നാട്. ഈ പശ്ചാത്തലത്തിൽ ഷിബിൻ ലാൽ നിലമ്പൂർ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമത്തിൽ വൈറലാകുന്നു. ആനയും പുലിയും കടുവയുമൊക്കെ സർവ്വ സാധാരണമായി മനുഷ്യരെ കൊല്ലുന്ന നാട്ടിൽ, തേനീച്ചയുടെ ആക്രമണത്തിൽ മനുഷ്യർ മരണപ്പെടുന്ന വാർത്തകൾ നമുക്കത്ര പരിചിതമല്ല. പക്ഷെ, അറിഞ്ഞിടത്തോളം ഇത്തരം മരണങ്ങളും അതിദാരുണമാണെന്ന്

കടലാമ സംരക്ഷണ കേന്ദ്രത്താല്‍ പേരുകേട്ട ഇടം; തീരദേശ ഖനനവും കടലാക്രമണവും തിരിച്ചടിയായി, കടലാമകള്‍ എത്താതെ കൊളാവിപ്പാലം

പയ്യോളി: ഒരുകാലത്ത് കടലാമകളുടെ പ്രിയപ്പെട്ട ഇടമായിരുന്ന കൊളാവിപ്പാലം. കടലാമ സംരക്ഷണ കേന്ദ്രത്താല്‍ പേരുകേട്ട ഇടം. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ഏറെ പരിതാപകരമാണ്. കൊളാവിപ്പാലത്തേയ്ക്കായി മുട്ടയിടാനായി എത്തുന്ന കടലാമകളുടെ എണ്ണം ഏതാനും വര്‍ഷങ്ങളായി വന്‍ തോതില്‍ കുറഞ്ഞിരിക്കയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഒരു കടലാമകളും മുട്ടിയിടാനായി കൊളാവിപ്പാലത്തേയ്ക്കായി എത്തിയിട്ടില്ല. ഈ വര്‍ഷമാകട്ടെ വന്നത് രണ്ട് ആമകള്‍ മാത്രം.

മഴയുടെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് ഓരോ വീടുകളിലും അലര്‍ട്ട്; സ്‌കൂള്‍ ഇന്നൊവേഷന്‍ മാരത്തോണില്‍ ദേശീയതലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് കാരയാട് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട്

അരിക്കുളം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നൂതനമായ ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കൂള്‍ ഇന്നൊവേഷന്‍ മാരത്തോണിന്റെ (എസ്‌ഐഎം) ദേശീയ തലത്തിലേയ്ക്ക് കാരയാട് യൂപി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ലെസിന്‍ ബിന്‍ ഷംസുദ്ദീനും അഭിമന്യുവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡ്‌റി സ്‌കൂളില്‍നിന്ന് വന്ന 1,04,000 ഐഡിയയില്‍

ഈ വീട്ടിലെ ടെറസില്‍ പച്ചക്കറിയും പഴങ്ങളുമെല്ലാം വിളയും; ടെറസില്‍ വലിയൊരു തോട്ടം തന്നെയുണ്ടാക്കി ചെങ്ങോട്ടുകാവിലെ കര്‍ഷക ദമ്പതികള്‍

ചെങ്ങോട്ടുകാവ്: വീട്ടിലെ ടെറസിലെ പരിമിതമായ സ്ഥലത്ത് പച്ചക്കറികളും ഫലങ്ങളും ഔഷധസസ്യങ്ങളും വിളയിച്ച് ചെങ്ങോട്ടുകാവിലെ ദമ്പതികള്‍. നാറാണത്ത് ബാലകൃഷ്ണനും ഭാര്യ ലതികയുമാണ് വീടിന്റെ രണ്ടാംനിലയ്ക്ക് മുകളില്‍ വലിയോരു തോട്ടം തന്നെ സൃഷ്ടിച്ചത്. പലരും പടികയറാനും അധ്വാനിക്കാനുമൊക്കെ മടികാട്ടുന്ന വാര്‍ധക്യ സമയത്താണ് ലതികയും ബാലകൃഷ്ണനും ടെറസിലെ കൃഷിയ്ക്കുവേണ്ടി മുന്നിട്ടിറങ്ങിയത്. ചേന, ചീര, വെള്ളരി, തക്കാളി, കാരറ്റ്, പച്ചമുളക് തുടങ്ങി

ജിന്നുകളുടെ പേരില്‍ വര്‍ഷാവര്‍ഷം നടത്തിവരുന്ന പറമ്പിന്‍കാട് മല നേര്‍ച്ച; നടുവണ്ണൂര്‍ മന്ദങ്കാവിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നേര്‍ച്ചയെക്കുറിച്ച് ഫൈസല്‍ റഹ്‌മാന്‍ പെരുവട്ടൂര്‍ എഴുതുന്നു

വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു കിടക്കുന്ന നിഗൂഢഭൂമികയാണ് ജിന്നുകളുടെ പേരില്‍ വര്‍ഷാവര്‍ഷം നടത്തി വരുന്ന പറമ്പിന്‍ കാട് മല നേര്‍ച്ച. നടുവണ്ണൂര്‍ മന്ദങ്കാവ് പ്രദേശത്തെ അന്‍പത് ഏക്കറില്‍പരം ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് പറമ്പിന്‍കാട് മല. പ്രദേശത്തെ ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ ഉത്തമ ഉദാഹരണമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നേര്‍ച്ച. ഏഴ് ദിവസം

മേലൂര്‍ പാരമ്പര്യത്തെ പ്രണയിച്ച പുരോഗമന കവി- അന്നൊരു പുസ്തക പ്രകാശന ചടങ്ങില്‍ കണ്ട ആ സുമുഖന്‍ പിന്നീട് പ്രിയ സുഹൃത്തായ ഓര്‍മ്മകള്‍ പങ്കുവെച്ച് മണിശങ്കര്‍

കൗമാരം അവസാനിക്കുന്നതിനിടയിലെപ്പോഴോ ആണ് മേലൂര്‍ വാസുദേവനുമായി ആദ്യത്തെ കൂടിക്കാഴ്ച. ഒരു പുസ്തക പ്രകാശനമായിരുന്നു സന്ദര്‍ഭം. കൊയിലാണ്ടിയിലെ സമാന്തര കലാലയമായ ആര്‍ട്‌സ് കോളജിലെ മുകളിലത്തെ ക്ലാസ് റൂം ആയിരുന്നു വേദി. മേലൂര്‍ വാസുദേവന്റെ ‘സന്ധ്യയുടെ ഓര്‍മയ്ക്ക്’ ആയിരുന്നു അന്നവിടെ പ്രകാശിപ്പിക്കപ്പെട്ട കൃതി. പുസ്തകം വായിച്ചും പൊട്ടക്കവിതകള്‍ കുത്തിക്കുറിച്ചും അലക്ഷ്യമായി നടക്കുന്ന കാലമായിരുന്നു എന്റേത്. ആദ്യമായി ഞാനൊരു പുസ്തക