Category: വടകര

Total 199 Posts

വടകര മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു

മടപ്പള്ളി: ദേശീയപാതയിൽ മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മൂന്ന് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്.  മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനികളായ ശ്രയ, ദേവിക, ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറുവങ്ങാട് മാവുള്ള കുനിയില്‍ പി.പി ലക്ഷ്മി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മാവുള്ള കുനിയില്‍ പി.പി ലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സി.പി കണാരന്‍ (എക്സ് മിലിറ്ററി). മക്കൾ: രമ, ഉമ, പരേതയായ ഉഷ, സുരേഷ് (എക്സ് -മിലിറ്ററി), സുമ (റിട്ട.സീനിയർ മാനേജർ കേരള ബാങ്ക്), പ്രദീപ് കുമാർ.

വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന വാണിമേല്‍ സ്വദേശി മരിച്ചു

വാണിമേല്‍: വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. വാണിമേല്‍ ഭൂമിവാതുക്കലിലെ വെളുത്ത പറമ്പത് കയമക്കണ്ടി ഹാജിയാണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. രണ്ടാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ

കാറിന് ഒരുവശത്തേക്ക് 75 രൂപ നൽകണം; തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി

വടകര : തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി. ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് പുതുക്കിയ നിരക്കനുസരിച്ച് നൽകേണ്ടത് 110 രൂപയാണ്. വാഹനങ്ങളുടെ പ്രതിമാസ നിരക്കും വർധിക്കും. അൻപത് യാത്രകൾക്ക് 2195 രൂപയിൽ നിന്ന് 2440 രൂപയാവും. പുതുക്കിയ ടോൾ നിരക്കനുസരിച്ച് കാറുകൾ ഒരു വശത്തേക്ക് നൽകേണ്ടി വരിക 75 രൂപ. ഇരുഭാഗത്തേക്കുമായി നൽകേണ്ടത്

”വരും തെരഞ്ഞെടുപ്പുകളില്‍ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക” ചിരിമായാതെ മടങ്ങൂ ടീച്ചറെയെന്ന് കെ.കെ.രമ എം.എല്‍.എ

വടകര: വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറെ യാത്രയാക്കി വികാര നിര്‍ഭര കുറിപ്പുമായി ആര്‍.എം.പി നേതാവും എം.എല്‍.എയുമായ കെ.കെ.രമ. രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം എന്നു പറഞ്ഞാണ് രമ ശൈലജ ടീച്ചറെ യാത്രയാക്കുന്നത്. കെ.കെ.രമയുടെ കുറിപ്പ്

വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; എ.ഡി.ജി.പി ക്യാമ്പ് ചെയ്യുന്നു

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന നാളെ വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ക്രമസമാധന ചുമതലയുളള എഡിജിപി വടകരയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കന്‍ കേരളത്തിലെ സ്ഥിതി വിലയിരുത്തി. വടകര നാദാപുരത്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി സന്ദര്‍ശനം നടത്തി.

പ്രസംഗത്തില്‍ നിയമപരമായി തെറ്റില്ലെന്ന് കെ.എസ്.ഹരിഹരന്‍; വടകരയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു

വടകര: വടകരയില്‍ നടന്ന പൊതുയോഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യ ചെയ്യലിനായി വടകര പോലീസ് മുന്‍പാകെ ഹരിഹരന്‍ ഹാജരാവുകയായിരുന്നു. തനിക്കെതിരായ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഹരിഹരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ” എനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ നടപടിയുണ്ടായില്ല. വീടിന് നേരെ ബോംബെറിഞ്ഞവരെ ഇതുവരെ

വടകരയിലെ ‘ കാഫിര്‍’പരാമര്‍ശം നടത്തിയവരെ കണ്ടെത്തണം; വടകര എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി യുഡിവൈഎഫ്

വടകര: മാര്‍ക്സിറ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്സ് സംഘികള്‍ എന്നാക്കണമെന്ന് എം.കെ മുനീര്‍ എംഎല്‍എ. വടകരയില്‍ കാഫിര്‍ പരാമശം നടത്തിയവര്‍ക്കെതിരെ കണ്ടത്തണമെന്നാവശ്യപ്പെട്ട് വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനം അട്ടിമറിക്കുകയും വര്‍ഗീയ ധ്രുവീകരണം നടത്തുകയുമാണ് സിപിഐഎം ചെയ്യുന്നത്. കാഫിര്‍ പ്രയോഗം സിപിഐഎമ്മിന്റെ പുതിയ

പിന്‍ സീറ്റില്‍ മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം; വടകരയില്‍ യുവാവിനെ ഓട്ടോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

വടകര: വടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാനിഫിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. യാത്രക്കാരുടെ സീറ്റില്‍ മൂക്കില്‍ നിന്ന് രകതം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓട്ടോയില്‍ നിന്ന് ഒഴിഞ്ഞ മദ്യ കുപ്പിയും കണ്ടെടുത്തിരുന്നു. വടകരയില്‍ ഇന്നലെയാണ് യുവാവിനെ സ്വന്തം ഓട്ടോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട്

”തോല്‍ക്കുമെന്ന് വരുമ്പോള്‍ ‘മതായുധം’ പുറത്തെടുക്കാന്‍ ലീഗിലെ തീവ്രന്‍മാര്‍ക്ക് യാതൊരു മടിയുമില്ല, വടകരയില്‍ ലീഗ് കളിച്ച തീക്കളി”; വിമര്‍ശനവുമായി കെ.ടി ജലീല്‍

വടകര: 2024ലെ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യു.ഡി.എഫ് മുച്ചൂടും വര്‍ഗീയവത്കരിച്ചുവെന്ന പേരിലാകും ചരിത്രത്തില്‍ ഇടംനേടുകയെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. തെരഞ്ഞെടുപ്പിനെ മുസ് ലിം ലീഗ് വര്‍ഗീയ വത്കരിച്ചുവെന്നാണ് ‘വടകരയില്‍ ലീഗ് കളിച്ച തീക്കളി’ എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ ജലീല്‍ വിമര്‍ശിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ വിമര്‍ശനം. കെ.ടി.ജലീലിന്റെ കുറിപ്പ് വായിക്കാം: വടകരയില്‍ ലീഗ് കളിച്ച തീക്കളി കഴിഞ്ഞ