Category: വടകര
അങ്കത്തട്ടില്‍ കയ്യും മെയ്യും മറന്നുള്ള പോരാട്ടം; സഹോദയ കലാ മാമാങ്കത്തിൽ റണ്ണർ അപ്പായി കൊയിലാണ്ടി വിദ്യാഭവൻ
കൊയിലാണ്ടി: വടകരയുടെ മണ്ണില്‍ കലയുടെ പുതുവസന്തം തീര്‍ത്ത് സഹോദയ കലോത്സവത്തിനു വിരാമം കുറിച്ചപ്പോൾ റണ്ണർ അപ്പായി കൊയിലാണ്ടി ഭാരതീയ വിദ്യാഭവൻ. മുപ്പത്തിരണ്ടോളം വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരത്തിലാണ് കൊയിലാണ്ടി രണ്ടാം സ്ഥാനം നേടിയത്. ചിലങ്കയുടെയും നാദസ്വരത്തിന്റെയും ശ്രുതി മധുരമായ ഗാനത്തിന്റെയും ആര്‍പ്പുവിളികളുടെയും ശബ്ദം വാടകരയിലെങ്ങും പടർത്തി ആഘോഷമായിയായിരുന്നു മത്സരങ്ങൾ. നവംബർ 10, 11 തീയ്യതികളിലായി നടന്ന മത്സരങ്ങൾക്ക്
വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരന് പരിക്കേറ്റു
വടകര: കരിമ്പനപ്പാലത്തെ പെട്രോള്‍ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യന്‍ ഓയില്‍ ഡീലര്‍ ആയ ജ്യോതി ഓട്ടോ ഫ്യൂയല്സിനെ നേരെയാണ് ആക്രമണം ഉണ്ടായത്. അയനിക്കാട് കമ്പിവളപ്പില്‍ വൈശാഖിനെ (24)ആണ് ആക്രമിച്ചത്. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11:30 നാണ് സംഭവം. ഞായറാഴ്ച രാത്രി 11
കേരളത്തിന്റെ അഭിമാനമായി വടകര കക്കട്ടിലെ കുട്ടിത്താരം; ഗുവാഹട്ടിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഹൈജമ്പില്‍ സ്വര്‍ണമെഡല്‍ നേടി അഷ്മിക
വടകര: ആസാമിലെ ഗുവാഹത്തിയിൽ നടന്ന മുപ്പത്തിയേഴാമത് ദേശീയ ജൂനിയർ അത് ലെറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേട്ടത്തോടെ കേരളത്തിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് കക്കട്ടിൽകാരി അഷ്മിക. അണ്ടർ 14 വിഭാഗത്തിൽ ഹൈജമ്പിലാണ് അഷ്മിക മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്. 1.46 മീറ്റർ ഉയരത്തിൽ ഹൈജമ്പ് ചാടിയാണ് വിജയമുറപ്പിച്ചത്. തന്റെ അത്ലെറ്റിക് മേഖലയിലേക്കുള്ള കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും
ആളെ തിരിച്ചറിഞ്ഞു; വടകര പുതിയ ബസ്റ്റാന്റിൽ ബസ് ഇടിച്ച് പരിക്കേറ്റത് ഊരാളുങ്കല്‍ തൊഴിലാളിക്ക്
വടകര: ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ തിരിച്ചറിഞ്ഞു.. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടം നടന്നത്. യു.എൽ.സി.സി തൊഴിലാളി വടകര കുട്ടോത്ത് പുതിയോട്ടിൻ ചന്ദ്രൻ (48) നാണ് ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റത്. ഊരാളുങ്കൽ ലാബർ കോൺട്രാക്റ്റ് സൊസൈറ്റി എ ക്ലാസ് മെമ്പറായ ചന്ദ്രനെ ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് പുതിയ ബസ്റ്റാന്റിൽ
മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചില്‍; അപകടത്തില്‍പ്പെട്ടത് വടകരയില്‍ നിന്നുള്ള യാത്രാസംഘം
മൂന്നാര്‍: മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം പുതുക്കുടിയില്‍ വെച്ച് വടകരയില്‍ നിന്നുള്ള വിനോദയാത്രാ സംഘം അപകടത്തില്‍പ്പെട്ടു. വടകര സ്വദേശികള്‍ യാത്ര ചെയ്ത ട്രാവലറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണതാണ് അപകടകാരണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും ഒരാള്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പതിനൊന്ന് പേരുള്‍പ്പെടുന്ന യാത്രാസംഘമാണ് ട്രാവലറില്‍ സഞ്ചരിച്ചിരുന്നത്. പോലീസ് ഉള്പെടെയുള്ളവര്
‘പുലർച്ചെ മൂന്നരയോടെ മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് ആണ് കണ്ടത്, ഉടനെ തന്നെ വീടിന് പുറത്തേക്കിറങ്ങി’; നാദാപുരത്ത് വീട്ടിൽ തീപിടുത്തം
നാദാപുരം: തീപിടുത്തത്തില്‍ നിന്ന് തല നാരിഴയ്ക്ക് രക്ഷപ്പെട്ട് നാദാപുരം തൂണേരിയിലെ ഒരു കുടുംബം. പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. തൂണേരി വെള്ളൂര്‍ റോഡില്‍ കണ്ണങ്കൈ മദ്രസയ്ക്ക് സമീപത്തെ നാവത്ത് താഴെക്കുനി ജമീലയുടെ വീട്ടിലാണ് തീപിടുത്തം നടന്നത്. തീപിടുത്തമുണ്ടായതായി നാദാപുരം ഫയര്‍ സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരാണ് എല്ലാ സന്നാഹങ്ങളോടെയും
കടലില്‍ ദുരൂഹസാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്നാട് സ്വദേശിയെ രക്ഷിച്ച് കരയ്ക്കെത്തിച്ച് വടകരയിലെ മത്സ്യത്തൊഴിലാളികള്‍
വടകര: കടലില്‍ ദുരൂഹസാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്നാട് സ്വദേശിയെ മത്സ്യത്തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചു. തമിഴ്നാട് മധുര ദിണ്ടിഗല്‍ സ്വദേശി ധര്‍മരാജ് (43)നെയാണ് സാന്‍ഡ് ബാങ്ക്സിന് അടുത്ത് കടലില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് വടകര സാന്‍ഡ് ബാങ്ക്സ് തീരത്തുനിന്ന് അഞ്ചര നോട്ടിക്കല്‍ മൈല്‍ അകലെ ധര്‍മരാജിനെ കണ്ടെത്തിയത്. കടലില്‍ നീന്തുകയായിരുന്ന ഇയാളെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ വടകര പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മൂരാട് പാലം അടച്ചിടൽ; തീരുമാനം ഗതാഗതത്തിന് സൗകര്യമൊരുക്കിയ ശേഷം
വടകര: ദേശീയപാതയിൽ മൂരാട് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള ദേശീയപാത അതോറിറ്റിയുടെ ആവശ്യത്തിൽ തീരുമാനമായില്ല. പകരം സംവിധാനത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനം ആവാത്തതാണ് നിയന്ത്രണം നടപ്പാക്കാൻ വൈകുന്നത്. യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. തുടർന്ന് കളക്ടർ , എംഎൽഎമാർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ദേശീയപതാ അതോറിറ്റി അധികൃതർ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയായിരുന്നു.’
വടകര കക്കട്ടില്‍ കോവിഡിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു
കക്കട്ട് : കോവിഡിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു. മുനമ്പം കവല ചെക്കനാട്ട് ആന്‍ഡ്രൂസിന്റെ മകന് ആന്സന് ആന്‍ഡ്രൂസ് ആണ് മരിച്ചത്. പതിനൊന്ന് വയസ്സായിരുന്നു. 2020ല്‍ കോവിഡ് ബാധിച്ച് 27 ദിവസം കഴിഞ്ഞപ്പോള്‍ പനി ബാധിച്ചു. നാലുദിവസത്തിനുശേഷം ഇത് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചപ്പോഴേക്കും കുട്ടി അബോധാവസ്ഥയില്‍ ആയി. ഒന്നരവര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് നരിപ്പറ്റ
വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
വടകര: ഒന്തം ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. താഴെ അങ്ങാടി കബറും പുറം ചാത്തോത്ത് ഷക്കീർ ആണ് മരിച്ചത്. മുപ്പത്തി ഏഴ് വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന തീവണ്ടി ഇടിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: അബ്ദുറഹ്മാൻ, മാതാവ്: മറിയം. ഭാര്യ: റസിയ. മകൾ: