Category: Uncategorized

Total 3021 Posts

ചോറോട് വാഹനാപകടക്കേസ്; പ്രതി ഷെജീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

വടകര: കാറിടിച്ച് ഒൻപത് വയസുകാരിക്ക് ​ഗുരുതര പരിക്കേൽക്കുകയും മുത്തശ്ശി മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി ഷെജീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടശേഷം വാഹനം നിർത്താതെ പോയി തുടങ്ങിയ കേസുകളാണ് ഷെജീലിനെതിരെ വടകര പോലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് ക്ലെയിം ചെയ്തതിന് ഇയാൾക്കെതിരെ നാദാപുരം പോലീസും കേസെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ

വീട്ടിൽ കയറി സ്ത്രീകൾക്കെതിരെ അതിക്രമം , പൊതുസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകൾ; കോഴിക്കോട് സ്വദേശിയെ കാപ്പ ചുമത്തി നാടു കടത്തി

കോഴിക്കോട്: നിരവധി കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. മുഖദാർ സ്വദേശി അറക്കൽതൊടുക വീട്ടിൽ അജ്മൽ ബിലാൽ (24 )വിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. റൌഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിക്കെതിരെ ചെമ്മങ്ങാട് പോലീസാണ് കാപ്പ നടപടി സ്വീകരിച്ചത്. കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ ചെമ്മങ്ങാട്, ടൌൺ, മെഡിക്കൽ കോളേജ്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ്

വടകര സ്വദേശിയായ യുവാവ് ബംഗളൂരുവിൽ സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ

വടകര: കൈനാട്ടി സ്വദേശിയായ യുവാവ് ബാംഗ്ലൂരിലെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തെക്കെ കണ്ണമ്പത്ത് ഷബിൻ രമേഷ് (36) ആണ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും സുഹൃത്തുകൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയതായിരുന്നു ഷബിൻ രമേഷ്. ബാംഗ്ലൂർ മൈക്രോ ലാൻഡ് കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷബിൻ ബാംഗളൂരുവിലെ ഗോൾഡ് കോയിൻ റിസോർട്ടിലെ സ്വിമിംഗ്

‘നേര്‍വഴി’; തിക്കോടി പഞ്ചായത്തില്‍ ബാലസഭ ദ്വിദിന സഹവാസ ക്യാമ്പിന് സമാപനം

തിക്കോടി: തിക്കോടി പഞ്ചായത്തില്‍ സംഘടിപ്പിച്ച ബാലസഭ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പുറക്കാട് സൗത്ത് എ ല്‍ പി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുത്ത മധുരം ബാലസഭാംഗം ഉമ്മു ഹബീബ ഉദ്ഘാടനം ചെയ്തു. ‘നേര്‍വഴി’ എന്ന പേരില്‍ ഗ്രാമപഞ്ചായത്തും, കുടുംബശ്രീ മോഡല്‍ സി.ഡി.എസും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെ വാര്‍ഷിക

സീനിയര്‍ അഭിഭാഷകന്‍ പേരാമ്പ്ര മുളിയങ്ങലിലെ എം.ടി. തോമസ് അന്തരിച്ചു

പേരാമ്പ്ര: കോഴിക്കോട് ബാറിലെ സീനിയര്‍ അഭിഭാഷകന്‍ പേരാമ്പ്ര മുളിയങ്ങലിലെ എം.ടി തോമസ് അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. പിതാവ്: പരേതനായ മറ്റത്തില്‍ തോമസ്. മാതാവ്: റോസ തോമസ്. ഭാര്യ: മേരി തോമസ് മക്കള്‍: സോണറ്റ് ( റിലയന്‍സ് നിപ്പോണ്‍ അങ്കമാലി) സോണിയ തോമസ്, (ചെമ്പ് കടവ്) മരുമക്കള്‍: ഷില്‍പ ജോസ് പൊന്നാറ്റില്‍ (എരഞ്ഞിപ്പാലം ) ജോസി പാലക്കാട്ട്

കൊയിലാണ്ടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറിയിറങ്ങി മരിച്ചു, രണ്ട് യുവാക്കള്‍ക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ലോറി തട്ടി അപകടം. അപകടത്തില്‍ ലോറി കയറിയിറങ്ങി യുവാവ് മരിച്ചു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമാണ് അപകടം നടന്നത്. ലോറി തട്ടി ബൈക്ക് നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി ഇതേ ലോറി

കോഴിക്കോട് പോലിസ് ക​സ്റ്റ​ഡി​യി​ൽ ​നി​ന്ന് പ്ര​തി രക്ഷപ്പെട്ടു; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പിടിയിലായി

കോ​ഴി​ക്കോ​ട്: പോലിസ് സ്റ്റേ​ഷ​നി​ലെ ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പിടികൂടി. സി​റ്റി ക്രൈം ​സ്ക്വാ​ഡും വെ​ള്ള​യി​ൽ പൊ​ലീ​സും പി​ടി​കൂ​ടി. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നാ​ലു​കു​ടി​പ​റ​മ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്രീ​ദാണ് പിടിയിലായത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​മ​ണി​യോ​ടെ വെ​ള്ള​യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ബാ​ത്ത്റൂ​മി​ൽ ക​യ​റി ചു​മ​രി​ന് മു​ക​ളി​ലൂ​ടെ ചാ​ടി​ക്ക​ട​ന്ന് ക​സ്റ്റ​ഡി​യി​ൽ​ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ​ത്തു​ന്ന​വ​രു​ടെ സ്കൂ​ട്ട​റി​ന്റെ

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലെ സ്‌കില്‍ ആന്റ് നോളജ് ഡവലപ്‌മെന്റ് സെന്റര്‍റില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് 6 മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. (കോഴിക്കോട്, ഫറോക്ക് എജുക്കേഷണല്‍

ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

പാലക്കാട്: ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശി ചന്ദ്രിക ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് വഴക്കിട്ട് ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Summary: Wife

വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ച് എം.എസ്.എഫ്

കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കായി കൊയിലാണ്ടിയില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ച് എം.എസ്.എഫ്. ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ഉന്നതമായ നാല്‍പതിലധികം കേന്ദ്ര സര്‍വകലാശാലകളെ കുറിച്ചും അതിലേക്കുള്ള ആദ്യ ചുവടുപടിയായ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷയെ കുറിച്ചും വിദ്യാര്‍ത്ഥികളെ പരിചയപ്പെടുതുന്നതിനായാണ് ക്ലാസ് സംഘടിപ്പിച്ചത്. എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ ആസിഫ് കലാം ഉദ്ഘാടനം ചെയ്തു. ഫസീഹ് സി അധ്യക്ഷനായ