Category: Uncategorized

Total 2638 Posts

തിക്കോടി സ്വദേശിയായ കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്‌തോ ?; പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്‌!

തിക്കോടി: തിക്കോടി പള്ളിക്കരയില്‍ കുളത്തില്‍ കുളിച്ച ഒരുകുട്ടിയ്ക്ക് കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനി, തലവേദന, അപസ്മാരം എന്നീ ലക്ഷണങ്ങള്‍ കണ്ടത്തിയതിനാല്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ ആവാമെന്ന് ഡോക്ടര്‍ പറഞ്ഞു. തിക്കോടി പഞ്ചായത്ത് 3 ആം വാര്‍ഡിലെ കുട്ടിയ്ക്കാണ് ലക്ഷണങ്ങള്‍ ഉള്ളതായി സംശയമുള്ളത്. ടെസ്റ്റ് വിവരം പുറത്തുവന്നാലേ കുട്ടിയ്ക്ക് അമീബിക്

കൊയിലാണ്ടിയില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഇന്നും നാളെയുമായി നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ പരിസരത്താണ് ഞാറ്റുവേലച്ചന്ത ഒരുക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമായ വിവിധ ഇനം നടീല്‍ വസ്തുക്കള്‍ പച്ചക്കറി വിത്തുകള്‍ തൈകള്‍ വളങ്ങള്‍ തുടങ്ങിയവ ചന്തയില്‍ ലഭ്യമാണ്. ഇതോടനുബന്ധിച്ചു ടൗണ്‍ ഹാളില്‍ കര്‍ഷകസഭയും നടന്നു. ഊരള്ളൂര്‍ അഗ്രോസെര്‍വീസ് സെന്ററും കൃഷിഭവനും ചേര്‍ന്ന് നടത്തുന്ന ഞാറ്റുവേല ചന്തയുടെ

പരസ്പരം ചേര്‍ത്തുപിടിച്ച് വെള്ളച്ചാട്ടത്തെ അതിജീവിക്കാന്‍ ശ്രമം, മരത്തിന്റെ വള്ളികള്‍ വലിച്ചെടുത്ത് താഴ്ത്തി നല്‍കിയും മറ്റും രക്ഷിക്കാന്‍ ശ്രമിച്ച് ദൃക്‌സാക്ഷികളും; പിഞ്ചുകുട്ടിയടക്കം അഞ്ചുപേര്‍ ഒലിച്ചുപോയത് മരണമുഖത്തേക്ക്- വീഡിയോ

മുംബൈ: ലോണാവാലയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തില്‍ കുടുംബം ഒലിച്ചുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഏഴംഗ കുടുംബമാണ് ഒലിച്ചുപോയത്. സംഭവത്തില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി (13), ഉമേര അന്‍സാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

കുടിവെള്ളവും റോഡുമില്ല, കാരയാട് ഹനുമാന്‍കുനിയിലെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം; അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ്

അരിക്കുളം: കാരയാട് ഹനുമാന്‍കുനിയിലെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം. പ്രദേശത്തെ കുടിവെള്ളം, റോഡ് നിര്‍മാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മഴ തുടങ്ങിയില്‍ പ്രദേശത്ത് റോഡും കിണറുകളും കവിഞ്ഞ് ഒഴുകുമെന്നും കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. നിരവധി വീടുകളില്‍ വെള്ളം കയറിയെന്നും വയലിനാല്‍ ചുറ്റപ്പെട്ട

പയ്യോളി നഗരസഭ എട്ടാംഡിവിഷനില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും അനുമോദന സംഗമവും സംഘടിപ്പിച്ചു.

പയ്യോളി: നഗരസഭ എട്ടാം ഡിവിഷന്‍ വികസന സമിതിയും ഡോ:ചന്ദ്രകാന്ത് മലബാര്‍ നേത്രാലയ കോഴിക്കോടിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യനേത്ര പരിശോധന ക്യാമ്പും അനുമോദന സംഗമവും സംഘടിപ്പിച്ചു. വാര്‍ഡ് പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ ഉപഹാരം നല്‍കി ആദരിച്ചു . അയനിക്കാട് വെല്‍നസ് സെന്റെറില്‍ നടന്ന പരിപാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ്

പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണം; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മൂടാടി യൂണിറ്റ്

മൂടാടി: പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മൂടാടി യൂണിറ്റ്. പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെയും ക്ഷേമ ആശ്വാസത്തിന്റെയും കുടിശ്ശിക ഉടന്‍ ലഭ്യമാക്കാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൂടാതെ കൊയിലാണ്ടി സബ് ട്രഷറി അരങ്ങാടത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ ട്രഷറി കെട്ടിട നിര്‍മ്മാണം കൊയിലാണ്ടിയില്‍

മെഡിക്കല്‍, പാര മെഡിക്കല്‍, എഞ്ചിനിയറിങ്ങ് കോഴ്സുകള്‍ എന്നിവയെക്കുറിച്ച് അറിയാം; വി ട്രസ്റ്റ് ഒരുക്കുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് ജൂണ്‍ 30 ന്, വിശദമായി നോക്കാം

കൊയിലാണ്ടി: പത്താം ക്ലാസിനു ശേഷമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വി ട്രസ്റ്റ് ഐ ഹോസ്പിറ്റലും അക്കാദമിയും ചേര്‍ന്ന് നടത്തുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ജൂണ്‍ 30 ഞാറാഴ്ച കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച് നടത്തപെടുന്നു. രാവിലെ 9:30 ന് കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മെഡിക്കല്‍, പാര മെഡിക്കല്‍,

വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് പന്ത്രണ്ടാമത് ബാച്ച് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് പന്ത്രണ്ടാമത് ബാച്ച് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര സമ്പ് ഡിവിഷണല്‍ ഡിവൈഎസ്പി ബൈജു കെ.എം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘ലഹരിയാവാം ജീവിതത്തോട്’ എന്ന വിഷയത്തെ അധികരിച്ച് എക്‌സൈസ് സിവില്‍ ഓഫീസര്‍ പി. റഷീദ് ക്ലാസെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിച്ച *വേണ്ട ബ്രോ’എന്ന ഫ്‌ലാഷ് മോമ്പ് കാഴ്ചക്കാരുടെ പ്രശംസ

ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ലാഷ്‌മോബും, റാലിയും സംഘടിപ്പിച്ച് ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജ്

കൊയിലാണ്ടി: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ലാഷ്‌മോബും, റാലിയും സംഘടിപ്പിച്ച് ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജ്. എന്‍സിസി, എന്‍എസ്എസ് യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ലാഷ്‌മോബും, റാലിയും സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍. സി.പി സുജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ മനു .പി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍

ബാഡ്മിൻ്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോൾ; കുറഞ്ഞ നിരക്കില്‍ കോച്ചിംഗ് ക്യാമ്പുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷൻ തുടരുന്നു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവധി ദിവസങ്ങളിലാണ് ക്യാമ്പ്. ജൂലൈയിൽ ക്യാമ്പുകൾ ആരംഭിക്കും. ബാഡ്മിൻ്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, വോളിബോൾ, സ്വിമ്മിങ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്