Category: Uncategorized
അരിക്കുളത്തെ റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃസംഗമം
അരിക്കുളം: അരിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കണെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് നേതൃസംഗമം. റോഡുകള്‍ തോടുകളായി മാറിയെന്നും കാല്‍നട പോലും ദുഷ്‌ക്കരമായ തരത്തില്‍ പൊട്ടിപോളിഞ്ഞിരിക്കയാണെന്നും മുസ്ലിംലീഗ് പഞ്ചായത്ത് നേതൃസംഗമം അഭിപ്രായപ്പെട്ടു. ജപ്പാന്‍ കുടിവെള്ളത്തിന്റെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി ചില സ്ഥലങ്ങളില്‍ റോഡിന്റെ ഇരു ഭാഗങ്ങളിലും കുഴിയെടുത്തതു കാരണം മഴക്കാല മായതോടെ റോഡുകള്‍ തോടുകളായി
സഹപാഠിക്കൊരു വീട്; സ്നേഹവീട് ഒരുക്കാന്‍ ഇനിയും വേണ്ടത് മൂന്നരലക്ഷത്തിലധികം, നിങ്ങള്‍ക്കും സഹായിക്കാം
കൊയിലാണ്ടി: പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് നിര്‍ദ്ദനയായ വിദ്യാര്‍ഥിനിയ്ക്ക് നിര്‍മ്മിച്ചുനല്‍കുന്ന സ്‌നേഹവീടിന്റെ പണി പൂര്‍ത്തിയാക്കുവാന്‍ ഇനിയും തുക ആവശ്യം. പിതാവിന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ കുടുംബത്തിനാണ് സ്‌കൂളും സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് സ്‌നേഹവീട് ഒരുക്കാനുള്ള തുക തരപ്പെടുത്തിയത്. മുചുകുന്നില്‍ നിര്‍മ്മിക്കുന്ന വീടിന്റെ പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ തേപ്പ് പണികളാണ്
തെരച്ചിൽ നിർണ്ണായക ഘട്ടത്തിലേക്ക്; ലോറിയിൽ അർജ്ജുൻ ഉണ്ടാവുമോ?, പ്രതീക്ഷയോടെ നാട്
ബംഗളുരു: അർജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ ഇന്ന് നിർണ്ണായക ദിനം. ഇന്നലത്തെ തെരച്ചിലില്‍ ലോറി കണ്ടെത്തിയതിനാൽ ഇന്ന് ലോറിയുടെ കാബിനിൽ അർജുൻ ഉണ്ടോ എന്ന പരിശോധനയിലേക്ക് ദൗത്യസംഘം കടക്കും. അതിനായി ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധനയാവും നടക്കുക. ലോറിയുടെ കിടപ്പ് മനസ്സിലാക്കാൻ ഡ്രോണ്‍ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഒമ്ബത് മണിയോടെ ഡ്രോണ്‍ എത്തിക്കുമെന്നാണ് സൂചന.
തിക്കോടി കോടിക്കല്‍ എഫ്.എം ഫൈസല്‍ അന്തരിച്ചു
തിക്കോടി: കോടിക്കല്‍ എഫ്.എം ഫൈസല്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. മൂടാടി പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡണ്ടായിരുന്നു. പിതാവ്: വി.കെ.മുഹമ്മദ് മാതാവ്: സഫിയ. ഭാര്യ: ഹഫ്‌സത്ത് ഇയ്യഞ്ചേരി. മക്കള്‍: ആയിഷ അദീല, ഹാദിയ. മരുമകന്‍: ഹാഫിസ് കൊടശ്ശേരി (ദുബായ്). സഹോദരങ്ങള്‍: ബുഷ്‌റ, ജലീല്‍, ലിയാഖത്ത്, ശഫീര്‍. മയ്യത്ത് രാത്രി 11 മണിക്ക് കോടിക്കല്‍ ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍
സന്തോഷ വാർത്ത; സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ജൂലൈ 24 ന് തുടങ്ങും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ജൂലൈ 24 ന് ബുധനാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ആറാം നാളിലേയ്ക്ക്; തിരച്ചിലിനായി അറുപത് അംഗ സൈന്യം ഇന്നെത്തും
അങ്കോല: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനായി സൈന്യം ഇന്നെത്തും. തിരച്ചില്‍ ആറാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സൈന്യത്തിന്റെ അറുപതംഗ സംഘമാണ് ബെലഗാവിയില്‍നിന്ന് ദുരന്തസ്ഥലത്തേക്ക് എത്തുന്നത്. സൈന്യം ഒന്‍പതരയോടെ ഇവര്‍ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സംതൃപ്തരല്ലെന്നും സൈന്യം വരണമെന്നും അര്‍ജുന്റെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കനത്തമഴയെ തുടര്‍ന്ന് ഇന്നലെ രാത്രി പത്തുമണി
കൊല്ലം കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ തടയാന്‍ ബലപ്പെടുത്തല്‍ നടത്തിയ പ്രദേശത്തെ മൂന്ന് വീടുകളിലും വീട്ടുപറമ്പുകളിലും വിള്ളല്‍; പ്രദേശവാസികളില്‍ ആശങ്ക
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ തടയാന്‍ സോയില്‍ നൈലിങ് നടത്തിയതിന് സമീപത്തുള്ള വീടുകളിലും വീട്ടുപറമ്പിലും വിള്ളല്‍. മൂന്ന് വീടുകള്‍ക്കാണ് വിള്ളല്‍ കണ്ടത്. കുന്ന്യോറമല പ്രമീള, ഗോപാലന്‍, ഗോപീഷ് എന്നിവരുടെ വീടുകള്‍ക്കും ഭൂമിക്കുമാണ് വിള്ളല്‍ കണ്ടത്. ദേശീയപാത പ്രവൃത്തി തുടങ്ങിയതിന് പിന്നാലെ കുന്ന്യോറമലയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഇവിടെ താമസിക്കുന്നത് അപകടകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് തഹസില്‍ദാറടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരം
ദേശീയപാത നിര്‍മ്മാണം; തിക്കോടി, പയ്യോളി ഉള്‍പ്പെടെയുള്ള പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബുധനാഴ്ച യോഗം ചേരും, പ്രശ്‌നപരിഹാരം കാണുമെന്ന് കളക്ടറുടെ ഉറപ്പ്
പയ്യോളി: മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശ പ്രകാരം മൂടാടി, തിക്കോടി, പയ്യോളി പ്രദേശത്തെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. ചര്‍ച്ചയുടെ ഫലമായി ജൂലൈ 23 ന് വൈകിട്ട് 4.30 ന് പയ്യോളി മുന്‍സിപ്പല്‍ ഓഫീസില്‍ വെച്ച് യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. യോഗത്തില്‍
പന്തലായനി പ്രദേശത്തെ യാത്രാദുരിതം; അണ്ടര്‍പാസ്സ് നിര്‍മ്മിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ട് എം.പി ഷാഫി പറമ്പില്‍
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുക്കാവ് ബൈപ്പാസ് നിര്‍മ്മാണം സംബന്ധിച്ച് പന്തലായനി പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് കളക്ടറോട് ആവശ്യപ്പെട്ട് എം.പി ഷാഫി പറമ്പില്‍. നന്തി-ചെങ്ങോട്ടുക്കാവ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പന്തലായനി വിയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും യോഗിക്കുന്ന വിയ്യൂര്‍-പന്തലായനി-കൊയിലാണ്ടി റോഡ് പെരുവട്ടൂര്‍-പന്തലായനി-കൊയിലാണ്ടി റോഡ് കാട്ടുവയല്‍-ഗേള്‍സ് സ്‌കൂള്‍ റോഡ് തുടങ്ങി നിരവധി റോഡുകള്‍ യാത്രായോഗ്യമല്ലാതാകുമെന്നും
ചക്കിട്ടപാറ ബി.പി.ഇ.എഡ് സെന്റര്‍ നിലനിര്‍ത്താന്‍ ഉന്നതതല വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്തയോഗത്തില്‍ തീരുമാനമായി
ചക്കിട്ടപ്പാറ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ചക്കിട്ടപാറ ബി.പി.ഇ.എഡ് സെന്റര്‍ ചക്കിട്ടപാറ തന്നെ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് ഉന്നതതല വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിളിച്ചു ചേര്‍ത്തയോഗത്തില്‍ തീരുമാനമായി. ടി പി രാമകൃഷ്ണന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ആരോഗ്യ /വിദ്യഭ്യസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, യൂണിവേഴ്‌സിറ്റി അധികൃതര്‍ എന്നിവര്‍