Category: Uncategorized
കൂരാച്ചുണ്ട് പുളിവയലില്‍ ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു; സ്കൂട്ടർ പൂർണമായും കത്തിനശിച്ചു
കൂരാച്ചുണ്ട്: പുളിവയലില്‍ ഓട്ടത്തിനിടെ സ്‌ക്കൂട്ടറിന് തീപിടിച്ചു. ഇന്ന് വൈകീട്ട് 4മണിയോടെയാണ് സംഭവം. എഴുത്താണിക്കുന്നേൽ അനൂപ് ആൻ്റണി എന്നയാളുടെ ടി.വി.എസ് ജൂപിറ്ററാണ് കത്തിനശിച്ചത്. ഓട്ടത്തിനിടെ വണ്ടി ഓഫ് ആയതിനെ തുടര്‍ന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കുന്നതിനിടെയാണ് തീപിടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂട്ടറില്‍ നിന്നും തീ ഉയര്‍ന്നതോടെ അനൂപ് വണ്ടിയില്‍ നിന്നും പെട്ടെന്ന് തന്നെ ഇറങ്ങിയതിനാലാണ്
സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; ഭർത്താവിനും ഭർതൃ മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ
കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കരുനാഗപ്പള്ളി സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് ചന്തുലാൽ, അമ്മ ഗീത ലാലി എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള് അടക്കണം. കൊല്ലം അഡീഷണൽ ജില്ലാ ഇന്ന് ആണ് ശിക്ഷ വിധിച്ചത്. സ്ത്രീധനത്തിൻ്റെ
42 വര്‍ഷത്തെ അകമഴിഞ്ഞ സേവനം; തോട്ടത്തില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പൗരാവലിയുടെ യാത്രയയപ്പ്
പയ്യോളി: തച്ചന്‍കുന്ന് തോട്ടത്തില്‍ അങ്കണ വാടിയില്‍ നിന്ന് 42 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഗീത ടീച്ചര്‍ക്കും ഹെല്‍പ്പര്‍ സരോജനിക്കും യാത്രയയപ്പ് നല്‍കി പൗരാവലി. പയ്യോളി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളിവളപ്പില്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മഹിജ എളോടി, ഷെജ്മിന അസ്സെയിനാര്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ ഉപഹാരം
കഞ്ചാവ് ഉപയോഗിച്ചെന്ന് മൊഴി; വേടന്‍ അറസ്റ്റില്‍
കൊച്ചി: റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.
റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് പിടികൂടി
കൊച്ചി: റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവസമയത്ത് വേടന്‍ വീട്ടിലുണ്ടായിരുന്നോയെന്നതില്‍ വ്യക്തതയില്ല. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘം എത്തിയത്.
ഒടുവിൽ 72000 ൽ നിന്ന് താഴേക്ക് ഇറങ്ങി; സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു
തിരുവനന്തപുരം: ഏപ്രിൽ 30 നു അക്ഷയ തൃതിയ വരാനിരിക്കെ സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു . ഇതോടെ നേരിയ ആശ്വാസത്തിലാണ് ആവശ്യക്കാരും സ്വർണാഭരണ വ്യാപാരികളും. ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണ 72000 ൽ നിന്ന് താഴേക്ക് ഇറങ്ങിയത്. ഇന്ന് 520 രൂപ കുറഞ്ഞ് ഒരു പവന് 71,520 രൂപയിലേക്ക് എത്തി. ഒരു ഗ്രാം സ്വർണത്തിനു
ശ്രീ അരിക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം
അരിക്കുളം: ശ്രീ അരിക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം. മെയ് നാല് വരെയാണ് സപ്താഹയജ്ഞം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര ഊരാളനും ബോര്‍ഡ് മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി സി.എം. പീതാംബരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സപ്താഹ സമിതി ചെയര്‍മാന്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു.
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം; വിദ്യാര്‍ത്ഥികള്‍ക്കായി ബ്ലോക്ക് തല ക്വിസ് മത്സരം സംഘടിപ്പിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്
മേലടി: ജൈവവൈവിധ്യ പഠനോത്സവ ക്വിസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി മേലടി ബ്ലോക്ക് തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും മേലടി ബിആര്‍സിയുടെയും സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തിയ ക്വിസ് മത്സരം ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്
സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി; പഠനോത്സവം സംഘടിപ്പിച്ച് പന്തലായനി ബി.ആര്‍.സി
കൊയിലാണ്ടി: ബിആര്‍സി പന്തലാനിയുടെ നേതൃത്വത്തില്‍ പന്തലായിനി ബ്ലോക്ക് തല പഠനോത്സവം കാപ്പാട് വെച്ച് സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പന്തലായനി ബിആര്‍സി പരിധിയിലെ ഓരോ വിദ്യാലയത്തില്‍ നിന്നും അക്കാദമിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രദര്‍ശന
ബസ് ഉരസിയതുമായി ബന്ധപ്പെട്ട് തര്‍ക്കം; കൊടുവള്ളിയില്‍ വിവാഹ ആവശ്യത്തിനായി എത്തിയ ബസ്സിന് നേരെ പടക്കം എറിഞ്ഞ് ആക്രമണം, ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്
കൊടുവള്ളി: കൊടുവള്ളിയില്‍ വിവാഹാവശ്യത്തിന് എത്തിയ വാഹനത്തിന് നേരെ പന്നിപ്പടക്കം എറിഞ്ഞ് ആക്രമണം. ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ആക്രമണത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആട് ഷമീര്‍, കൊളവായില്‍ അസീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. ബസിന് നേരെ മാരകായുധങ്ങള്‍