Category: Uncategorized

Total 2860 Posts

ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷത്തിലേക്ക്; പഴയ ഓര്‍മ്മകള്‍ പുതുക്കി പൂര്‍വ്വ അധ്യാപക വിദ്യാര്‍ഥി സംഗമം

കൊയിലാണ്ടി: ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തില്‍. ഇതിന്റെ ഭാഗമായി സ്‌കൂളിലെ പഴയ കാല അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഗമം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന സംഗമപരിപാടിയില്‍ അറുപതോളം പേര്‍ പങ്കാളികളായി. അധ്യാപക വിദ്യാര്‍ഥി സംഗമം വാര്‍ഡ് കൗണ്‍സിലറും മുന്‍പ്രധാനാധ്യാപികയുമായ സി.പ്രഭ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് സുരേഷ്

എളാട്ടേരി കുളിപ്പാക്കൂല്‍ രാധ അന്തരിച്ചു

കൊയിലാണ്ടി: എളാട്ടേരി കുളിപ്പിലാക്കൂല്‍ രാധ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിക്കണാരന്‍. മക്കള്‍: ബിന്ദു, ബിനി. മരുമക്കള്‍: പ്രകാശന്‍, പരേതനായ ഹരീഷ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ശിവദാസന്‍ (റിട്ട. ബി.എസ്.എന്‍.എല്‍), പുഷ്പ, ഉഷ, പ്രേമ. സഞ്ചയനം: തിങ്കളാഴ്ച.

‘നിങ്ങള് വീട്ടിലിരുന്ന് ചെറിയ ടാസ്‌കുകള്‍ ചെയ്യ്, പൈസ അക്കൗണ്ടില്‍ ഇടാം’; ‘വര്‍ക്ക് ഫ്രം ഹോം’ ജോലി ലിങ്കില്‍ എടുത്ത് ചാടി ക്ലിക്ക് ചെയ്യല്ലേ, പണി കിട്ടുമെന്ന് കേരള പോലീസ്‌

കോഴിക്കോട്: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം ഒരിക്കലെങ്കിലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടവരായിരിക്കും നമ്മള്‍. ചിലപ്പോഴേക്കെ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാനും ശ്രമങ്ങള്‍ നടത്തിയുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഫോണിലേക്ക് വന്നാല്‍ എടുത്തുചാടി പണമുണ്ടാക്കാനായി പോവരുതെന്ന് മുന്നറയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പോലീസ്. മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കമെന്നും ഇത്തരം വ്യാജ ജോലി വാഗ്ദാനങ്ങളോട്

അരിക്കുളം മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം; ഫണ്ട് ശേഖരണം ആരംഭിച്ചു

അരിക്കുളം: മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണം ആരംഭിച്ചു. ആദ്യ ഫണ്ട് ശേഖരണം ക്ഷേത്ര രക്ഷാധികാരി മണ്ഡകുളത്തില്ലത്ത് രാധാകൃഷ്ണന്‍ നന്പീശനില്‍ നിന്നും ആഘോഷകമറ്റി കണ്‍വീനര്‍ എന്‍.എം രഞ്ജിത്ത് സ്വീകരിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ. വത്സന്‍, സെക്രട്ടറി പി. ശശി, മനോജന്‍ പി.എം എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 26 മുതല്‍

പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വില്ലെഴുന്നള്ളിപ്പ് 2025 ജനുവരി 13 മുതല്‍ 18 വരെ ; വിനായകം പ്രകാശനം ചെയ്തു

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വില്ലെഴുന്നള്ളിപ്പ് മഹോത്സവ ബോധിക വിനായകം പ്രകാശനം ചെയ്തു. ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ അരിയാക്കില്‍ പെരികമന ദാമോദരന്‍ നമ്പൂതിരിക്ക് ക്ഷേത്ര കമ്മിറ്റിസെക്രട്ടറി കെ.വി. രാജേഷ് ആദ്യ പ്രതിനല്‍കി. 2025 ജനുവരി 13 മുതല്‍ 18 വരെയാണ് വില്ലെഴുന്നള്ളിപ്പ് മഹോത്സവം നടക്കുന്നത്. ഉത്സവ ഫണ്ടിലേയുള്ള ആദ്യ സമര്‍പ്പണം ക്ഷേത്ര ഊരാളതറവാട്ടിലെ

ചെന്നൈയില്‍ കാറപകടം; പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന അരിക്കുളം ഊരള്ളൂര്‍ സ്വദേശി മരിച്ചു

അരിക്കുളം: ചെന്നെയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം ഊരള്ളൂര്‍ സ്വദേശി മരിച്ചു. ഊരള്ളൂര്‍ ഊട്ടേരി ചാലില്‍ മീത്തല്‍ കെ.എം.രാഘവന്‍ (64) ആണ് മരിച്ചത്. കുറേ വര്‍ഷങ്ങളായി ചെന്നെയില്‍ മൗണ്ട് റോഡിലെ പ്രസിദ്ധമായ ‘ഇറാനി ടീ ഷോ പ്പി’ല്‍ ജീവനക്കാരനായിരുന്ന രാഘവന്‍. ചിന്താദ്രി പെട്ടിലെ താമസ സ്ഥലത്തുനിന്നു ജോലി സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെ 5 ന്ആണ്

മുത്താമ്പി വൈദ്യരങ്ങാടിയില്‍ പച്ചക്കറി കടയിലെ തീപിടുത്തം; വീഡിയോ കാണാം

മുത്താമ്പി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ പച്ചക്കറി കടയില്‍ തീപിടുത്തം. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. കരീം എന്ന ആളുടെ ഉടമസ്ഥയിലുള്ള പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. കട പൂട്ടിയ നിലയിലായിരുന്നു. തീയും പുകയും ഉയരുന്നത് സമീത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ വലിയ തീഗോളമായി മാറി. സംഭവത്തില്‍ കടയില്‍ ഉണ്ടായിരുന്ന മീറ്റര്‍, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങളും കടയില്‍

പ്രിൻറ് കോപ്പികയ്യിൽ കരുതേണ്ടതില്ല; വാഹന പരിശോധനയ്ക്ക് ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി മതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രിൻറ് കോപ്പികയ്യിൽ കരുതേണ്ടതില്ല. പൊലീസും മോട്ടാർ വഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന വാഹന പരിശോധനയ്ക്കിടെ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി ഹാജരാക്കിയാൽ മതിയാകും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നിലവിൽ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പിവിസി കാർഡിലാണ് ചെയ്തു നൽകുന്നത്. ഇതു ഡിജിറ്റൽ

കായണ്ണയിൽ ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

പേരാമ്പ്ര: കായണ്ണയിൽ ഇടിമിന്നലിലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്കേറ്റു. കായണ്ണ 12-ാം വാർഡിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ആറ് സ്ത്രീ തൊഴിലാളികൾക്ക് പരുക്കേറ്റത്. നമ്പ്രത്തുമ്മൽ കദീശ (60), നമ്പ്രത്തുമ്മൽ നസീമ (42), നമ്പ്രത്തുമ്മൽ അനിത (38), നമ്പ്രത്തൂമ്മൽ സുമിഷ (39), നമ്പ്രത്തുമ്മൽ റുഖിയ (45), നമ്പ്രത്തുമ്മൽ കല്യാണി (73)

‘മൊബൈൽ ഫോൺ റീചാർജിംഗ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു’;റീചാർജിംഗിന്റെ പേരിൽ തട്ടിപ്പ്, ലിങ്കിൽ തൊടരുത്, മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: മൊബൈൽ ഫോൺ റീചാർജിംഗ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കുമുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേക്കാണ് പ്രവേശിക്കുക. തുടർന്ന് റീചാർജിംഗിനായി യുപിഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം