Category: Uncategorized
കീഴരിയൂര്‍ റിട്ടയേര്‍ഡ് ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ചാത്തോത്ത് മീത്തല്‍ രാജന്‍ അന്തരിച്ചു
കീഴരിയൂര്‍: റിട്ടയേര്‍ഡ് ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ചാത്തോത്ത് മീത്തല്‍ രാജന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: രാധ. മക്കള്‍: രജില്‍ (മര്‍ച്ചന്റ് നേവി), രതീഷ് (സ്പാന്‍ ആര്‍ക്കിടെക്റ്റ്,കൊയിലാണ്ടി ). മരുമക്കള്‍: ശ്രീകല, ചിത്തിര. സഹോദരങ്ങള്‍: സരോജിനി, ജനാര്‍ദ്ദനന്‍, ശാരദ, പരേതരായ കണ്ണന്‍, നാരായണന്‍, കാര്‍ത്ത്യായനി. സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്. Summary: keezhariyoor-chathoth-meethal-rajan-passed-away.
താമരശ്ശേരി ചുരത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു
താമരശ്ശേരി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് താമരശ്ശേരി ചുരത്തില്‍ അഴുക്ക് ചാലില്‍ കുടുങ്ങി. ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലി തോടിന് സമീപമാണ് അപകടം ഉണ്ടായത്. കര്‍ണാടക മാണ്ഡ്യയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടക സംഘമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും
തൂണേരി കോടഞ്ചേരിയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൂണേരി: കോടഞ്ചേരിയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉണിയമ്പ്രോല്‍ ആരതി (21) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അച്ഛന്‍ രാവിലെ ജോലിക്കായി പോയിരുന്നു. അമ്മ വീട്ടാവശ്യങ്ങള്‍ക്കായി ടൗണിലേക്കും പോയിരുന്നു. അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ആരതിയെ ആത്മഹത്യ ചെയ്ത
നാളെ സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്
തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. 4 വര്‍ഷ (എഫ്വൈയുജിപി) ഡിഗ്രി കോഴ്സ് ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള- കാലിക്കറ്റ് സര്‍വകലാശാലകളുടെ നാലുവര്‍ഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാഫീസ് വര്‍ധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നു കഴിഞ്ഞ വര്‍ഷത്തേക്കാള്‍
ഇനി മത്സരങ്ങളുടെ നാളുകള്‍; മൂടാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 20 മുതല്‍
മൂടാടി: ഈ വര്‍ഷത്തെ മൂടാടി ഗ്രാമഹഞ്ചായത്ത് കേരളോത്സവം നവംബര്‍ 20മുതല്‍ ആരംഭിക്കാന്‍ തീരുമാനം. ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാര്‍ ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. കായി മത്സരങ്ങള്‍ രാവിലെ 8.30 നും
പങ്കെടുത്തത് നിരവധി ഭക്തര്‍; മരളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ചെമ്പോല സമര്‍പ്പണം നടത്തി
കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ ചെമ്പോല സമര്‍പ്പണം നടന്നു. എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അരക്കോടി രൂപ ചിലവില്‍ ശ്രീകോവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടന്നുവരികയാണ്. പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ കലേക്കാട്ട് രാജമണി ടീച്ചര്‍, ഗിരീഷ് പുതുക്കുടി, രമേശന്‍ രനിതാലയം, ശിവദാസന്‍ പനച്ചിക്കുന്ന്, അശോക് കുമാര്‍കുന്നോത്ത് എന്നിവര്‍
ഇരിങ്ങൽ ഓയിൽ മില്ലിന് സമീപം പുതിയെടുത്തിൽ കാണാരൻ അന്തരിച്ചു
പയ്യോളി: ഇരിങ്ങൽ ഓയിൽ മില്ലിന് സമീപം താഴെ എടവലത്ത് താമസിക്കും പുതിയെടുത്തിൽ കാണാരൻ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ ജാനു (പാലക്കുളം) മക്കൾ: പുഷ്പ , ബീന, ശ്രീലജ (അംഗൻവാടി വർക്കർ), ഗിരീഷ് കുമാർ, രജീഷ് കുമാർ (ഷാർജ) മരുമക്കൾ : ഹരിദാസൻ (മുക്കാളി), നാരായണൻ (ചെങ്ങോട്ടുകാവ്), പരേതനായ പ്രകാശൻ (പുതുപ്പണം) സഹോദരങ്ങൾ: ശ്രീധരൻ,
ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ഭരണം സിപിഎം പിന്തുണയുള്ള വിമതര്‍ക്ക്, 61 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം
കോഴിക്കോട്: കോണ്‍ഗ്രസ് ഭരിക്കുന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.ഐ.എം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും. സി.പി.എം പിന്തുണയുള്ള കോണ്‍ഗ്രസ് വിതമര്‍ 7 സീറ്റിലും സി.പി.എം നാല് സീറ്റിലും വിജയിച്ചു. 1963 രൂപീകരിച്ച ബാങ്ക് 61
യുവ തലമുറക്ക് വഴികാട്ടിയാവേണ്ടത് സീനിയര്‍ അഭിഭാഷകര്‍- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; അഡ്വ: ഏരത്ത് ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ ഇ-ഫയലിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷനോട് ചേര്‍ന്നു നിര്‍മ്മിച്ച അഡ്വ: ഏരത്ത് ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ ഇ-ഫയലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുവ അഭിഭാഷകര്‍ നിയമ മേഖലക്ക് മുതല്‍ കൂട്ടവേണ്ടതാണെന്നും ആയതിനു സാങ്കേതിക വിദ്യയുടെ വഴികള്‍ തിരഞ്ഞെടുക്കേണ്ടതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍
‘സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല’; ബി.ജെ.പി ബന്ധം വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്
പാലക്കാട്: ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് നേതൃത്വം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനും വി.ഡി സതീശനും സന്ദീപ് വാര്യറെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പല ഘട്ടങ്ങളിലും താൻ പ്രതീക്ഷിച്ച പിൻതുണയും സഹകരണവും ബിജെപിയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്ന് സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി