Category: Uncategorized
ഇനി മത്സരങ്ങളുടെ നാളുകള്‍; മൂടാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 20 മുതല്‍
മൂടാടി: ഈ വര്‍ഷത്തെ മൂടാടി ഗ്രാമഹഞ്ചായത്ത് കേരളോത്സവം നവംബര്‍ 20മുതല്‍ ആരംഭിക്കാന്‍ തീരുമാനം. ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാര്‍ ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. കായി മത്സരങ്ങള്‍ രാവിലെ 8.30 നും
പങ്കെടുത്തത് നിരവധി ഭക്തര്‍; മരളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ചെമ്പോല സമര്‍പ്പണം നടത്തി
കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ ചെമ്പോല സമര്‍പ്പണം നടന്നു. എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അരക്കോടി രൂപ ചിലവില്‍ ശ്രീകോവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടന്നുവരികയാണ്. പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ കലേക്കാട്ട് രാജമണി ടീച്ചര്‍, ഗിരീഷ് പുതുക്കുടി, രമേശന്‍ രനിതാലയം, ശിവദാസന്‍ പനച്ചിക്കുന്ന്, അശോക് കുമാര്‍കുന്നോത്ത് എന്നിവര്‍
ഇരിങ്ങൽ ഓയിൽ മില്ലിന് സമീപം പുതിയെടുത്തിൽ കാണാരൻ അന്തരിച്ചു
പയ്യോളി: ഇരിങ്ങൽ ഓയിൽ മില്ലിന് സമീപം താഴെ എടവലത്ത് താമസിക്കും പുതിയെടുത്തിൽ കാണാരൻ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ ജാനു (പാലക്കുളം) മക്കൾ: പുഷ്പ , ബീന, ശ്രീലജ (അംഗൻവാടി വർക്കർ), ഗിരീഷ് കുമാർ, രജീഷ് കുമാർ (ഷാർജ) മരുമക്കൾ : ഹരിദാസൻ (മുക്കാളി), നാരായണൻ (ചെങ്ങോട്ടുകാവ്), പരേതനായ പ്രകാശൻ (പുതുപ്പണം) സഹോദരങ്ങൾ: ശ്രീധരൻ,
ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ഭരണം സിപിഎം പിന്തുണയുള്ള വിമതര്‍ക്ക്, 61 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം
കോഴിക്കോട്: കോണ്‍ഗ്രസ് ഭരിക്കുന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.ഐ.എം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും. സി.പി.എം പിന്തുണയുള്ള കോണ്‍ഗ്രസ് വിതമര്‍ 7 സീറ്റിലും സി.പി.എം നാല് സീറ്റിലും വിജയിച്ചു. 1963 രൂപീകരിച്ച ബാങ്ക് 61
യുവ തലമുറക്ക് വഴികാട്ടിയാവേണ്ടത് സീനിയര്‍ അഭിഭാഷകര്‍- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; അഡ്വ: ഏരത്ത് ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ ഇ-ഫയലിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷനോട് ചേര്‍ന്നു നിര്‍മ്മിച്ച അഡ്വ: ഏരത്ത് ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ ഇ-ഫയലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുവ അഭിഭാഷകര്‍ നിയമ മേഖലക്ക് മുതല്‍ കൂട്ടവേണ്ടതാണെന്നും ആയതിനു സാങ്കേതിക വിദ്യയുടെ വഴികള്‍ തിരഞ്ഞെടുക്കേണ്ടതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍
‘സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല’; ബി.ജെ.പി ബന്ധം വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്
പാലക്കാട്: ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് നേതൃത്വം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനും വി.ഡി സതീശനും സന്ദീപ് വാര്യറെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പല ഘട്ടങ്ങളിലും താൻ പ്രതീക്ഷിച്ച പിൻതുണയും സഹകരണവും ബിജെപിയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്ന് സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി
വിശപ്പിന്റെ നിസ്സഹായത വിവരിക്കുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’; പുസ്തക ചര്‍ച്ചയുമായി എളാട്ടേരി അരുണ്‍ ലൈബ്രറി
കൊയിലാണ്ടി: പുസ്തക ചര്‍ച്ച സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറി. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥ ഗ്രന്ഥശാല സാംസ്‌കാരിക പ്രവര്‍ത്തകയായ ഷീജ. ടി.മേലൂര്‍ അവതരിപ്പിച്ചു. ലൈബ്രറി വനിതാ വേദി സെക്രട്ടറി കെ. അനുഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വനിതാവേദി പ്രസിഡണ്ട് കെ.റീന അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എന്‍.എം നാരായണന്‍, സെക്രട്ടറി ഇ. നാരായണന്‍, വി.കെ
വിരിവെക്കാനും ഭക്ഷണത്തിനും സൗകര്യം: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം അയ്യപ്പ സേവാ കേന്ദ്രം തുറന്ന് സേവാഭാരതി
ചേമഞ്ചേരി: മനുഷ്യനെ ഈശ്വരനായി കണ്ട് അവനെ പരിചരിചരിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്നത് ഭാരത ആദര്‍ശമാണെന്ന് പ്രബുദ്ധകേരളം മുഖ്യ പത്രാധിപരും, തൃശ്ശൂര്‍ പൂങ്കുന്നം ശീരാമകൃഷ്ണാശ്രമത്തിലെ സന്യാസിയുമായ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം സേവാഭാരതി ഒരുക്കിയ അയ്യപ്പ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്‍.മധുമീനച്ചില്‍ മുഖ്യഭാഷണം നടത്തി.
നന്തിയില്‍ റെയില്‍വേ അടിപ്പാത സമരം വീണ്ടും ശക്തിപ്പെടുന്നു; ധര്‍ണ്ണയും ഒപ്പ് ശേഖരണവുമായി ജനകീയ സമിതി
നന്തി ബസാര്‍: നന്തിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഒപ്പ് ശേഖരണവും ധര്‍ണ്ണയും സംഘടിപ്പിച്ചു. കടലൂര്‍, പുളിമുക്ക്, നാരങ്ങോളികുളം, കോടിക്കല്‍, മുത്തായം തുടങ്ങിയ സ്ഥലങ്ങളിലുള്ള ജനങ്ങള്‍ക്ക് റെയില്‍ പാളം മുറിച്ചുകടക്കാന്‍ വിഷമിക്കുന്ന ഈ സമയത്ത് പ്രസ്തുത സ്ഥലത്തെല്ലാം റെയില്‍വേ വഴികളെല്ലാം അടച്ചു കൊണ്ടിരിക്കുകയാണ്. റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനെതിരെ റെയില്‍വേ കര്‍ശന നടപടി എടുക്കാന്‍ തുടങ്ങിയതോടെ ബുദ്ധിമുട്ടിലായ ജനങ്ങള്‍
രോഗ ചികിത്സയ്ക്ക് സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യം; നഗരസഭയിലെ മൂന്നാമത്തെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ പെരുവട്ടൂരില്‍ പ്രവര്‍ത്തനം തുടങ്ങി
കൊയിലാണ്ടി: പൊതു ജനത്തിന് ഏറെ ഉപകാരപ്രദമായ അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ പെരുവട്ടൂരില്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭയിലെ മൂന്നാമത്തെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററാണിത്. മറ്റു രണ്ടെണ്ണം കൊല്ലം, കൊയിലാണ്ടി ബീച്ച് എന്നിവിടങ്ങളില്‍ മുന്‍പേ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ തന്നെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഹെല്‍ത്ത് ആന്റ്