Category: Uncategorized

Total 2638 Posts

ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; ഒരാളെ കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം

കുറ്റ്യാടി: പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കുറ്റ്യാടി ഹയർസെക്കന്ററി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ പാലേരി പാറക്കടവ് കുളമുള്ളകണ്ടി റിസ്‌വാൻ, കുളായി പൊയിൽ സിനാൻ എന്നിവരാണ് മരിച്ചത്. ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കുളിക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ

ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി; ഇരുവരുടെയും നില ​ഗുരുതരം

കുറ്റ്യാടി: ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയിലിറങ്ങിയ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു. ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. . സ്കൂൾ വിട്ടു വരുന്ന വഴി കുട്ടികൾ പുഴയിലേക്കിറങ്ങുകയും തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നെന്ന് വാർഡം​ഗം വടകരഡോട് ന്യൂസിനോട് പറ‍ഞ്ഞു. കുറ്റ്യാടി പാറക്കടവിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒരു കുട്ടിയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര

പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെ തെരുവുനാടകവും ക്യാമ്പയിനും; റെയില്‍വേ സ്റ്റേഷനില്‍ സ്വച്ഛതാഹി സേവ ക്യാമ്പയിനുമായി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍ഡി.പി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്

കൊയിലാണ്ടി: സ്വച്ഛതാഹി സേവ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ തെരുവ് നാടകം അവതരിപ്പിച്ച് ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍ഡി.പി യോഗം കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്. സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷനും കാലിക്കറ്റ് സര്‍വ്വകലാശാല ജില്ല എന്‍.എസ്.എസ് യൂണിറ്റുകളും സംയുക്തമായി നടത്തുന്ന സ്വച്ഛതാഹി സേവ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. എന്‍.എസ്.എസ് യൂണിറ്റലെ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍

97 വര്‍ഷങ്ങള്‍, 15 ശതമാനം ലാഭവിഹിതം; വാര്‍ഷികാഘോഷവും പൊതുയോഗവും പ്രൗഢമാക്കി ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്

ചേമഞ്ചേരി: തൊണ്ണൂറ്റിഏഴാം വാര്‍ഷികാഘോഷവും പൊതുയോഗവും പ്രൗഢമാക്കി ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ഓഹരി ഉടമകള്‍ക്ക് 15 ശതമാനം ഡിവിഡന്റ് നല്‍കാനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി. കൂടാതെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിനും വരവ് ചെലവ് കണക്കിനും സപ്ലിമെന്ററി ബജറ്റിനും കരട് ബജറ്റിനും പൊതുയോഗം അംഗീകാരം നല്‍കി.

പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി വാഹന പരിശോധന നടത്തി; എടച്ചേരിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

എടച്ചേരി: മയക്കുമരുന്നുകളുമായി എടച്ചേരിയൽ യുവാവ് അറസ്റ്റിൽ. എം.ഡി.എം.എ.യും കഞ്ചാവുമായി കുറിഞ്ഞാലിയോട് സ്വദേശിയായ വട്ടക്കണ്ടി മീത്തൽ ഹാരിഫിനെ (37) യാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്തത്. എടച്ചേരി എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു പരാതിയുമായി ബന്ധപ്പെട്ട് എടച്ചേരി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച ആരിഫിൻ്റെ പെരുമാറ്റത്തിൽ സംശയംതോന്നി പോലീസുദ്യോഗസ്ഥർ ദേഹപരിശോധനയും ഇയാൾവന്ന വാഹനവും പരിശോധിച്ചപ്പോഴാണ്

ദൈവത്തിൻ്റെ കൈ ആയി കണ്ണൂർ റെയിൽവേ പോലീസ്, തലശ്ശേരിയിൽ നിന്ന് ട്രെയിനിൽ കയറുന്നതിനിടെ വീണ യാത്രക്കാരനെ നിമിഷനേരം കൊണ്ട് രക്ഷിച്ച് എ എസ് ഐ ഉമേഷ്; വീഡിയോ കാണാം

തലശ്ശേരി: ട്രെയിൻ നീങ്ങുന്നതിനിടെ ട്രയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്ക് കാൽ വഴുതി വീണ യാത്രക്കാരന് രക്ഷകനായി റെയിൽവെ പൊലീസ് ഉദ്യോ​ഗസ്ഥൻ. തലശേരി റെയിൽവെ പൊലീസ് എ.എസ്.ഐ പി. ഉമേശനാണ് മുംബൈ സ്വദേശിയായ ചന്ദ്രകാന്തിന് രക്ഷനായത്. ട്രെയിനിൽ നിന്നു വീണ യാത്രക്കാരനെ സെക്കൻ്റുകൾ കൊണ്ട് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഇതിനോടകം പ്രചരിച്ചു

കര്‍ഷക മൈത്രി 2024-25; തീറ്റപ്പുല്‍കൃഷി പഠനവും ശാസ്ത്രീയ പശു പരിപാലനവും, കര്‍ഷകര്‍ക്കായി പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

കൊയിലാണ്ടി: കര്‍ഷക മൈത്രി കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ക്ഷീര വികസന വകുപ്പും മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച തീറ്റപ്പുല്‍ കൃഷി 2024-25 ഗുണഭോക്താക്കള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രത്തില്‍ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കായികതാരങ്ങള്‍ അങ്കലാപ്പില്‍; ത്രികോണപ്പോരില്‍ കുടുങ്ങി കൊയിലാണ്ടി മൈതാനം

കൊയിലാണ്ടി: റവന്യൂ വകുപ്പിന് കീഴിലുള്ള കൊയിലാണ്ടിയിലെ മൈതാനത്തിന്റെ അവകാശത്തര്‍ക്കം കായിക താരങ്ങളെ അങ്കലാപ്പിലാക്കുന്നു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ, മുനിസിപ്പാലിറ്റി, ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ എന്നിവരാണ് മൈതാനം സ്വന്തമാക്കാന്‍ പിടിവലി നടത്തുന്നത്. വിഷയം പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോട് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ പറഞ്ഞിട്ട് മാസങ്ങളായെങ്കിലും എങ്ങുമെത്തിയില്ല. 1998 ഡിസംബര്‍ 17 നാണ് 3.46 ഏക്കര്‍

പേരാമ്പ്ര ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിമാനയാത്രയൊരുക്കി ഇലാസിയ ബ്രാന്‍ഡ്; അംഗീകാരവുമായി ബ്രസീലിയന്‍ സംഘം ഇങ്ങ് പേരാമ്പ്രയില്‍

പേരാമ്പ്ര: ബ്രസീലില്‍ നിന്നുള്ള ഏഴംഗ സംഘം പേരാമ്പ്ര ബഡ്‌സ് സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. പേരാമ്പ്രയിലെ ‘ഇലാസിയ’ എന്ന ബ്രാന്‍ഡിന് ബ്രസീലിയന്‍ ഫോക്ലോര്‍ ആന്‍ഡ് പോപ്പുലര്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഓര്‍ഗനൈസേഷന്‍സ് (അബ്രാഷ്ഓഫ്) അംഗീകാരം ലഭിച്ചതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. ‘ഇലാസിയ’യുടെ ആദ്യ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബഡ്‌സ് സ്‌കൂളിലെ 66 കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടി നടത്തിയ പ്രത്യേക

വീടിന്റെ വരാന്തമുതല്‍ മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍; കീഴൂര്‍ തച്ചന്‍കുന്നില്‍ നാട്ടുകാരെ ഭീതിയിലാക്കിയ സംഭവത്തിന് ഒടുവില്‍ വ്യക്തതയായി

പയ്യോളി: കീഴൂര്‍ തച്ചന്‍കുന്നിലെ വീടിന്റെ വരാന്തയിലും മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍ കണ്ടെത്തിയത് കഴിഞ്ഞദിവസങ്ങളില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വീട്ടുകാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. വീട്ടില്‍ നിന്നും കണ്ടെത്തിയത്