Category: Uncategorized

Total 2845 Posts

അരിക്കുളം മുതുകുന്ന് മലയില്‍ വീണ്ടും മണ്ണെടുക്കല്‍; സി.പി.എം, ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ തടഞ്ഞു

അരിക്കുളം: അരിക്കുളം നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയില്‍ വീണ്ടും മണ്ണെടുപ്പ് തടഞ്ഞ് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. മുതുകുന്ന് മലയില്‍ ഫാം ടൂറിസം വരുന്നതിന്റെ ഭാഗമായി വന്‍ തോതില്‍ വഗാര്‍ഡ് മണ്ണെടുക്കുന്നതാണ് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നലെ ഉച്ചയോടെ തടഞ്ഞത്. പരിസ്ഥിതി ലോല പ്രദേശമാണിതെന്നും ജനവാസ മേഖലയായതിനാല്‍ വലിയ തോതിലുള്ള മണ്ണെടുക്കല്‍ പ്രദേശവാസികള്‍ ഭീഷണിയാണെന്നും

പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ശനിയാഴ്ച അഭിമുഖം, വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബർ 21 രാവിലെ 10 മണി മുതൽ ഉച്ച ഒരു മണിവരെ അഭിമുഖം നടത്തുന്നു. സെയിൽസ് എക്സിക്യുട്ടീവ്, സർവ്വീസ് ടെക്നീഷ്യൻ, സർവ്വീസ് അഡൈ്വസർ, ടെലികോളർ, കാഷ്യർ (യോഗ്യത :- എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ/ഡിപ്ലോമ). ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250

വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വിഷയങ്ങളില്‍ പരിശീലനം; പോസിറ്റീവ് കമ്യൂണ്‍ ഇഗ്‌നൈറ്റ് പദ്ധതിക്ക് വന്മുഖം ഹൈസ്‌കൂളില്‍ തുടക്കം

നന്തി ബസാര്‍: പോസിറ്റീവ് കമ്യൂണ്‍ സ്റ്റുഡന്‍സ് ഫോറത്തിന് കീഴില്‍ നടത്തുന്ന ഇഗ്‌നൈറ്റ് (സ്‌കൂള്‍ ദത്തെടുക്കല്‍ ) പ്രോഗ്രാമിന് കടലൂര്‍ വന്മുഖം ഹൈസ്‌കൂളില്‍ തുടക്കമായി. പരിശീലകരുടെയും കൗണ്‍സിലര്‍മാരുടെയും, മന:ശാസ്ത്രജ്ഞന്മാരുടെയും കേരളത്തിലെ വലിയ കൂട്ടായ്മയാണ് പോസിറ്റീവ് കമ്യൂണ്‍ സ്റ്റുഡന്‍സ് ഫോറം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം തുടര്‍ച്ചയായി ജീവിത നൈപുണികള്‍, ലീഡര്‍ഷിപ്പ്, കരിയര്‍, ഗോള്‍ സെറ്റിംഗ്‌സ് തുടങ്ങി

കൊയിലാണ്ടിയില്‍ ഇനി ഫിലിം ഫെസ്റ്റിവലിന്റെ നാളുകള്‍; ഏഴാമത് മലബാര്‍ മൂവി ഫെസ്റ്റിവല്‍ ജനുവരി 17-മുതല്‍ 19 വരെ കൊല്ലം ചിറ ലെയ്ക് വ്യു ഓഡിറ്റോറിയത്തില്‍

കൊയിലാണ്ടി: മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ ഏഴാമത് ഫെസ്റ്റിവല്‍ 2025- ജനുവരി 17-മുതല്‍ 19- വരെ കൊയിലാണ്ടിയില്‍ നടക്കും. കൊല്ലം ചിറ ലെയ്ക് വ്യു ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷന്‍, എഫ്.എഫ്.എസ്. ഐ. (കേരളം), ഇന്‍സൈറ്റ് ഫിലിം സൊസൈറ്റി എന്നിവര്‍ ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. മലയാള, ഇന്ത്യന്‍, ലോക സിനിമാ

കണ്ണൂരിൽ ഒരാൾക്കുകൂടി എംപോക്‌സ്; രോ​ഗം സ്ഥിരീകരിച്ചത് തലശ്ശേരി സ്വദേശിക്ക്

കണ്ണൂർ: കണ്ണൂരിൽ ഒരാൾക്കുകൂടി എംപോക്‌സ് സ്ഥിരീകരിച്ചു. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള തലശ്ശേരി സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ദുബൈയിൽ നിന്നും നാട്ടിലെത്തിയ ഇയാൾ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. രോഗിയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്കു മാറ്റി. ഇതോടെ ജില്ലയിൽ രണ്ടു കേസുകളായി. നേരത്തെ

കര്‍ഷകര്‍ക്ക് സുവര്‍ണ്ണാവസരം; ജലസേചന സൗകര്യം, കാലിത്തീറ്റ ധനസഹായം, വിവിധ ക്ഷീരഗ്രാമം പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ കന്നുകാലി വികസന പദ്ധതിയിലുള്‍പ്പെട്ട ക്ഷീരഗ്രാമം പദ്ധതി നടപ്പിാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. ഒരു പശു, രണ്ട് പശു, അഞ്ച് പശു യൂണിറ്റുകള്‍, പുല്‍കൃഷി വികസന പദ്ധതിയില്‍ ജലസേചന സൗകര്യമൊരുക്കുക, യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും നടപ്പിലാക്കുന്നതിനുള്ള ധനസഹായം, കാലിത്തീറ്റ വാങ്ങുന്നതിനുള്ള ധനസഹായം തുടങ്ങി പദ്ധതികള്‍ക്കായി അപേക്ഷിക്കാം. കോഴിക്കോട്

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പ്പെട്ടുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ശ്രീതേഷ് (9) ആണ് മരിച്ചത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു. സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2

പ്രദേശവാസികളെ വട്ടം കറക്കുന്ന ജില്ലാ ഭരണകൂടവും നാഷനല്‍ ഹൈവേ അധികാരികളും കണ്ണു തുറക്കക’; ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവങ്ങൂരില്‍ ഉപവാസ സമരം

കാപ്പാട്: പ്രദേശവാസികളെ വട്ടം കറക്കുന്ന ജില്ലാ ഭരണകൂടവും നാഷനല്‍ ഹൈവേ അധികാരികളും കണ്ണു തുറക്കൂ തുടങിയ ആവശ്യം ഉന്നയിച്ച് തിരുവങ്ങൂരില്‍ ഉപവാസ സമരം. തിരുവങ്ങൂര്‍ ദേശീപാത പരിസരത്ത് നടത്തിയ ഉപവാസ സമരം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരകേന്ദ്രമായ കാപ്പാട് പ്രദേശത്തെ ജനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് മാര്‍ഗ്ഗതടസ്സം സൃഷിടിച്ച് കൊണ്ട്

കീഴരിയൂര്‍ പുതിയോട്ടില്‍ കല്യാണി അന്തരിച്ചു

കീഴരിയൂര്‍: പുതിയോട്ടില്‍ കല്യാണി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ നായര്‍. മക്കള്‍: വിനോദന്‍, ബിന്ദു, ബിജു. മരുമക്കള്‍: ലിജി, ആതിര, പരേതനായ ശങ്കരന്‍. സഞ്ചയനം 21-12-24 ശനിയാഴ്ച.

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിയായ ലക്ഷ്മി എന്ന പെണ്‍കുട്ടിയെയാണ് സ്വകാര്യ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലാണ് ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലിലെ മറ്റു കുട്ടികളാണ് സംഭവം പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍