Category: Uncategorized

Total 2845 Posts

അരിക്കുളം ഊട്ടേരി ചേക്കോട്ടി അന്തരിച്ചു

അരിക്കുളം : ഊട്ടേരി ചേക്കോട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ: പരേതയായ അമ്മാളു. മക്കള്‍: ശാരദ, ദേവി, രമണി. മരുമക്കള്‍: കുഞ്ഞികണാരന്‍, ഗോപാലന്‍, ശശി. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, ഗോപാലന്‍, പരേതരായ കുഞ്ഞിരാമന്‍, കേളപ്പൻ,പെണ്ണൂട്ടി, ചിരുത. സഞ്ചയനം ബുധനാഴ്ച.  

കൊയിലാണ്ടിയില്‍ ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു; കോംകോസ് ഫെസ്റ്റിന് ഇന്ന് തുടക്കം

കൊയിലാണ്ടി: മള്‍ട്ടി പര്‍പ്പസ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(കോംകോസ്) ഒരുക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് ആരംഭിച്ചു. ഫെസ്റ്റ് നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് കിഴക്ക് മുത്താമ്പി റോഡിന് വശത്തായി ആരംഭിച്ച ഫെസ്റ്റ് ഉച്ചക്ക് 3 മണി മുതല്‍ രാത്രി 9-30 വരെയാണ് പ്രദര്‍ശന സമയം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷത

ഒരു ജോലിയാണോ അന്വേഷിക്കുന്നത്; വടകര ബ്ലോക്ക് പഞ്ചായത്തിന്റെ മെ​ഗാ തൊഴിൽമേള നാളെ

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെ​ഗാ തൊഴിൽമേള നാളെ ചോമ്പാല സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ വുമൻസ് കോളേജിൽ നടക്കും. രാവിലെ 10 മണിക്ക് മേള ആരംഭിക്കും. കേരളത്തിനകത്തും പുറത്തും നിന്നുള്ള 35 ഓളം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും. ഐ.ടി, ടെക്നിക്കൽ, ഓട്ടോ മൊബൈൽ, മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, ഹോസ്‌പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഇൻഷുറൻസ്, ഹോസ്‌പിറ്റൽ, അക്കൗണ്ടിംഗ്

ശതാബ്ദി ആഘോഷങ്ങള്‍ക്കൊരുങ്ങി കൊളക്കാട് യു.പി സ്‌കൂള്‍; ‘ജീവലയം’ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി

ചേമഞ്ചേരി: കൊളക്കാട് യു. പി സ്‌കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ ശതാബ്ദി ആഘോഷം’ശതസ്പന്ദം ‘ പരിപാടിയോടനുബന്ധിച്ചാണ് ‘ ജീവലയം’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ശ്യാമള.പി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ലതിക ടീച്ചര്‍

ഒരു ജോലിയാണോ അന്വേഷിക്കുന്നത്; വടകര ബ്ലോക്ക് പഞ്ചായത്തിന്റെ മെ​ഗാ തൊഴിൽമേള നാളെ

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെ​ഗാ തൊഴിൽമേള നാളെ ചോമ്പാല സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ വുമൻസ് കോളേജിൽ നടക്കും. രാവിലെ 10 മണിക്ക് മേള ആരംഭിക്കും. കേരളത്തിനകത്തും പുറത്തും നിന്നുള്ള 35 ഓളം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും. ഐ.ടി, ടെക്നിക്കൽ, ഓട്ടോ മൊബൈൽ, മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, ഹോസ്‌പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഇൻഷുറൻസ്, ഹോസ്‌പിറ്റൽ, അക്കൗണ്ടിംഗ്

ചേറോട് കാറിടിച്ച് ഒന്‍പത് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പുറമേരി സ്വദേശിയായ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വടകര: ചേറോട് കാറിടിച്ച് ഒൻപത് വയസുകാരി കോമയിലാവുകയും വയോധിക മരിക്കുകയും ചെയ്ത കേസിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പുറമേരി സ്വദേശി ഷജീലിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിദേശത്തുള്ള പ്രതിയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ജില്ല ക്രൈംബ്രാഞ്ചാണ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ്; കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഡിസംബര്‍ 22 ന്

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 7 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ദ്വീര്‍ഘകാല ഫുട്‌ബോള്‍ പരിശീലനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലും ഡിസംബര്‍ 22-ന് രാവിലെ ഏഴ് മണിക്ക് നടക്കും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍

മുതുകുന്നു മലയില്‍ ഖനനം അനുവദിക്കില്ല; പ്രതിഷേധവുമായി യൂത്ത് ലീഗ്

പേരാമ്പ്ര: നൊച്ചാട്, അരിക്കുളം പഞ്ചായത്തില്‍ വ്യാപിച്ച് കിടക്കുന്ന മുതുകുന്ന് മലയില്‍ നിന്ന് അനധികൃതമായി മണ്ണെടുത്ത് കുന്ന് ഇടിച്ചു നിരത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി. വാഗാര്‍ഡ്‌ന്റെ ദേശീയ പാതനിര്‍മാണ പേര് പറഞ്ഞു ലക്ഷകണക്കിന് ടണ്‍ മണ്ണാണ് ഇവിടെ നിന്ന് നീക്കാന്‍ അനുമതി വാങ്ങിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഫാം ടൂറിസത്തിന്റെ

‘ജീവിത ശൈലി രോഗ നിയന്ത്രണം ഗ്രാമങ്ങളില്‍ നിന്ന് ആരംഭിക്കണം’; മെഗാ മെഡിക്കല്‍ ക്യാമ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്

കൊയിലാണ്ടി: മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്. കേരള ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്റ് ഡയരക്ടര്‍ ഡോ: പി.പി. പ്രമോദ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൃക്ക, കരള്‍ രോഗങ്ങള്‍ സംസ്ഥാനത്ത് കൂടുതലായി വരുന്ന സാഹചര്യത്തില്‍ ജീവത ശൈലീ രോഗ നിയന്ത്രണങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് ആരംഭിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍മാരുടെയും അസിസ്റ്റന്റുമാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് 44 സ്‌കില്‍ ട്രെയിനര്‍മാരുടെയും 22 സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റുമാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 26 നകം സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നല്‍കണം. സെന്ററുകളുടെ വിവരങ്ങള്‍