Category: Uncategorized
വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടുപേര്‍ മരിച്ച സംഭവം; മരണകാരണം എസി ഗ്യാസ് ലീക്കായതോ? അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
വടകര: കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. എ.സിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള
കണ്ണൂരില്‍ ട്രെയിന്‍ പോകുമ്പോള്‍ പാളത്തില്‍ കമഴ്ന്നുകിടന്നു; വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിന്‍ പോകുമ്പോള്‍ റെയില്‍പാളത്തില്‍ കമഴ്ന്നുകിടന്ന വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂര്‍ പന്നേന്‍പാറയില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പാളത്തിന് സമീപത്തുനിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ട്രെയിന്‍കടന്നുപോകുമ്പോള്‍ റെയില്‍പാളത്തില്‍ മധ്യവയസ്‌ക്കന്‍ കമഴ്ന്നുകിടക്കുന്ന നിലയിലാണ് വീഡിയോയില്‍ കാണുന്നത്. ട്രെയിന്‍ കടന്നുപോകുന്ന സമയമത്രയും ഇയാള്‍ ഇങ്ങനെ കിടക്കുകയും ട്രെയിന്‍ പോയ ശേഷം എഴുന്നേറ്റ് പാളം മുറിച്ച് കടന്നു
വടകര ദേശീയ പാതയ്ക്കരികിൽ കാരവനിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചവരെ തിരിച്ചറിഞ്ഞു
വടകര: കരിമ്പനപ്പാലത്ത് ദേശീയപാതക്കരികിൽ നിർത്തിയിട്ട കാരവനിൽ മരിച്ചനിലയിൽ കണ്ടെത്തിയവർ മലപ്പുറം, പട്ടാമ്പി സ്വദേശികൾ. ഇന്ന് രാത്രി എട്ടരയോടെയാണ് കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം രണ്ട് പേരുടെ മൃതദേഹങ്ങൾ കാണപ്പെട്ടത്. പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും അതേ കമ്പനിയിലെ ജീവനക്കാരൻ കാസർകോട് സ്വദേശി ജോയലുമാണ് മരിച്ചത്. കെഎൽ 54 പി 1060 നമ്പർ
സിനിമാ പ്രേമികളേ ഇതിലേ..; ഏഴാമത് മലബാര്‍ മൂവി ഫെസ്റ്റിവല്‍ കൊയിലാണ്ടിയില്‍ ജനുവരി 17 മുതല്‍, പാസ് വിതരണം ആരംഭിച്ചു
കൊയിലാണ്ടി: ഏഴാമത് മലബാര്‍ മൂവി ഫെസ്റ്റിവല്‍ ഡെലിഗേറ്റ്‌സ് പാസ് വിതരണം നടത്തി. കൊയിലാണ്ടി പ്രസ്‌ക്ലബ് ഹാളില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സംവിധായകനും സിനിമ പ്രവര്‍ത്തകനുമായ ശിവദാസ് പൊയില്‍ക്കാവ് ഏറ്റുവാങ്ങി. കൊല്ലം ലേക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് 2025 ജനുവരി 17,18,19 തിയ്യതികളിലായാണ് മൂവി ഫെസ്റ്റിവല്‍ നടക്കുന്നത്. കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര
ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ്; 110 ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി ബാലുശ്ശേരി എക്‌സൈസ്
ബാലുശ്ശേരി: ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 110 ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. ബാലുശ്ശേരി എക്‌സൈസിന്റെ നേതൃത്വത്തില്‍ ഇന്ന് മുതുകാട് സീതപ്പാറയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ബാലുശ്ശേരി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.കെ സബീറലിയുടെ നേതൃത്തത്തിലുള്ള സംഘമാണ് പിടികൂടിയത്. എ.ഇ.ഐ ഗ്രേഡ്
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: എംസി റോഡിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലിൽ വെച്ച് കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് കമാൻഡോ വാഹനത്തിന് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. കടക്കൽ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന്
തിക്കോടിയില്‍ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഉയര്‍ത്തിയ 24 കൊടികള്‍ രാത്രിയുടെ മറവില്‍ നശിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍
തിക്കോടി: സി.പി.ഐ.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തിക്കോടി ലോക്കലിലെ കുറ്റിവയല്‍ ബ്രാഞ്ചില്‍ ഉയര്‍ത്തിയ 24 പതാകകള്‍ ശനിയാഴ്ച അര്‍ദ്ധരാത്രി നശിപ്പിച്ച നിലയില്‍. സംഭവത്തിന് പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുകണ്ടത്തില്‍ റയീസ്, സലാം തെക്കെ കടപ്പുറ്റം, മുഹാദ് പൊയിലില്‍ എന്നിവരെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിനുള്ള
തിരുവങ്ങൂര്‍ സ്വദേശിയായ വയോധികനെ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായി
കൊയിലാണ്ടി: തിരുവങ്ങൂര്‍ സ്വദേശിയായ വയോധികനെ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായി. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച തിരുവങ്ങൂര്‍ അഞ്ജലിയില്‍ എന്‍.ചന്ദ്രന്‍ നായരെയാണ് കാണാതായത്. എഴുപത്തിയഞ്ച് വയസ് പ്രായമുണ്ട്. സംഗമിത്ര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് രാമചന്ദ്രന്‍ നായരെ കാണാതായത്. വിജയവാഡയ്ക്കും വാറങ്ങലിനും ഇടയില്‍ പ്രയാഗ് രാജിനുള്ള യാത്രയില്‍ രാത്രി 10 മണിയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് കാണാതെ ആയത്. ഫോണോ
ഇരിങ്ങൽ സർഗാലയ കേന്ദ്രമായി 100 കോടിയുടെ ‘ഗ്ലോബൽ ഗേറ്റ് വേ’ പദ്ധതി വരുന്നു; രാജ്യാന്തര കരകൗശലമേള ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്
പയ്യോളി: ഇരിങ്ങൽ സർഗാലയ കേന്ദ്രീകരിച്ച് മലബാറിൽ ടൂറിസംരംഗത്തു വൻ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പു നൽകിയ 95.34 കോടി രൂപയുടെ ‘സർഗാലയ ഗ്ലോബൽ ഗേറ്റ് വേ റ്റു മലബാർ കൾച്ചറൽ ക്രൂസിബിൾ’ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. പന്ത്രണ്ടാമത് സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശലമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു
അരിക്കുളം ഊട്ടേരി ചേക്കോട്ടി അന്തരിച്ചു
അരിക്കുളം : ഊട്ടേരി ചേക്കോട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ: പരേതയായ അമ്മാളു. മക്കള്‍: ശാരദ, ദേവി, രമണി. മരുമക്കള്‍: കുഞ്ഞികണാരന്‍, ഗോപാലന്‍, ശശി. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, ഗോപാലന്‍, പരേതരായ കുഞ്ഞിരാമന്‍, കേളപ്പൻ,പെണ്ണൂട്ടി, ചിരുത. സഞ്ചയനം ബുധനാഴ്ച.