Category: Uncategorized
യുവാവിന്റെ കൈവിരലില് കുടുങ്ങിയ മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റി അഗ്നിരക്ഷാസേന
കൊയിലാണ്ടി: കൈവിരലില് കുടുങ്ങിയ മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റി കൊയിലാണ്ടി അഗ്നിരക്ഷാ സേന. നടുവണ്ണൂര് സ്വദേശിയായ യുവാവിന്റെ മോതിരമാണ് അഴിച്ചുമാറ്റാന് കഴിയാതെ കൈവിരലില് കുടുങ്ങിപ്പോയത്. തുടര്ന്ന് ഇന്ന് രാവിലെ 11 മണിയോടെ കൊയിലാണ്ടി ഫയര് സ്റ്റേഷനില് സമീപിക്കുകയായിരുന്നു. വിരലില് കുടുങ്ങിയ സ്റ്റീല് മോതിരം അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസറുടെ നേതൃത്വത്തില് കട്ടര് ഉപയോഗിച്ച് മാറ്റുകയായിരുന്നു.
പേരാമ്പ്രയില് താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി
പേരാമ്പ്ര: പേരാമ്പ്രയില് താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി. കാസര്ഗോഡ് സ്വദേശിയായ പേരാമ്പ്ര കുരിക്കിലേരി താമസിക്കും സുധ അന്തര്ജനം (65) ആണ് 26.02.2025 ന് രാവിലെ 10 മണി മുതല് കാണാതയത്. പേരാമ്പ്ര പോലീസ് സ്റ്റേഷനില് കേസ് രജിസറ്റര് ചെയ്തതിന്റെ അടിസ്ഥാനത്തില് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മാനസികാസ്വസ്ഥമുള്ള വയോധിക ഇവരുടെ കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്കഴിഞ്ഞ
പെയിന്റ് ടിന്നില് തലകുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
കൊയിലാണ്ടി: പെയിന്റ് ടിന്നില് തല കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെയാണ് കൊല്ലം സ്വദേശിയുടെ വീട്ടിലെ പൂച്ചയുടെ തല പെയിന്റ് ടിന്നില് കുടുങ്ങിയത്. വീട്ടുകാര് പൂച്ചയെ രക്ഷപ്പെടുത്താന് ശ്രമിച്ചിരുന്നുവെങ്കിലും കഴിയാത്തതിനെ തുടര്ന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേനയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്ന്ന് വീട്ടുകാര് പൂച്ചയുമായി സ്റ്റേഷനിലെത്തുകയും അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസറുടെ നേതൃത്വത്തില് പൂച്ചയുടെ തലയില്
കണ്ണൂരിൽ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റില് മരിച്ച നിലയിൽ
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കമ്മ ദമ്പതികളുടെ പെണ് കുഞ്ഞാണ് മരിച്ചത്. താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. വാടക കോട്ടേഴ്സില് താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്. തുടര്ന്ന് നാട്ടുകാര് തിരച്ചില് നടത്തുകയും പൊലീസില് പരാതി
കൊയിലാണ്ടിയില് കെ.എസ്.ആര്.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാര് തകര്ന്നു
കൊയിലാണ്ടി: കെ എസ് ആര്ട്ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.45 ഓടെ പഴയ ജോയിന്റ് ആര് ടിഒ ഓഫീസിനു മുന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില് ആര്ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തേക്കുള്ളമ കെ.എസ്.ആര്.ടിയസി മഹാരാജ ഗരുഡ വാഹനവും ഫോര് ച്യൂണര് കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില് ഫോര്ച്ചുണര് കാറിന്റെ മുന്
‘സാക്ഷ്യം’; പെരുവട്ടൂര് എല്.പി സ്കൂളില് വാര്ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു
കൊയിലാണ്ടി: പെരുവട്ടൂര് എല്.പി സ്കൂളില് വാര്ഷിക സപ്ലിമെന്റ് ‘സാക്ഷ്യം’ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ്, സ്കൂള് ലീഡര് ഇവാന് രാജേഷിന് പത്രം കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. 2024-25 അധ്യായന വര്ഷത്തിലെ പഠന മികവുകളും പ്രധാന പ്രവര്ത്തനങ്ങളും ഉള്ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് വാര്ഷിക സപ്ലിമെന്റ്. വിദ്യാര്ത്ഥികളുടെ സമഗ്രമായ വളര്ച്ചക്കായി സ്കൂള് ആവിഷ്കരിച്ച പ്രായോഗിക പഠന പദ്ധതികള് കൂടുതല് വിദ്യാര്ത്ഥി
സ്ത്രീകളെ മറയാക്കി ലഹരി വിൽപ്പന; ബാലുശ്ശേരിയിൽ എം.ഡി.എം.എയുമായി രണ്ട് യുവതികളുൾപ്പടെ മൂന്ന് പേർ പിടിയിൽ
ബാലുശ്ശേരി: പൂനൂരിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ബാലുശേരി എരമംഗലം സ്വദേശിയായ വിൽപനക്കാരനും രണ്ട് യുവതികളും പിടിയിലായത്. ഇന്ന് വൈകീട്ടോടെയാണ് സ്വകാര്യ ഫ്ലാറ്റിൽ നിന്നും ഇവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. എരമംഗലം ചെട്ട്യാംവീട്ടിൽ ഓലോതലക്കൽ ജയ്സലും (44) ഇയാളോടൊപ്പം ബാംഗ്ലൂർ
നടേരി മുത്താമ്പി മണിയോത്ത് അമ്മദ് ഹാജി അന്തരിച്ചു
കൊയിലാണ്ടി: നടേരി നടേരി മുത്താമ്പി മണിയോത്ത് (തൈയ്സീര്) അമ്മദ് ഹാജി അന്തരിച്ചു. എണ്പത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ആയിശ കുന്നുമ്മല് പാലച്ചുവട്. മക്കള്: അഷ്റഫ് മണിയാത്ത്, റഷീദ് മണിയോത്ത്, ആമിന,സുബൈദ, റംല, നസീമ. മരുമക്കള്: കോയക്കുട്ടി കുളമുള്ളതില്, കോയ ചാലിക്കര, കരീം.
മുക്കത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം; പതിനഞ്ച് പേർക്ക് പരിക്ക്
കോഴിക്കോട്: മുക്കത്ത് വെസ്റ്റ് മണാശ്ശേരിയിൽ കെഎസ്ആര്ടിസി ബസ് മറിഞ്ഞ അപകടം. കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസാണ് മുക്കത്ത് വെച്ച് അപകടത്തിൽ പെട്ട് മറിഞ്ഞത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ബസില് ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉള്പ്പെടെ പതിനഞ്ച് പേര്ക്ക് അപകടത്തില് പരിക്കേറ്റിട്ടുണ്ട്. ഇവരെ മുക്കം കെ.എം.സി.ടി മെഡിക്കല് കോളജില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
കനത്ത മഴയിൽ നിറഞ്ഞൊഴുകിയ അഴുക്കുചാലിൽ വീണ് കോഴിക്കോട് മധ്യവയസ്കനെ കാണാതായി
കോഴിക്കോട്: കോവൂരിൽ അഴുക്കുചാലിൽ വീണ് മധ്യവയസ്കനെ കാണാതായി. ഞായറാഴ്ച രാത്രി 8.30-ഓടെയാണ് കോവൂർ സ്വദേശി കളത്തിൻപൊയില് ശശി (60) ഓടയില് വീണത്. കനത്തമഴയില് നിറഞ്ഞൊഴുകിയ ഓവുചാലില് ഇയാൾ വീഴുകയായിരുന്നു. കോവൂർ എം.എല്.എ. റോഡില് മണലേരിതാഴത്തെ ബസ് സ്റ്റോപ്പില് ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില് കാല്വഴുതി ഓവുചാലില് വീഴുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ബസ് സ്റ്റോപ്പില് കയറിനില്ക്കുകയായിരുന്നു ശശിയും സുഹൃത്തും.