Category: Push.
”അസുഖത്തിന്റെ ക്ഷീണത്തിനിടയിലും മേപ്പയ്യൂരിലെ സഹപ്രവര്‍ത്തകനെ ആശ്വസിപ്പിക്കാനെത്തിയ നേതാവ്” ഉമ്മന്‍ചാണ്ടിയുടെ അവസാന കൊയിലാണ്ടി സന്ദര്‍ശനത്തെക്കുറിച്ച് രാജേഷ് കീഴരിയൂര്‍ എഴുതുന്നു
കൊയിലാണ്ടി: ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച ജനകീയനായ നേതാവ്, അതായിരുന്നു ഞാന്‍ നേരിട്ടറിഞ്ഞ ഉമ്മന്‍ചാണ്ടി. പുലര്‍ച്ചെ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മനസില്‍ ആദ്യം ഓര്‍ത്തത് അദ്ദേഹത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളാണ്. കോണ്‍ഗ്രസിലെ ഉന്നത നേതാവിന്റെയോ മുഖ്യമന്ത്രി പദമടക്കമുള്ള പദവികള്‍ അലങ്കരിച്ചതിന്റെയോ അധികാരങ്ങള്‍ ഒട്ടും കാണിക്കാത്ത, അതിന്റെ ആനുകൂല്യങ്ങള്‍ ആഗ്രഹിക്കാത്ത താഴേക്കിടയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകനെപ്പോലും ചേര്‍ത്തുപിടിക്കുന്ന ഒരു നേതാവ്,
കൊയിലാണ്ടി എളാട്ടേരിയിൽ നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള കുട്ടിയെയും കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: ഉള്ളിയേരി സ്വദേശിനിയായ യുവതിയെയും മൂന്ന് വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. എടക്കാത്ത് മീത്തൽ വിനിഷ, മകൾ അസ്മിക എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതൽ എളാട്ടേരിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് ഇരുവരയും കാണാതായാത്. വീട്ടിലുള്ളവർ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ വിനിഷയും മകളും വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ഇവരെ കുറിച്ച് എന്തെങ്കിലും
തൊഴിലന്വേഷകർക്കൊരു സന്തോഷ വാർത്ത, ആവളയിലും വളയത്തും താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. ആവള ജിഎംഎല്‍പി സ്‌കൂളില്‍ ജൂനിയര്‍ അറബിക് എല്‍പിഎസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ജൂലെെ 20 വ്യാഴായ്ച്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക്, 53 വർഷം നിയമസഭാംഗം, രണ്ടു തവണ മുഖ്യമന്ത്രി; ഉമ്മൻ ചാണ്ടിയുടെ ജീവിതവഴിയിലൂടെ…
ആമുഖം ആവശ്യമില്ലാത്ത വിധം കേരള രാഷ്ട്രീയത്തിലെ അതികായനാണ് ഉമ്മൻ ചാണ്ടി. ജനകീയതയുടെ പര്യായമായ ഉമ്മൻചാണ്ടിയെ രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ചതും ഈ സൗമ്യ മുഖമാണ്. ചീകിയൊതുക്കാതെ അലസമായി കിടക്കുന്ന മുടി, അയഞ്ഞ ഖദർ ഷർട്ട് , ചുറ്റും അനുയായികൾ.. ഒറ്റനോട്ടത്തിൽ മലയാളിക്ക് ഇതാണ് ഉമ്മൻചാണ്ടി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്
സംസ്ഥാനത്ത് ഇന്ന് പൊതു അവധി, രണ്ടു ദിവസത്തെ ദുഖാചരണം
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്നു പൊതുഅവധി പ്രഖ്യാപിച്ചു. രണ്ടുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. അർബുദ ബാധയേത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ബാങ്കുകൾക്കും അവധി ബാധകമാണ്. അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവില്‍ ചിന്മമിഷയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. എന്നും എപ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും പരിഹരിക്കാനും ശ്രമിച്ച് അവര്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.കേരളത്തിന്റെ രാഷ്ട്രീയ
മലപ്പുറത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു; പെൺകുട്ടി അഞ്ച് മാസം ഗർഭിണി
മലപ്പുറം: മങ്കടയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു. പതിനാലുകാരിയായ വിദ്യാർത്ഥിനി അഞ്ച് മാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. പെൺകുട്ടിയെ ചൈൽഡ്
ചക്രവാതചുഴി: കേരളത്തിൽ മഴ ശക്തമാകും; കോഴിക്കോട് ജില്ലയിൽ നാല് ദിവസം യെല്ലോ അലേർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാല് ദിവസം മഴ ജാഗ്രത നിർദ്ദേശം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിൽ മഴ സാധ്യത സജീവമാക്കി നിലനിർത്തുന്നത്. നാളെ മുതൽ ജൂലെെ 21 ാം തിയതിവരെ കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ
Kerala Lottery Result Today Win Win W 727 Winners List ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ? വിൻ വിൻ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-727 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം
ബാലുശ്ശേരിയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; അറസ്റ്റിലായത് തലയാട് ഭാഗത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരിലെ പ്രധാനി
ബാലുശ്ശേരി: തലയാട് ഭാഗത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്നവരിലെ പ്രധാന കണ്ണി അറസ്റ്റില്‍. തലയാട് തൊട്ടില്‍ ഹൗസില്‍ ഹര്‍ഷാദ് (36) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി എസ്.ഐ. പി.റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 0.29 ഗ്രാം എം.ഡി.എം.എയും വില്‍പ്പനയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും മറ്റും പിടിച്ചെടുത്തു. എസ്.ഐയെ