Category: Push.
കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു; 40 ദിവസത്തിനിടെ 450ഓളം പേര്‍ക്ക് രോഗബാധ, മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 40 ദിവസത്തിനിടെ 450ഓളം പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്. ഇതേ തുടര്‍ന്ന് രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ ഈ മാസം 96 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രോഗം ബാധിച്ചത് ഒമ്പത് പേര്‍ക്കാണ്. കഴിഞ്ഞ മാസം 350ലേറെ
വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കമുണ്ടാക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു; സോഷ്യല്‍മീഡിയയില്‍ ദുരനുഭവം പങ്കുവെച്ച് യുവനടി
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവനടി. മുംബൈയില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 7.20ന് നെടുമ്പാശ്ശേരിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് യുവനടിക്ക് ദുരനുഭവമുണ്ടായത്. യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കമുണ്ടാക്കിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ്
എക്‌സൈസ് പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
പേരാമ്പ്ര: 40ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. ദീപചന്‍ കുമാറാണ്(28) അറസ്റ്റിലായത്. ഇന്നലെ പേരാമ്പ്ര ഭാഗത്ത് നടത്തിയ എക്‌സൈസ് പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. എന്‍ടിപിഎസ് പ്രകാരം കേസെടുത്ത പ്രതിയെ പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസർ ഷാജി സി.പി,
കൊയിലാണ്ടിയിൽ വീണ്ടും മോഷണം; പാലക്കുളത്ത് വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു
മൂടാടി: കൊയിലാണ്ടിയില്‍ വീണ്ടും മോഷണം. പാലക്കുളം പൊക്കനാരി ഷാഹിനയുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കള്ളന്‍ എത്തിയത്. വീടിന് പിറക് വശത്തെ വാതില്‍ പൊട്ടിച്ച് ഉള്ളില്‍ കയറിയ കള്ളന്‍ ഉറങ്ങിക്കിടക്കുയായിരുന്ന ഷാഹിനയുടെ കഴുത്തില്‍ നിന്നും 3 പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. സംഭവ സമയത്ത് ഷാഹിനയും ഭര്‍ത്താവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകന്‍ ഉമര്‍ ഷെഫീല്‍ ഇന്നലെ
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന പ്രധാന സംഘം; കൊയിലാണ്ടി സ്വദേശിയടക്കം രണ്ടു പേര്‍ ബ്രൗണ്‍ ഷുഗറുമായി എക്‌സൈസിന്റെ പിടിയില്‍
കൊയിലാണ്ടി: ബ്രൗണ്‍ ഷുഗറുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍. കൊയിലാണ്ടി പുതിയോട്ട് വീട്ടില്‍ ഫഹദ് (32),വടകര സ്വദേശി സി. അനൂപ് (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5.82 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പ്രതികളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസ് എന്റഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി
വ്യാജ സൈറ്റ് വഴി വന്‍ നിക്ഷേപം; ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ കോഴിക്കോട്ടെ ബിസിനസുകാരന് നഷ്ടപ്പെട്ടത് 2.83 കോടി രൂപ
കോഴിക്കോട്: വ്യാജ സൈറ്റില്‍ നിക്ഷേപം നടത്തിയ കോഴിക്കോട്ടെ ബിസിനസുകാരന് 2.83 കോടി രൂപ നഷ്ടമായി. ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ബിസിനസുകാരനാണ് ഓണ്‍ലൈന്‍ വഴി ഇത്രയും വലിയ തട്ടിപ്പിനിരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ഇവരെ വിശ്വസിച്ച്
സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകും; മലയോര മേഖലയില്‍ ഇടിമിന്നലിനും സാധ്യത
കൊയിലാണ്ടി: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുക. കാലവര്‍ഷം കഴിഞ്ഞ് തുലാവര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ്
കോഴിക്കോട് ജില്ലയെ എന്ന് നിപ മുക്തമായി പ്രഖ്യാപിക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറയുന്നു
കൊയിലാണ്ടി: കോഴിക്കോട് ജില്ലയെ നിപ മുക്തമായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ നിപയെ പ്രതിരോധിക്കാന്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോന്നി മെഡിക്കല്‍ കോളേജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിപ ബാധിച്ച കോഴിക്കോട് ജില്ലയെ ഒക്ടോബര്‍ 26ന് നിപ മുക്തമായതായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം
കോഴിക്കോട് കോര്‍പ്പറേഷന്റെ അജൈവ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ അജൈവ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. രാവിലെ 9.45 ഓടെയായിരുന്നു തീപിടിച്ചത്. സംഭവ സ്ഥലത്ത് അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇന്‍സ്ട്രിയല്‍ ഏരിയയിലാണ് മാലിന്യ സംസ്‌ക്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കെ.എസ്.ഇ.ബി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് പ്ലാന്റിലുണ്ടായിരുന്നത്. ഒന്നര ഏക്കറോളം
കൊയിലാണ്ടില്‍ വീണ്ടും മോഷണം; വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ചു; കള്ളനെത്തിയത് വീട്ടില്‍ ആളില്ലാത്ത നേരംനോക്കി
കൊയിലാണ്ടി: വൃദ്ധയുടെ കഴുത്തില്‍ നിന്നും മോഷ്ടാവ് സ്വര്‍ണമാല പൊട്ടിച്ചു. കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയിയുടെ സ്വര്‍ണമാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഇന്ന് രാവിലെ എഴ് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിരുതേയിയുടെ വായ പൊത്തിപ്പിടിച്ചാണ് കള്ളന്‍ ഒന്നര പവനോളം വരുന്ന മാല പൊട്ടിച്ചെടുത്തത്. സംഭവസമയത്ത് വീട്ടില്‍ ചിരുതേയി ഒറ്റയ്ക്കായിരുന്നു. ഉടന്‍ തന്നെ കൊയിലാണ്ടി പോലീസില്‍ പരാതി