Category: Push.
കണ്ണൂരില്‍ ക്രഷര്‍ അപകടം; കരിങ്കല്‍ തൊഴിലാളി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ക്രഷര്‍ അപകടത്തില്‍ കരിങ്കല്‍ തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ജുഗല്‍ ദേഹുരിയാണ്(57) മരിച്ചത്. പെരിങ്ങോ കരിന്തടം ക്ഷേത്രപാലക സ്‌റ്റോണ്‍ ക്രഷറില്‍ രാവിലെ 11.30ഓടെയാണ് സംഭവം. കരിങ്കല്‍ പൊടിയില്‍ അകപ്പെട്ടാണ് മരിച്ചത്. പെരിങ്ങോം ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Kerala Lottery Result Today Karunya KR 623 Winners List| 80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 623 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
പണമയക്കാന്‍ സാധിക്കുന്നില്ല; യുപിഐ ആപ്പുകള്‍ രാവിലെ മുതല്‍ നിശ്ചലം, വലഞ്ഞ് ഉപഭോക്താക്കള്‍
കോഴിക്കോട്: ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐ രാജ്യവ്യാപകമായി തകരാര്‍ നേരിടുന്നതായി വിവരം. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ഇന്ന് രാവിലെ ഏഴ് മണി മുതലാണ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. ചിലര്‍ക്ക് പണം അയക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും സാധാരണയില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി
സ്‌നേഹജ് കുമാര്‍ പുതിയ കോഴിക്കോട് കളക്ടര്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയടക്കം സംസ്ഥാനത്തെ ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്. സ്‌നേഹജ് കുമാറാണ് കോഴിക്കോടിന്റെ പുതിയ കളക്ടര്‍. പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ ഹരിത വി കുമാര്‍ മൈനിങ് ജിയോളജി ഡയറക്ടര്‍
മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിര്‍മ്മാതാവുമായ പി.വി ഗംഗാധരന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടറുമായ പി.വി ഗംഗാധരന്‍(80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത സുജാതയാണ് നിര്‍മാതാവായ ആദ്യ സിനിമ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, കാണാക്കിനാവ്, നോട്ട് ബുക്ക്, അച്ചുവിന്റെ
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ.ടി.ശോഭീന്ദ്രന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി.ശോഭീന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തിയാറ് വയസായിരുന്നു. പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച ശോഭീന്ദ്രന്‍ മാഷിന്റെ വേഷവും വ്യത്യസ്തമായിരുന്നു. എപ്പോഴും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു സ്ഥിരം വേഷം. കോഴിക്കോട് ജില്ലയിലെ കക്കോടിയാണ് സ്വദേശം. ഷട്ടര്‍, അമ്മ അറിയാന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കൊരയങ്ങാട്ടെ വയോധികയുടെ സ്വർണ്ണമാല കവർന്ന പ്രതിയെ പിടികൂടിയത് പോലീസുമായുള്ള മൽപ്പിടുത്തത്തിനൊടുവിൽ; മറ്റ് മോഷണക്കേസുകളിലും തുമ്പുണ്ടാവുമെന്ന് പ്രതീക്ഷ
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എണ്‍പതുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല മോഷ്ടിച്ച കേസിലെ കള്ളനെ പോലീസ് പിടികൂടിയത് അതിസാഹസികമായി. കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവായ ചെറിയമങ്ങാട് പുതിയപുരയില്‍ ശ്രീജിത്താണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയിയുടെ സ്വര്‍ണമാല ഇയാള്‍ വീടിനുള്ളില്‍ കയറി പൊട്ടിച്ചെടുത്തത്. രാവിലെ ഏഴു മണിക്കായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിരുതേയിയുടെ
ഒടുവിൽ കള്ളനെ കിട്ടി; കൊരയങ്ങാട് തെരുവില്‍ എണ്‍പതുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കള്ളന്‍ പിടിയില്‍
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എണ്‍പതുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത മോഷ്ടാവ് പിടിയില്‍. ചെറിയമങ്ങാട് പുതിയപുരയില്‍ ശ്രീജിത്താണ്(48) പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീട്ടില്‍ ഉറങ്ങുകയായിരുന്ന കൊമ്പൻ കണ്ടി ചിരുതേയിയുടെ വായ പൊത്തിപ്പിടിച്ച് ഇയാള്‍ ഒന്നര പവനോളം വരുന്ന മാല പൊട്ടിച്ചെടുത്തത്. കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവായ ഇയാളെ കോഴിക്കോട് മാവൂര്‍ റോഡില്‍ നിന്നുമാണ് സാഹസികമായി മല്‍പ്പിടുത്തത്തിലൂടെ കൊയിലാണ്ടി പോലീസ് പിടികൂടിയത്.
Kerala Lottery Results | Karunya Plus Lottery KN-491 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-491 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; ടിവി – കോമഡി താരം അറസ്റ്റില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ടിവി-സ്‌റ്റേജ് കോമഡി താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാലേ മുക്കോലോടെ തമ്പാനൂരില്‍ നിന്നും നിലമലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് നിര്‍ത്തി. ഇതിനിടെ ബിനു