Category: Push.
താമരശ്ശേരിയില്‍ മറ്റൊരു യുവാവ് കൂടി മരിച്ച നിലയില്‍; മരണപ്പെട്ടത് ചുങ്കത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ സുഹൃത്ത്
താമരശ്ശേരി: താമരശ്ശേരിയില്‍ മറ്റൊരു യുവാവിനെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കം മുട്ടുകടവ് ഓളിയോട്ടില്‍ ശശിയുടെ മകന്‍ ശരത്താണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. രാവിലെ ചുങ്കത്തെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നരിക്കുനി സ്വദേശി ഷിബിന്‍ലാലിന്റെ സുഹൃത്താണ് ശരത്ത്. ഇന്ന് രാവിലെ താമരശേരി ചുങ്കത്ത് ഉണ്ടായിരുന്ന ശരത്ത് പിന്നീട് വീട്ടിലേക്ക് പോയിരുന്നു. അല്പം കഴിഞ്ഞാണ് വീടിനകത്ത്
കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍
കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ സുധീഷിനെ സ്‌റ്റേഷനില്‍ നിന്ന് കാണാതായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാര്‍ക്കിംഗ്
കണ്ണൂരില്‍ കുടുംബശ്രീ ചേരുന്നതിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരു വീട് ഭാഗികമായി തകര്‍ന്നു
കണ്ണൂര്‍: പേരാവൂര്‍ വെള്ളര്‍വള്ളിയില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. ഒരു വീട് ഭാഗികമായി തകര്‍ന്നു. വട്ടക്കരയിലെ കായലോടന്‍ മാധവി(55), സതി(43), വരിക്കേമാക്കല്‍ ബിന്‍സി സന്തോഷ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. വീട്ടില്‍ കുടുംബശ്രീ യോഗം നടക്കുന്നതിനിടെയായിരുന്നു അപകടം. ഇടിമിന്നലില്‍ വീടിന്റെ കോണ്‍ഗ്രീറ്റ് തൂണും ജനല്‍ ചില്ലുകളും വയറിങ്ങും കസേരകളും തകര്‍ന്നു.
Kerala Lottery Results | Bhagyakuri | Akshaya AK-622 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-622 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
കൊയിലാണ്ടി സബ് ജയിലില്‍ നിന്നും പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് മതില്‍ ചാടിക്കടന്ന്
കൊയിലാണ്ടി: കൊയിലാണ്ടി സബ് ജയിലില്‍ നിന്നും റിമാന്‍ഡില്‍ കഴിയുന്ന പ്രതി ചാടിപ്പോയി. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കളവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബാലുശ്ശേരി സ്വദേശി അനസാണ് ചാടിപ്പോയത്. ജയില്‍ മതിലിന്റെ കോടതിയോട് അടുത്തുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടിയാണ് ഇയാള്‍ ചാടിപ്പോയതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ കണ്ടുകിട്ടുന്നവര്‍
റോഡില്‍ കണ്ട പെരുമ്പാമ്പിനെ എടുത്ത് കഴുത്തിലിട്ടു, പിന്നാലെ പാമ്പ് കഴുത്ത് വരിഞ്ഞുമുറുക്കി; കണ്ണൂരില്‍ മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട മധ്യവയസ്‌ക്കനെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: വളപട്ടണത്ത് മദ്യലഹരിയില്‍ പെരുമ്പാമ്പിനെ എടുത്ത് കഴുത്തിലിട്ട മധ്യവയസ്‌ക്കനെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം രാത്രി വളപട്ടണം ടോള്‍ ബൂത്തിനടുത്തുള്ള പെട്രോള്‍ പമ്പിന് മുമ്പിലാണ് സംഭവം. മദ്യലഹരിയിലായിരുന്നു പ്രദേശവാസി ചന്ദ്രനാണ് റോഡ് ഡൈസില്‍ കണ്ട പെരുമ്പാമ്പിനെ കഴുത്തിലിട്ടത്. കുറച്ച് സമയത്തിനുശേഷം പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതോടെ ചന്ദ്രന്‍ താഴേക്ക്
തിരുവങ്ങൂരില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂരില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. അൽബ ഹോട്ടലിന് സമീപം കൃഷ്ണകുളത്തിൽ കുളിക്കാനിറങ്ങിയ പൊയിൽകാവ് പാറക്കൽ താഴ പ്രകാശന്റെ മകൻ നവനീത്(15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു നവനീത്. ഇതിനിടയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെ വന്ന സുഹൃത്തുകള്‍ ഉടന്‍ നവനീതിനെ രക്ഷിക്കാനായി കുളിത്തിലിറങ്ങിയിരുന്നു. എന്നാല്‍
കൊയിലാണ്ടി ചെങ്ങോട്ട്കാവില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടി: ചെങ്ങോട്ട്കാവില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പൂളത്താന്‍വീട് അമ്പലത്തിന് സമീപത്തായുള്ള ട്രാക്കില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ട്രെയിന്‍ തട്ടിയ നിലയില്‍ അജ്ഞാതനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മത്സരയോട്ടം: മൂരാട് പാലത്തിന് സമീപം ബസ് ചെളിയില്‍ താഴ്ന്നു; മുന്‍വശത്തെ ടയര്‍ പൂര്‍ണമായും ചെളിയില്‍ താഴ്ന്ന നിലയില്‍, പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടി യാത്രക്കാര്‍
വടകര: മത്സരയോട്ടത്തിനിടെ മൂരാട് പാലത്തിന് സമീപം സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ടൈഗര്‍ കിംഗ് എന്ന സ്വകാര്യ ബസാണ് ചെളിയില്‍ താഴ്ന്നത്. കോഴിക്കോട് നിന്ന് നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസ് മൂരാട് പാലത്തിന് സമീപത്ത് വച്ച് മുമ്പിലുള്ള മറ്റൊരു സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടെയാണ്
ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നിരവധി മലയാളികള്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
ദുബായ്: ദുബായിലെ കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ പരിക്കേറ്റ മൂന്ന് മലയാളികളുടെ നില ഗുരുതരാണ്. ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്റെ