Category: Push.

Total 2110 Posts

കോഴിയെ പിടിക്കാനെത്തി, ഒടുവില്‍ കുടുങ്ങി; വയനാട്ടില്‍ കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

വയനാട്: വയനാട്ടില്‍ കോഴിയെ പിടിക്കാനെത്തിയ പുലി കോഴിക്കൂട്ടില്‍ കുടുങ്ങി. വയനാട് മൂപ്പൈനാട് കാടാശേരിയില്‍ കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് സംഭവം. രാത്രി കൂട്ടില്‍ നിന്നും ശബ്ദം കേട്ടത്തോടെ ഹംസ വന്ന് നോക്കിയപ്പോള്‍ പുലി കൂടിനകത്ത് നില്‍പ്പുണ്ടായിരുന്നു. ഉടനെ കൂടിന്റെ വാതിലടച്ച് അയല്‍വാസികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന്

ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ്‌; കോഴിക്കോട് സ്വദേശിയുടെ 40,000 തട്ടിയെടുത്തയാളുടെ കൂട്ടാളി പോലീസ് പിടിയില്‍, രാജ്യത്തെ ആദ്യ അറസ്റ്റ്‌

തിരുവനന്തപുരം: ഡീപ് ഫേക്ക് സാങ്കേതി വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 40,000രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയുടെ കൂട്ടാളിയെ കേരളാ പോലീസ് ഗുജറാത്തില്‍ നിന്നും പിടികൂടി. തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് നല്‍കിയ മെഹസേന സ്വദേശി ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് പിടിയിലായത്. ഡീപ് ഫേക്ക് ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയതിന്

കക്കാടംപൊയിലില്‍ സ്‌ക്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കക്കാടംപൊയില്‍ ആനക്കല്ലുംപാറ വളവില്‍ സ്‌ക്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മറിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാര്‍ത്ഥികളായ അസ്ലം, അര്‍ഷാദ്‌ എന്നിവരാണ് മരിച്ചത്. അപകട സമയത്ത് മൂന്ന് പേരായിരുന്നു സ്‌ക്കൂട്ടറിലുണ്ടായിരുന്നത്. മൂന്നാമത്തെയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കക്കാടംപൊയില്‍ ഭാഗത്ത് നിന്ന് കൂമ്പാറയിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടയില്‍ ആനക്കല്ലുംപാറ

കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ റിമാന്റില്‍; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബുവിനെ ഇന്നലെ കോഴിക്കോട് സെക്ഷന്‍സ് മൂന്നാം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. അനീഷിനെ കസ്റ്റഡിയില്‍ വാങ്ങാനായി ഇന്നലെ തന്നെ പോലീസ് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ ഇന്ന് രാവിലെ 11മണിക്ക് പരിഗണിക്കും. കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്തെ അരിക്കുളം റോഡില്‍ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ്‌

‘ഐ വോസ് കിഡ്‌നാപ്ഡ് ബൈ പോലീസ്, ദി കസ്റ്റഡി വോസ് നോട്ട് പ്രോപ്പേര്‍ലി’; കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മാധ്യമപ്രവര്‍ത്തകരോട്, ദൃശ്യങ്ങള്‍ കാണാം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ഇന്നലെ പോലീസ് പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്ന ദൃശ്യങ്ങള്‍ പുറത്ത്. വന്‍ പോലീസ് സന്നാഹത്തില്‍ മുഖം മൂടിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രി കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്തെ അരിക്കുളം റോഡില്‍ നിന്നാണ് അനീഷിനെ പിടികൂടിയത്. തണ്ടര്‍ബോള്‍ട്ട്, വടകര ഡി.വൈ.എസ്.പി,

ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു; അക്രമിച്ചത് ആനക്കോട്ടയില്‍ നിന്നും 25 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കൊമ്പന്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഒറ്റക്കൊമ്പന്‍ പാപ്പാനെ കുത്തിക്കൊന്നു. ചന്ദ്രശേഖരന്‍ എന്ന ആനയുടെ രണ്ടാം പാപ്പാനായ എ.ആര്‍ രതീഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആനക്കോട്ടയില്‍ നിന്നും ആനയെ പുറത്തിറക്കി വെള്ളം കൊടുക്കുമ്പോഴായിരുന്നു അക്രമണം ഉണ്ടായത്. ഉടന്‍ തന്നെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നാം പാപ്പാന്‍ അവധിയായിരുന്നതിനാലാണ് രതീഷ് ആനയ്ക്ക് വെള്ളം നല്‍കാനായി

മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ കേസ്; ഒളിക്യാമറ വെച്ച് സത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്തെന്നും പരാതി

കണ്ണൂര്‍: മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ കേസ്. ഷാക്കിറിന്റെ ആദ്യ ഭാര്യ സ്വകാര്യ ചാനലിലൂടെ നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ധര്‍മ്മടം പോലീസാണ് കേസെടുത്തത്. ശൈശവ വിവാഹവും ഗാര്‍ഹിക പീഢനവും സൈബര്‍ കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ ഗുരുതര വെളിപ്പെടുത്തലുകളാണ് ആദ്യ ഭാര്യ ചാനലിലൂടെ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഷാക്കിറിനെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് തന്നെ

മാവോയിസ്റ്റുകൾക്കിടയിലെ ‘കൊറിയർ’, പ്രവർത്തനം പശ്ചിമഘട്ടം കേന്ദ്രീകരിച്ച്; കൊയിലാണ്ടിയിൽ പിടിയിലായ അനീഷ് വയനാട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച മാവോയിസ്റ്റ് പ്രവർത്തകൻ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ഇന്നലെ പോലീസ് പിടികൂടിയ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തമ്പി എന്ന അനീഷ് പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് സഹായമെത്തിക്കുന്നയാള്‍. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ ഇയാളെ പിടികൂടിയത്. കൊയിലാണ്ടിക്കടുത്ത് ഒരു വാഹനത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. രാത്രി

ചേമഞ്ചേരിയില്‍ സ്വകാര്യ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പത്തൊമ്പതുകാരന് ദാരുണാന്ത്യം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ സ്വകാര്യ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് പത്തൊമ്പതുകാരന് ദാരുണാന്ത്യം. സ്‌ക്കൂട്ടര്‍ യാത്രക്കാരനായ കണ്ണൂര്‍ ചെറുകുന്ന് സ്വദേശി മുഹമ്മദ് ഹഫീസാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുഹ്‌സിന്‍ എന്ന വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നും കോഴിക്കോടേക്കുള്ള യാത്രക്കിടെയാണ് അപകടം. കോഴിക്കോട്-വടകര റൂട്ടിലോടുന്ന നയന ബസാണ് ഇടിച്ചത്.

കോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാന്‍ നീക്കം; പ്രതിഷേധവുമായി വ്യാപാരികള്‍, ചൊവ്വാഴ്ച പാളയത്തെ കടകള്‍ അടച്ചിടും

കോഴിക്കോട്: പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ വ്യാപാരികള്‍ രംഗത്ത്. ചൊവ്വാഴ്ച പാളയം ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുഴുവന്‍ കടകളും അടച്ച് പ്രതിഷേധിക്കാനാണ്‌ വ്യാപാരികളുടെ തീരുമാനം. മേയറുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ആവാത്തതിനെ തുടര്‍ന്നാണ് സൂചനാ പണിമുടക്കുമായി വ്യാപാരികള്‍ മുന്നോട്ട് പോവുന്നത്. പഴം-പച്ചക്കറികള്‍ കടകള്‍ ഉള്‍പ്പെടെ 500 ഷോപ്പുകളാണ് പാളയത്ത് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടിന്റെ