Category: അറിയിപ്പുകള്‍

Total 1060 Posts

കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ (26.12.2023) വൈദ്യൂതി മുടങ്ങും. രാവിലെ 7.30 മുതല്‍ 10 മണി വരെ കവലാട്, കവലാട് സുനാമി, ഏഴകുടിക്കല്‍, മാടാക്കര എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 10.30 മുതല്‍ 12 മണി വരെ കലാലയം, പൂക്കാട് ടൗണ്‍, പൂക്കാട് ഈസ്റ്റ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. 12 മണി മുതല്‍

പ്രവാസികളുടെ മക്കള്‍ക്ക് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്, 31വരെ അപേക്ഷിക്കാം, വിശദവിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് 31വരെ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെയും തിരികെ എത്തിയവരുടെയും മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്‌. റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും, കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ

ചെങ്ങോട്ടുകാവ്, പേരാമ്പ്ര, അത്തോളി ഗ്രാമപഞ്ചായത്തുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങാന്‍ അപേക്ഷിക്കാം; വിശദാംശങ്ങള്‍ അറിയാം…

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് സ്ഥലങ്ങളില്‍ പുതുതായി അക്ഷയകേന്ദ്രം തുടങ്ങുന്നതിന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ചേലിയ സാക്ഷരത കേന്ദ്രത്തിനു സമീപം അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷിക്കാം. കൂടാതെ പേരാമ്പ്ര പഞ്ചായത്ത് കല്ലോട് ഭാഗത്തും അത്തോളി പഞ്ചായത്ത് കൊടശ്ശേരി, കൂമുളളി എന്നീ സ്ഥലങ്ങളിലും അക്ഷയ കേന്ദ്രം തുടങ്ങാന്‍ അവസരം

കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കുന്നോത്ത് മുക്ക് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ വൈകീട്ടോടെയാണ് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് പേഴ്‌സ് നഷ്ടമായത്. ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിംങ് ലൈസന്‍സ്, ആര്‍മി കാര്‍ഡ് എന്നിവ അടങ്ങുന്ന പേഴ്‌സാണ് നഷ്ടപ്പെട്ടിട്ടുളളത്. പേഴ്‌സ് കണ്ടുകിട്ടുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9496907899, 9072368698.

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും: വിശദമായി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ (20.12.2023) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ 11 മണി വരെ മുത്തുബസാര്‍- നോബിത എന്നിവിടങ്ങളില്‍ വൈദ്യൂതി മുടങ്ങും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2.230 വരെ ബീച്ച് റിസോര്‍ട്ട്, ചേരമാന്‍ റിസോര്‍ട്ട്, കണ്ണന്‍ക്കടവ് നോര്‍ത്ത്, കാപ്പാട് പാറക്കുളം, മുക്കാടി ബീച്ച് വാസ്‌ഗോഡഗാമ എന്നിവിടങ്ങളില്‍ വൈദ്യുതി

കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(19-12-2023) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 5മണി വരെ ചെങ്ങോട്ടുകാവ് കനാല്‍, പിലാക്കാട് ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് എംഎം, മാരുതി ഇന്‍ഡസ്, കൂഞ്ഞിലാരിപ്പള്ളി എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ 10 മണി വരെ ഖാദിമുക്ക്, വിദ്യാതരംഗിണി നെല്ലൂളിക്കുന്ന് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. എച്ച്ടി

സംസ്ഥാനത്ത് കണ്ടെത്തിയത് കോവിഡിന്റെ ജെഎന്‍1 വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഉപവകഭേദം ജെഎന്‍1 കണ്ടെത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ വകഭേദം ഉണ്ടെങ്കിലും പരിശോധന ശക്തമാക്കാത്തതിനാല്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ആരോഗ്യസംവിധാനം മികച്ചതായതുകൊണ്ട് ഇവിടെ കണ്ടെത്താനായെന്ന് മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ജാഗ്രത തുടരുകയാണ് വേണ്ടത്. മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത

വീടുകളില്‍ കേക്ക് ഉണ്ടാക്കുന്നവരാണോ? ക്രിസ്മസ്- പുതുവത്സരങ്ങള്‍ക്കായ് കേക്കു നിര്‍മിക്കുന്നവര്‍ രജിസ്ട്രേഷന്‍ നടത്തിയില്ലെങ്കില്‍ ഇത്തവണ കേക്കിന് മധുരം കുറയും!

കോഴിക്കോട്: ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് വീടുകളില്‍ കേക്കുണ്ടാക്കി വില്‍പന നടത്തുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷന്‍/ ലൈസന്‍സ് എടുക്കാതെ കേക്കുണ്ടാക്കി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയാണ് അധികൃതര്‍ കര്‍ശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലയില്‍ വ്യാപക പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് തീരുമാനിച്ചു. വീടുകള്‍ കേന്ദ്രീകരിച്ച് കേക്കും

എ ഐ ക്യാമറയില്‍ കുടുങ്ങി പണികിട്ടിയോ? എങ്കില്‍ ഇനി ഫൈനുകള്‍ മൊബൈല്‍ ഫോണ്‍ വഴി തന്നെ അടയ്ക്കാം,  അറിയാം വിശദമായി

കോഴിക്കോട്: നമ്മുടെ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന എ ഐ ക്യാമറ ഫൈനുകളോ മറ്റ് ഇ ചല്ലാനുകളോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അടയ്ക്കാം. ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാം വിശദമായി. 1 ആദ്യമായി നമ്മുടെ മൊബൈലില്‍ എം പരിവാഹന്‍ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. തുറക്കുക. 2 അതിലെ ‘ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്’ എന്ന ബട്ടണ്‍ അമര്‍ത്തുക. 3 തുടര്‍ന്ന് ‘ചെലാന്‍

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ മറന്നോ? വീണ്ടും അവസരമുണ്ട് , അറിയാം വിശദാംശങ്ങൾ

വടകര: എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയ ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിന് വീണ്ടും അവസരം. 01-01-2000 മുതൽ 31-10-2023 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ പുതുക്കാതെ റദ്ദായ എംപ്ലോയ്മെൻറ് രജിസ്ട്രേഷനുകൾ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാനാണ് വീണ്ടും അവസരം വന്നിരിക്കുന്നത്. 2023 ഡിസംബർ 12 മുതൽ 2024 ജനുവരി 31 വരെയാണ് രജിസ്ട്രേഷൻ പുതുക്കുന്നതിന് ഉത്തരവായതായിരിക്കുന്നത്.