Category: അറിയിപ്പുകള്‍

Total 1060 Posts

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2024-25 വര്‍ഷം അഞ്ച്, ആറ് ക്ലാസ്സുകളില്‍ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ നിലവില്‍ നാല്, അഞ്ച് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ അധികരിക്കരുത്. പ്രത്യേക ദുര്‍ബല ഗോത്ര

ആധാര്‍ മറന്നാല്‍ പിഴ വീഴും; കടലില്‍ പോവുന്ന മത്സ്യത്തൊഴിലാളികള്‍ ആധാര്‍ കൈവശം വെച്ചില്ലെങ്കില്‍ 1000 രൂപ പിഴ

കോഴിക്കോട്: തീരസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കടലില്‍ മത്സ്യബന്ധനത്തിനായ് പോവുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് കൈവശം വെയ്ക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. അല്ലാത്തപക്ഷം 1000 രൂപ പിഴ ഒടുക്കാനാണ് തീരുമാനം. ആഭ്യന്തരസുരക്ഷ കണക്കിലെടുത്താണ് ഈ നിബന്ധന കര്‍ശനമാക്കുന്നത്. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിങ്ങും സ്പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കടലില്‍പോകുന്നവര്‍ തിരിച്ചറിയല്‍കാര്‍ഡ് കരുതണമെന്ന് 2018ല്‍ വ്യവസ്ഥ

ജലജീവൻ കുടിവെള്ള കണക്ഷനുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15000 ലിറ്റര്‍ വരെ സൗജന്യം; വിശദമായി അറിയാം

കൊയിലാണ്ടി: ജലജീവൻ കുടിവെള്ള കണക്ഷൻ ലഭിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15000 ലിറ്റര്‍ വരെ സൗജന്യ കുടിവെള്ളം. ജനുവരി 31വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. സൗജന്യ സേവനത്തിനായി ആധാർ കാർഡ്, ബി.പി.എൽ റേഷൻ കാർഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിൽ പോയി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്‌. 500 രൂപയിൽ കൂടുതൽ ബില്ലടയ്ക്കാൻ ബാക്കിയുള്ളവർക്ക് ബില്ലടച്ചതിനു ശേഷം മാത്രമേ രജിസ്‌ട്രേഷന്‍

നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി; പുതുക്കിയ തീയതി അറിയാം

ദില്ലി: നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വര്‍ഷം ജൂലായ് 7ന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ്. മാര്‍ച്ച് 3ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. നീറ്റ് പിജി 2024ന്റെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ആഗസത് 15ന് ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് nbe.edu.in, natboard.edu.in. സന്ദര്‍ശിക്കുക. ദേശീയ എക്‌സിറ്റ് ടെസ്റ്റ്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പ്; അടുത്ത നാല് ദിവസം കൂടി മഴ തുടര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ജനുവരി 6ന്‌

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ ജനുവരി മാസത്തെ താലൂക്ക് വികസന സമിതി യോഗം ആറാം തീയതി നടക്കുമെന്ന് താലൂക്ക് ഓഫീസ് അറിയിച്ചു. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് യോഗം ചേരും. മുഴുവന്‍ സമിതി സമതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; വിശദമായി അറിയാം

കോഴിക്കോട്: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും. നാളെ രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ രാവിലെ 6 മണി വരെയാണ് അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് അപ്രതീക്ഷിത നടപടി. ആശുപത്രികളിൽ നടക്കുന്ന അക്രമണങ്ങളിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സർക്കാർ നിയമനിർമാണം നടത്തിയതിനു സമാനമായി പമ്പുകളെ

കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ വെദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ (29.12.2023) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കോരപ്പുഴ, കാട്ടിലെപീടിക ടൗണ്‍, കാട്ടിലെപീടിക പളളി, വളളില്‍ക്കടവ്, കണ്ണത്താരി, TTice രാമകൃഷ്ണ റോഡ്, പളളിയറ, അഴീക്കല്‍, കണ്ണന്‍ക്കടവ്, എന്നീ സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. 11kv ലൈനില്‍ ലൈന്‍ മെയിന്റനെന്‍സ് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. 

കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യൂതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ (27.12.2023) വൈദ്യുതി മുടങ്ങും. നാളെ രാവിലെ 7.30 മുതല്‍ 3.30 വരെ ചെങ്ങോട്ടകാവ് കനാല്‍, പിലാകാട്, ചെങ്ങോട്ട്കാവ് എം.എം., ചെങ്ങോട്ട്കാവ് പളളി, മാരുതി ഇന്‍ഡക്‌സ്, കുഞ്ഞിലാരി പളളി, എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. 11-k-v ലൈനില്‍ ലൈന്‍ മെയിന്റനന്‍സ് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഒരുങ്ങുന്നവരാണോ?; നാളെ മുതല്‍ കൊയിലാണ്ടി നഗരസഭയിലെ വിവിധ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു, അറിയാം വിശദമായി

കൊയിലാണ്ടി: നാളെ മുതല്‍ കൊയിലാണ്ടി നഗരസഭയില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ അഞ്ചുദിവസത്തേക്ക് ഉണ്ടായിരിക്കുന്നതല്ല. കൊയിലാണ്ടി നഗരസഭയുടെ ഭരണസംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സേവനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്നത്. ജനന-മരണ- വിവാഹ രജിസ്‌ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസന്‍സ്, അപേക്ഷകള്‍ ബില്ലുകള്‍ മുതലായവ ആണ് അഞ്ച് ദിവസത്തേക്ക് നിര്‍ത്തി