Category: അറിയിപ്പുകള്‍
എ.ഐ ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറച്ചു വയ്ക്കുന്നവര്‍ ഇനി കുടുങ്ങും; ആര്‍.സി.റദ്ദാക്കല്‍ തുടങ്ങിയ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്
കോഴിക്കോട്: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറച്ചുവയ്ക്കുന്നവര്‍ ഇനി കര്‍ശന നടപടി നേരിടേണ്ടി വരും. നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാട്ടുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. എ.ഐ.ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഈ നിര്‍ദേശം നല്‍കിയത്. എ.ഐ ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ തുണികളും മറ്റും ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറയ്ക്കുന്നത് ഈയിടെയായി കൂടുതല്‍
നിക്ഷേപത്തിന് ഉയര്‍ന്ന പലിശ, ഒപ്പം സര്‍ക്കാര്‍ ഗ്യരണ്ടിയും; പോസ്റ്റ് ഓഫീസുകളിലെ വിവിധ നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയാം വിശദമായി
കൊയിലാണ്ടി: ഭാവിയിലേക്കായി സാമ്പത്തികം കരുതിവെക്കണമെന്നാ?ഗ്രഹിക്കുന്നവരാണ് എല്ലാവരും. പണമായും സ്വര്‍ണ്ണം, വസ്തു എന്നിവ വാങ്ങിയുമെല്ലാം നമ്മള്‍ നിക്ഷേപങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബാങ്കുകളില്‍ സ്ഥിര നിക്ഷേപം ഇടുന്നവരുമുണ്ട്. നിക്ഷേപത്തിന്റെ സുരക്ഷയും പലിശയും കണക്കാക്കിയാണ് എല്ലാവരും എവിടെ സ്ഥിര നിക്ഷേപം ഇടണമെന്ന് തീരുമാനിക്കുക. ഒരാഴ്ച മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധിയില്‍ നിങ്ങള്‍ക്ക് ബാങ്കുകളില്‍ സ്ഥിര നിക്ഷേപം സാധ്യമാണ്. എന്നാല്‍ 5
നീറ്റ്, യു.ജി അപേക്ഷകളില്‍ തെറ്റു വരുത്തിയോ?; എങ്കില്‍ അപേക്ഷകള്‍ തിരുത്താന്‍ അവസരം, അറിയാം വിശദമായി
കോഴിക്കോട്: നീറ്റ് യു.ജി 2024 അപേക്ഷയില്‍ തെറ്റു വരുത്തിയോ?. എന്നാല്‍ തെറ്റ് തിരുത്താനുള്ള അവസരം കറക്ഷന്‍ വിന്‍ഡോ തുറന്നു. മാര്‍ച്ച് 18 തിങ്കളാഴ്ച്ച മുതലാണ് അപേക്ഷ തിരുത്താനുള്ള അവസരം. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് തിരുത്തേണ്ടത്. മാര്‍ച്ച് 20 രാത്രി 11.50 വരെ അപേക്ഷകള്‍ തിരുത്താനുള്ള അവസരമുണ്ട്. ഇതിന് ശേഷം തിരുത്താനുള്ള അവസരം ലഭിക്കില്ല. തിരുത്തിയതിന് ശേഷം
സൈബര്‍ സെക്ര്യൂരിറ്റി പ്രോഗ്രാമുകള്‍ പഠിക്കാം: അറിയാം വിശദമായി
കോഴിക്കോട്: സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമുകള്‍ പഠിക്കാന്‍ അവസരം. പുതിയ ജാലകങ്ങള്‍ തുറന്നിട്ട് ടെക്‌നോവാലി സോഫ്ട്വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ‘സൈബര്‍ മാര്‍ച്ച് 2024’ എന്ന് പേര് നല്‍കിയിരിക്കുന്ന പാഠ്യപദ്ധതി സൈബര്‍ സെക്യൂരിറ്റിയിലുള്ള നിരവധി പ്രോഗ്രാമുകളാണ് നല്‍കുന്നത്. സൈബര്‍ സെക്യൂരിറ്റിയില്‍ പ്രാഥമിക പരിജ്ഞാനം മുതല്‍ പി.ജി തലം വരെയാണ് പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പതിനെട്ടു വയസ്സ് കഴിഞ്ഞ
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന അഭിമുഖങ്ങളും എഴുത്തു പരീക്ഷയും മാറ്റി
കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് സംസ്ഥാന/ജില്ലാ അടിസ്ഥാനത്തിൽ നാളെ മുതൽ നടത്താൻ നിശ്ചിയിച്ചിരുന്ന അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും ഇലക്ഷൻ മോഡൽ കോഡ് ഓഫ് കണ്ടക്റ്റ് നിലവിൽ വന്നതിനെതുടർന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചതായി സ്റ്റേറ്റ് മിഷൻ ഡയറക്ടർ അറിയിച്ചു. പുതുക്കിയ തിയ്യതി വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ : 0471-2474550,
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പൊയിൽകാവ് ഉത്സവത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ കടന്നുപോകേണ്ടത് ഇപ്രകാരം…
കൊയിലാണ്ടി: പൊയിൽകാവ് ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ്. കൊയിലാണ്ടി ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങൾ ഉള്ള്യേരി- അത്തോളി വഴി നഗരത്തിൽ പ്രവേശിക്കണം. അതേ സമയം കോഴിക്കോട് ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിരുവങ്ങൂരിൽ നിന്നും കുനിയിൽകടവ് പാലം വഴി
വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വേനല്‍ക്കാല ക്യാമ്പ് കൊയിലാണ്ടിയിലും; കൂടുതല്‍ വിവരങ്ങള്‍ അറിയാം
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 10 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. ഏഴ് വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ രണ്ടിന് ക്യാമ്പുകള്‍ ആരംഭിക്കും. ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ്, ബോക്സിങ്, ജിംനാസ്റ്റിക്സ്, ചെസ്സ്, തയ്ക്കോണ്ടോ,
ഫോട്ടോജേണലിസം കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു; വിശദമായി അറിയാം
കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 11-ാം ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് -20-ന് നടക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും
വടകരയിൽ നടത്താനിരുന്ന തൊഴിൽമേള മാറ്റി
വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്താനിരുന്ന ജോബ് ഫെസ്റ്റ് മാറ്റിവച്ചു. മാര്‍ച്ച് 17 ന് ചോമ്പാല വടകര സി എസ് ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളേജില്‍ ജോബ് ഫെസ്റ്റ് 2.0 എന്ന പേരില്‍ നടത്താന്‍ തീരുമാനിച്ച തൊഴില്‍ മേളയാണ് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മേള
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധിയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; വിശദമായി അറിയാം
കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലുള്ള പൂക്കാട് വിവിധയിടങ്ങളില്‍ നാളെ (17.3.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ പൂക്കാട് കലാലയം, പൂക്കാട് എക്‌സ്‌ചേഞ്ച്, പൂക്കാട് ടൗണ്‍, പൂക്കാട് ഓഫീസ്, പൂക്കാട് അല്‍ മന്‍സൂരി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലാണ് വൈദ്യുതി മുടങ്ങുക. ഹൈവേ വികസന വര്‍ക്കിന്റ ഭാഗമായി ലൈന്‍ മാറ്റുന്നതിനാലാണ്