Category: അറിയിപ്പുകള്‍
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് സ്വർണ്ണമോതിരം വീണുകിട്ടി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് ഒരു സ്വർണ്ണമോതിരം വീണുകിട്ടിയിട്ടുണ്ട്. ക്ഷേത്രത്തിന് മുന്നിലുള്ള ആൽ മരത്തിന് സമീപത്തു നിന്നാണ് മോതിരം ലഭിച്ചത്. നഷ്ടപ്പെട്ടവർ 9946217495 എന്ന നമ്പറിലോ ദേവസ്വംഓഫീസുമായോ ബന്ധപ്പെടുക.
ഫുട്ബോളിൽ പരിശീലനം നേടാം; കൊയിലാണ്ടിയിൽ വേനല്‍ക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്ബോൾ വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ 2 ന് ക്യാമ്പുകള്‍ ആരംഭിക്കും. കോഴിക്കോട്, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sportscouncilkozhikode.com. ഫോണ്‍ :
കേരള സര്‍ക്കാറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ ഫാഷന്‍ ഡിസൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കൊല്ലം: കേരള സര്‍ക്കാരിനു കീഴില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള, ബാര്‍ ഓഫ് ഡിസൈന്‍ (ഫാഷന്‍ ഡിസൈന്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോര്‍ഡിന്റെ പ്ലസ് ടു യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം. തിരുവനന്തപുരത്തെ പരീക്ഷ കേന്ദ്രങ്ങളില്‍ വച്ചാണ് പ്രവേശന പരീക്ഷ നടത്തുന്നത്. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 39 ഡിഗ്രി വരെ താപനില ഉയരും
തിരുവനന്തപുരം: കേരളത്തിലെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 39ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മാര്‍ച്ച് 22 മുതല്‍ 26 വരെ കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 °C വരെ ഉയരും. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 വരെ ആകുമെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട ജില്ലയില്‍
യുജിസി, നെറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണോ?; കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു, വിശദമായി അറിയാം
കോഴിക്കോട്: അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ജനറല്‍ പേപ്പര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പേപ്പര്‍ രണ്ട്, ഇംഗ്ലീഷ് പേപ്പര്‍ രണ്ട്, കോമേഴ്സ് പേപ്പര്‍ രണ്ട്, ഇലക്ട്രോണിക് പേപ്പര്‍ രണ്ട് മാനേജ്മെന്റ് പേപ്പര്‍ രണ്ട് എന്നീ വിഷയങ്ങളില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. പ്രസ്തുത വിഷയങ്ങളില്‍ പി.ജി കഴിഞ്ഞവര്‍ക്കും പി.ജി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ്
പേരാമ്പ്ര പൈതേത്ത് റോഡ് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: പേരാമ്പ്ര പൈതേത്ത് റോഡ് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മലപ്പാടികണ്ടി മീത്തല്‍ അഷ്‌റഫിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പേരാമ്പ്ര ടൗണില്‍ വച്ച് ഇന്നലെ ഉച്ചയോടെയാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സില്‍ അഷ്‌റഫിന്റെ എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, മൂവായിരത്തിലധികം രൂപ എന്നിവയാണ് ഉണ്ടായിരുന്നത്. കണ്ടുകിട്ടുന്നവര്‍ 919539791970 എന്ന നമ്പറിൽ ബന്ധപ്പെടുക.
കുറ്റ്യാടി-വലകെട്ട്- കൈപ്രം കടവ് റോഡില്‍ നാളെ മുതല്‍ ഗതാഗത നിരോധനം; വിശദമായി അറിയാം
കുറ്റ്യാടി: കുറ്റ്യാടി – വലകെട്ട് – കൈപ്രം കടവ് റോഡില്‍ നാളെ മുതല്‍ ഗാതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആണ് നാളെ (മാര്‍ച്ച് 21) മുതല്‍ ഗതാഗതം നിരോധിക്കുന്നത്. പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വേനല്‍ ചൂടിന് ആശ്വാസമേകാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആശ്വാസമേകാന്‍ നാളെ മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത. 12 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയായി കണക്കാക്കുന്നത്. നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ സാധ്യത. മറ്റന്നാള്‍
കോഴിക്കോട് ഗവ:ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം ആരംഭിച്ചു; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. സ്‌ക്കൂളില്‍ വന്ന് ഹൈല്‍പ് ഡെസ്‌ക് വഴിയും അപേക്ഷിക്കാം. യോഗ്യത: ഏഴാം ക്ലാസ് പാസ്. പ്രായപരിധി -2024 ജൂണ്‍ ഒന്നിന് 16 വയസ് പൂര്‍ത്തിയാകാത്തവര്‍ ആയിരിക്കണം. പഠന മാധ്യമം: ഇംഗ്ലീഷ് (മലയാളം മീഡിയംകാര്‍ക്കും അപേക്ഷിക്കാം). അവസാന തീയ്യതി
മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്ത് കണക്ഷന്‍ ലഭിക്കുവാന്‍ ഇനി ഏഴുദിവസം കാത്തിരിക്കണം; മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി, വിശദമായി അറിയാം
ഡല്‍ഹി: മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്താല്‍ ഇനി ഏഴ് ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ആ കണക്ഷന്‍ മറ്റൊരു ടെലികോം സേവനദാതാവിലേക്ക് പോര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. മൊബൈല്‍ പോര്‍ട്ടബിലിറ്റി നിയമത്തില്‍ പുതിയ ഭേദഗതി വരുത്തിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). ജൂലായ് ഒന്ന് മുതലാണ് പുതിയ ഭേദഗതി നിലവില്‍ വരിക. ഭേദഗതി അനുസരിച്ച് വീണ്ടും കണക്ഷന്‍ ലഭിക്കുവാന്‍