Category: അറിയിപ്പുകള്‍

Total 1132 Posts

മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷന്‍ എടുക്കാന്‍ അവസരം; കൊയിലാണ്ടി കെഎഎസ്‌ കോളേജിൽ ഡിഗ്രിക്ക്‌ സ്പോട്ട് അഡ്മിഷൻ; വിശദമായി അറിയാം

പരസ്യം കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കെഎഎസ്‌ കോളേജിൽ ഒഴിവുള്ള മാനേജ്മെൻറ് ഡിഗ്രി സീറ്റിലേക്ക് മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷൻ എടുക്കാൻ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം. ബികോം, ബിബിഎ, ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്‌ എന്നീ ഡിപ്പാർട്ട്മെന്റുകളിലായി ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ ഉടൻ തന്നെ അസൽ

കൊയിലാണ്ടി ഗവ: ഐടിഐയിലേയ്ക്കുള്ള അപേക്ഷാ തിയ്യതി നീട്ടി; അറിയാം വിശദമായി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐടിഐയിലെ ഏകവത്സര, ദ്വിവത്സര കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 12 വരെ നീട്ടി. അപേക്ഷ നല്‍കിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുളള ഐടിഐകളില്‍ പോയി വെരിഫിക്കേഷന്‍ നടത്തണം. htt//itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴിയും https//detkerala.gov.in വെബ്സൈറ്റിലൂളള ലിങ്ക് വഴിയും അപേക്ഷിക്കാം. ഫോണ്‍: 0496-2631129.

അണേല സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വെച്ച് കാണാതായതായി പരാതി

കൊയിലാണ്ടി: പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വെച്ച് കാണാതായതായി പരാതി. അണേല സ്വദേശി ശ്രീഹരിയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ പോയിരുന്നതായി പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പേഴ്‌സില്‍ 4500 രൂപയും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയാണ് ഉണ്ടായിരുന്നത്. ബ്രൗണ്‍ കളറിലുള്ള

ഇന്നും മഴ കനക്കും; കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കും. വടക്കൻ കേരളത്തില്‍ ശക്തമായിരുന്ന മഴ ഇന്നു തെക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്നു രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര

തൊഴിലധിഷ്ഠിത കോഴ്‌സ് അന്വേഷിക്കുകയാണോ?; കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

കെല്‍ട്രോണിന്റെ കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 2024-25 അധ്യായന വര്‍ഷം പ്രവേശനം ആരംഭിച്ചു. 1) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് (ഒരു വര്‍ഷം). 2) സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷന്‍ എഫക്ട് ( മൂന്ന് മാസം). 3) ഡിപ്ലോമ ഇന്‍

മേപ്പയൂര്‍ നിവാസികളുടെ ശ്രദ്ധയ്ക്ക്; മഴവെള്ളത്തെ തടഞ്ഞുനിര്‍ത്തുന്ന പാലങ്ങളോ, പൈപ്പുകളോ നിര്‍മ്മിച്ചിട്ടുണ്ടോ, എങ്കില്‍ സൂക്ഷിക്കണം!!

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജല നിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് തടസ്സമായി നിര്‍മ്മിച്ചിട്ടുള്ള താല്‍ക്കാലിക പാലങ്ങള്‍, പൈപ്പുകള്‍, മണ്ണിട്ട് മൂടിയ സ്ഥലങ്ങള്‍ എന്നിവ ഒരാഴ്ചക്കകം ബന്ധപ്പെട്ടവര്‍ സ്വമേധയാ നീക്കം ചെയ്യേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു. അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം നടപടി കൈക്കൊള്ളുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(04.7.2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(04.7.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 3 മണി വരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ സംസ്ഥാനപാതയില്‍ കന്നൂര്‍ മുതല്‍ കൊയിലാണ്ടി വരെയും, ഐടിഐ മുതല്‍ നടക്കല്‍ വരെയും (എളാട്ടേരി), ദേശീയപാതയില്‍ 14ാം മൈല്‍സ് മുതല്‍ ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജ് വരെയും

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന്(3.7.2024) രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന്(3.7.2024) രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഉള്ളൂര്‍കടവ്, ചേലിയ, വലിയറാമ്പത്ത്, പയഞ്ചേരി, പയഞ്ചേരി ടവര്‍, പുറത്തൂട്ടുംചേരി, ആലങ്ങാട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും. ഉള്ളൂര്‍കടവ് പാലം പണിയുടെ ഭാഗമായി ലൈന്‍ മാറ്റി സ്ഥാപിക്കുന്ന വര്‍ക്കിന്റെ

ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത! ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയിലെ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും

കോഴിക്കോട്: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമാകാൻ പുതിയ പാസഞ്ചർ ട്രെയിനായ ഷോർണൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയിലാണ് പുതിയ ട്രെയിൻ സർവ്വീസ് നടത്തുക. ഷൊര്‍ണൂരില്‍ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30-ന് ഷൊര്‍ണൂരില്‍ എത്തും. വെെകീട്ട് ജോലി

പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ സൗജന്യ എസ്എസ് സി പരീക്ഷാ പരിശീലനം; നോാക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്രയിലെ കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ (സിഡിസി) സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ് സി) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി സൗജന്യ പരിശീലനം ആരംഭിക്കുന്നു. ജൂലൈ 12 ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സിഡിസിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. 55 പേര്‍ക്കാണ് പ്രവേശനം.