Category: മേപ്പയ്യൂര്‍

Total 517 Posts

മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടി, ജീവതാളം പദ്ധതി; റിസോഴ്‌സ് പേര്‍സണ്‍മാര്‍ക്ക് പരിശീലനം നല്‍കി

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ജീവതാളം പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേര്‍സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടത്തി. മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം പദ്ധതി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. നൊച്ചാട്

ജില്ലാ കലോത്സവത്തിൽ തിളക്കമാര്‍ന്ന വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്; കന്നട പദ്യം ചൊല്ലലില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ദേവപ്രിയ

മേപ്പയ്യൂര്‍: വടകരയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തില്‍ മികച്ച വിജയവുമായി മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഹൈസ്‌കൂള്‍ വിഭാഗം കന്നട പദ്യം ചൊല്ലല്‍ മത്സരത്തില്‍ സ്‌കൂളിന് അഭിമാനകരമായ നേട്ടവുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി ദേവപ്രിയ. എ ഗ്രേഡോടെയാണ് ദേവപ്രിയ ഒന്നാം സ്ഥാനം നേടിയത്. കേരള നടനത്തില്‍ എ ഗ്രേഡുമായി വൈകാലക്ഷ്മിയും ഹിന്ദി പ്രസംഗത്തില്‍

കെ.കെ.രാഘവൻ മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുത്ത ധീരനായ നേതാവെന്ന് ഇ.പി.ജയരാജൻ; മേപ്പയ്യൂരിൽ കെ.കെ.രാഘവൻ സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു

മേപ്പയൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ കെ.കെ.രാഘവന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നിർമ്മിച്ച സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജനാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്. സ്വാഗത സംഘം ചെയർമാൻ പി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച

മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നവരെ കുടുക്കി ഓപ്പറേഷന്‍ യെല്ലോ തുടരുന്നു; മേപ്പയ്യൂരും പരിസരപ്രദേശങ്ങളില്‍ നിന്നും പിടിച്ചെടുത്തത് പതിനൊന്ന് കാര്‍ഡുകള്‍, പിഴ ഈടാക്കി

മേപ്പയ്യൂര്‍: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി വ്യാപകപരിശോധന. മേപ്പയ്യൂര്‍ പഞ്ചായത്തിലും, മഞ്ഞക്കുളം, വിളയാട്ടൂര്‍ പ്രദേശങ്ങളിലും കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനകളില്‍ അനര്‍ഹമായി കൈവശം വെച്ച പതിനൊന്ന് റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അനധികൃതമായി അനര്‍ഹ കാര്‍ഡുകള്‍ കൈവശംവെച്ച സർക്കാർ,

ഇടതുകാലില്‍ അമര്‍ന്ന് വലതുകാല്‍ മേല്‍പ്പോട്ടുയര്‍ത്തി പറന്നുയര്‍ന്ന് സെര്‍ബിയന്‍ ഗോള്‍ വലയിലേക്കൊരു കൂറ്റനടി, ഗോള്‍… ഗോള്‍ …; മേപ്പയ്യൂരില്‍ ആനന്ദനൃത്തമാടി ബ്രസീല്‍ ആരാധകര്‍

മേപ്പയ്യൂര്‍: ബ്രസീല്‍ സെര്‍ബിയ മത്സരം അങ്ങ് ഖത്തറിലാണ് നടക്കുന്നതെങ്കിലും മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെ കളിയിലെ സുന്ദര നിമിഷങ്ങള്‍ സ്റ്റേഡിയത്തിലിരുന്നു കാണുന്നതുപോലെ ആസ്വദിക്കാന്‍ മേപ്പയ്യൂരിലെത്തിയത് ആയിരത്തിലധികം വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍. ഇന്ന് പുലര്‍ച്ചെ 12.30 ന് മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബിഗ് സ്‌ക്രീനിന് മുമ്പില്‍ കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. മഞ്ഞ ജഴ്‌സിയണിഞ്ഞും ബ്രസീലിന്റെ കൊടി വീശിയും

ജൂഡോയിൽ മിന്നും ജയം; മേപ്പയ്യൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരിക്ക് കാസർകോട് നടന്ന സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ

തുറയൂര്‍: കാസർകോട് വെച്ച് നടന്ന നാൽപത്തി ഒന്നാമത് സംസ്ഥാനതല സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ഇൻഷ. ഇത് ഈ മേഖലയിലെ ഇൻഷയുടെ ആദ്യ നേട്ടമല്ല. കഴിഞ്ഞ രണ്ട് വർഷമായി ജൂഡോ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇൻഷ കഴിഞ്ഞ വർഷം ഗോള്‍ഡ് നേടി കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യനായിരുന്നു. മുൻപ്

കാലാമാമാങ്കത്തിന് കര്‍ട്ടന്‍ വീണു; ആവേശപ്പോരാട്ടത്തില്‍ മികവ് തെളിയിച്ച് കുരുന്നുകള്‍, മേലടി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി ജി.വി.എച്ച്.എസ് പയ്യോളി

മേപ്പയ്യൂര്‍: നാല് ദിവസമായി ജി.വി.എച്ച്.എസ് എസ് മേപ്പയ്യൂരിൽ നടന്നുവരുന്ന മേലടി സബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനം ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്കുള്ള സമ്മാനദാവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യാതിഥിയായി. 

മേപ്പയ്യൂരില്‍ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വിവിധ ഭാഗങ്ങളില്‍ നാളെ (നവംബബര്‍ 20) വൈദ്യുതി മുടങ്ങും. മേപ്പയ്യൂര്‍ സലഫി, മേപ്പയ്യൂര്‍ ടൗണ്‍, വലിയപറമ്പ്, കാരയില്‍മുക്ക്, മേപ്പയ്യൂര്‍ പഞ്ചായത്ത്, ചെറുവണ്ണൂര്‍ റോഡ് എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഖത്തർ ഇനി മേപ്പയ്യൂർ ടൗണിലെത്തും! ഫുട്ബോൾ പ്രേമികൾക്ക് ഖത്തർ ലോകകപ്പ് ആസ്വദിക്കാനായി മേപ്പയ്യൂരിൽ ബിഗ് സ്ക്രീൻ

മേപ്പയ്യൂർ: ലോകം മുഴുവൻ ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ മേപ്പയ്യൂരിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത. മൊബൈൽഫോണിന്റെയോ ടെലിവിഷന്റെയോ ചെറു സ്ക്രീനുകളിലല്ലാതെ ഫുട്ബോളിന്റെ പൂർണ്ണത മുഴുവനായി ആവാഹിക്കാൻ കഴിയുന്ന തരത്തിൽ വലിയ സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് മേപ്പയ്യൂരിൽ ഒരുങ്ങുന്നത്. മേപ്പയ്യൂർ ടൗണിലാണ് ഖത്തർ ലോകകപ്പ് കാണാനായി യുവജന കൂട്ടായ്മ ബിഗ് സ്ക്രീൻ

സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് ആര്‍.എം.പി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം.കെ.മുരളീധരനെതിരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ നീക്കമെന്ന് ആരോപണം

പേരാമ്പ്ര: സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് കള്ളക്കേസുകളില്‍ കുടുക്കി തന്നെ ജയിലിലടയ്ക്കാന്‍ നീക്കമെന്ന പരാതിയുമായി ആര്‍.എം.പി നേതാവ്. ആര്‍.എം.പി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം.കെ.മുരളീധരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ഭാര്യയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് മുരളീധരന്‍ ആരോപണം ഉന്നയിച്ചത്. ഭരണ സ്വാധീനം ഉപയോഗിച്ച് നിരന്തരം കള്ളക്കേസുകള്‍ എടുപ്പിച്ചതിന്റെ ഭാഗമായാണ് കേസ് ചുമത്തിയതെന്ന് മുരളീധരനും ഭാര്യ രജനിയും ആരോപിക്കുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്കും