Category: മേപ്പയ്യൂര്‍
രോഗങ്ങളെ അകറ്റി നിര്‍ത്താം, ആരോഗ്യം കാത്തു സൂക്ഷിക്കാം; മേപ്പയ്യൂരില്‍ ഓട്ടോ ടാക്സി തൊഴിലാളികൾക്കായി ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
മേപ്പയൂർ: മേപ്പയൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ഓട്ടോ ടാക്സി ഗുഡ്സ് സംയുക്ത ട്രേഡ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേപ്പയ്യൂരില്‍ ഓട്ടോ ടാക്സി തൊഴിലാളികൾക്കായി ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പ് മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്
പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; മേപ്പയ്യൂര്‍ ടൗണില്‍ “ബ്ലാക്ക് ഈവ്” സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
മേപ്പയ്യൂർ: പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുവുമായി ഡിവൈഎഫ്ഐ മേപ്പയ്യൂർ സൗത്ത് മേഖലാ കമ്മിറ്റി.”ഓഹ് ഗാസ ഞങ്ങൾ പൊരുതുന്ന പാൽസ്തീനൊപ്പം” എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ “ബ്ലാക്ക് ഈവ്” ക്യാമ്പയിനില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മേപ്പയ്യൂരിലെ ആദ്യ പലസ്തീൻ ഐക്യദാർഢ്യ കൂടിയായിരുന്നു ബ്ലാക്ക് ഈവ്. മേഖലാ സെക്രട്ടറി അമൽ ആസാദ്, പ്രസിഡന്റ് അനുപംചന്ദ്, ട്രഷറർ ബിജിത്ത് വിപി,
യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ മേപ്പയ്യൂരിന്റെ പങ്കാളിത്തം ഉറപ്പുവരുത്തും: യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി
മേപ്പയ്യൂര്‍: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന് മേപ്പയ്യൂരിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്തുകമ്മിറ്റി. ഒക്ടോബര്‍ പതിനെട്ടിനാണ് യു.ഡി.എഫിന്റെ ‘റേഷന്‍ഷാപ്പു മുതല്‍ സെക്രട്ടറിയേറ്റ് വരെ’ സമരപരിപാടി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് സമര ഭടന്മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ മേപ്പയ്യൂര്‍ എ.വി സൗധത്തില്‍ ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. 17ന്
മേപ്പയ്യൂര്‍ കീഴ്പയ്യൂര്‍ തെക്കെ തച്ചറോത്ത് പെണ്ണൂട്ടി അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ തെക്കെ തച്ചറോത്ത് പെണ്ണൂട്ടി അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ രാമന് മക്കള്‍: കല്യാണി, മാധവി, കേളപ്പന്, രാജന്, സതീശന് പരേതനായ പാച്ചര്‍ മരുമക്കള്‍: നാരായണി, കാര്‍ത്യായണി, ഗീത, സുഷമ പരേതനായ കരുണാകരന്, കുമാരന്
റോഡ് വീതി കൂട്ടിയിട്ടില്ല, വളവും നിവര്‍ത്തിയിട്ടില്ല; കൊല്ലം മേപ്പയ്യൂര്‍ റോഡിലെ അടിപ്പാത തുറന്നു, ഇരുഭാഗത്തുനിന്നും വലിയ വാഹനങ്ങള്‍ ഒരേസമയം വന്നാല്‍ ഗതാഗതക്കുരുക്കെന്ന് നാട്ടുകാര്‍
കൊയിലാണ്ടി: കൊല്ലം നെല്യാടി റോഡില്‍ ദേശീയ പാത 66ന്റെ കൊയിലാണ്ടി ബൈപ്പാസ് കടന്നു പോകുന്ന ഭാഗത്തെ അടിപ്പാത തുറന്നു. അടിപ്പാതയ്ക്ക് അനുസൃതമായി സര്‍വ്വീസ് റോഡ് വീതി കൂട്ടുകയോ അടിപ്പാതയ്ക്കുള്ളിലെ റോഡ് ഉയര്‍ത്തുകയോ ചെയ്യാതെയാണ് ഇതുവഴി നിലവില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്. കൊല്ലം-നെല്ല്യാടി റോഡില്‍ നിന്നും 50 മീറ്ററോളം വടക്ക് ഭാഗത്താണ് അടിപ്പാത പണിതത്. നിര്‍മ്മാണം നടക്കുന്ന ഘട്ടത്തില്‍
മേപ്പയ്യൂര്‍-കൊയിലാണ്ടി റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന കല്പ്പത്തൂര് തൊണ്ടിക്കണ്ടി ഷിജു അന്തരിച്ചു
മേപ്പയ്യൂര്‍: കൊയിലാണ്ടി-മേപ്പയ്യൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രശാന്തി ബസില്‍ കണ്ടക്ടറായിരുന്ന കല്പ്പത്തൂര് തൊണ്ടിക്കണ്ടി ഷിജു അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അച്ഛന്: പരേതനായ തൊണ്ടിക്കണ്ടി ദാസ്. അമ്മ: രാധ. ഭാര്യ: ദീപ (കരുവണ്ണൂര്‍). മകള്‍: മയൂഖ. സഹോദരങ്ങള്‍: ഷജില്‍കുമാര്‍ (എ.എസ്.ഐ കൊയിലാണ്ടി), രജിത (മുയിപ്പോത്ത്). സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പില്‍
ഒരുമിച്ചിരുന്ന് പഴയകാല ഓര്‍മകള്‍ ഓര്‍ത്തെടുക്കാം, ആസ്വദിക്കാം; നടുവത്തൂരില്‍ വയോജനങ്ങള്‍ക്കായി 50 ലക്ഷത്തിന്റെ പകല്‍ വീട്
നടുവത്തൂർ: കളിക്കൂട്ടം ഗ്രന്ഥശാലയുടെയും പകൽ വീടിന്റെയും കെട്ടിടം നിർമ്മാണത്തിനായുള്ള ധനശേഖരണത്തിനായി പുറത്തിറക്കുന്ന സംഭാവന സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അമൽ സരാഗ നിർവഹിച്ചു. കുമാരൻ സോപാനം ആദ്യകൂപ്പൺ ഏറ്റുവാങ്ങി. പുതിയ കെട്ടിടത്തിന് സമീപം വെച്ച് നടന്ന പരിപാടിയിൽ കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ ബി.ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എടത്തിൽ രവി
ഉന്നതവിജയം നേടിയവർക്ക് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ച് മേപ്പയ്യൂർ ചാവട്ട് മഹല്ല് കമ്മിറ്റി
മേപ്പയ്യൂർ: പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും വിവിധ തുറകളിൽ കഴിവ് തെളിയിച്ചവർക്കും അവാർഡ് ദാനവും അനുമോദനവുമായി ചാവട്ട് മഹല്ല് കമ്മിറ്റി. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കും മദ്രസാ പൊതുപരീക്ഷകളിലെ വിജയികൾക്കും സമൂഹത്തിലെ മറ്റു തുറകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുമാണ് അവാർഡ് നൽകിയത്. ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും ഖത്തർ ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച
മേപ്പയ്യൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
മേപ്പയ്യൂര്‍: മേപ്പയ്യുര്‍ കൂനംവളളിക്കാവില് കാറും ഓട്ടോറിക്ഷയും തമ്മിലിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനുമാണ് പരിക്കേറ്റത്. പേരാമ്പ്ര ഭാഗത്തു നിന്നു വരുന്ന കാറും മേപ്പയ്യൂരില്‍ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ മേപ്പയ്യൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാസ്ത്രലോകത്തിന് പുതിയ ഇനം സൂക്ഷ്മജീവിയെ പരിചയപ്പെടുത്തി കുസാറ്റ്; ഗവേഷകരില്‍ മേപ്പയ്യൂര്‍ സ്വദേശി വിഷ്ണുദത്തനും
കൊയിലാണ്ടി: ഇന്ത്യയില്‍ ആദ്യമായി പുതിയ ഇനം മറൈന്‍ ടാര്‍ഡിഗ്രേഡ് (ജലക്കരടി) ജീവിയെ കണ്ടെത്തിയ കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സംഘത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയും. മേപ്പയ്യൂര്‍ സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി വിഷ്ണുദത്താണ് ഈ ഉദ്യമത്തില്‍ പങ്കാളിയായി നാടിന് അഭിമാനമായത്. കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള മറൈന്‍ ബയോളജി വിഭാഗം തിഴ്നാട് തീരങ്ങളിലുള്ള സര്‍വേകളിലാണ് ഈ നവജാതിയെ