Category: പയ്യോളി
ഇരിങ്ങലില്‍ കാറും സ്വകാര്യബസും കൂട്ടയിടിച്ചു; അപകടം കെ.എസ്.ആര്.ടി.സി ബസിനെ മറികടക്കുന്നതിനിടയില്‍
പയ്യോളി: ഇരിങ്ങല്‍ ദേശീയപാതയില്‍ വാഹനാപകടം. സ്വകാര്യ ബസും കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇരിങ്ങല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. ഓര്‍ക്കാട്ടേരിയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറും പോരാമ്പ്രയില്‍ നിന്ന് വടകരയ്ക്ക്് പോവുകയായിരുന്ന ഡിയേഴ്സ് ബസുമാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആര്.ടി.സി ബസ്സിനെ മറികടക്കുന്നതിനിടയില്‍ എതിര് ദിശയില്‍ വരികയായിരുന്ന ബസുമായി
ബസുകളുടെ സമയക്രമത്തെ ചൊല്ലി തര്‍ക്കം; പയ്യോളി ബസ് സ്റ്റാന്റില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാര്‍
പയ്യോളി: പയ്യോളി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി. പേരാമ്പ്ര -പയ്യോളി -വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിയേഴ്സ്, പാറക്കല്‍ ബസ്സുകളിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ബസ് ജീവനക്കാരായ അഞ്ച് പേര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. ഇരു ബസുകളുടെയും സമയക്രമവുമായി ബന്ധപ്പെട്ട വിഷയമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ്
‘വൃക്ക പകുത്തു നല്കാന് ഭാര്യ സിന്ധുവുണ്ട്, ചികിത്സയ്ക്കായി ഷാജിക്ക് വേണം ഭീമമായ തുക’; ഇരുവൃക്കകളും തകരാറിലായ പയ്യോളി സ്വദേശിയുടെ ചിത്സയ്ക്കായി നമുക്ക് കൈകോര്‍ക്കാം
പയ്യോളി: ഇരുവൃക്കകളും തകരാറിലായ പയ്യോളി സ്വദേശി ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കിടപ്പിലായ പയ്യോളി കണ്ണം വെള്ളി ഷാജിയാണ് കാരുണ്യം തേടുന്നത്. ഷാജിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വൃക്ക മാറ്റിവെക്കലല്ലാതെ മാറ്റുമാര്ഗമില്ല. വൃക്ക നല്കാന് ഭാര്യ സിന്ധു തയ്യാറാണ്. എന്നാല്‍ ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടിലാണിവര്‍. ആറ് വര്‍ഷം
ഭാര്യ വീടിന് തീകൊളുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു; മരിച്ചത് കൊളാവിപ്പാലം സ്വദേശി
കൊളാവിപ്പാലം: വടകര കോട്ടക്കടവില്‍ ഭാര്യ വീടിനു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച അന്പതുകാരന് മരിച്ചു. കൊളാവിപ്പാലം കൂടത്താഴ സ്വദേശി അനില്‍കുമാറാണ് മരിച്ചത്. വീടിനുനേരെ ആക്രമണം നടത്തിയശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സാരമായി പൊള്ളലേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കോട്ടക്കടവ് പാറക്കണ്ടി റോഡ് കടുങ്ങോന്റവിട ഷാജിയുടെ വീടാണ് ഇയാള്‍ ആക്രമിച്ചത്. ഷാജിയുടെ
പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
പയ്യോളി: പയ്യോളിയിൽ ഇന്നലെ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. അയനിക്കാട് പാലേരിമുക്ക് സ്വദേശി അജിത്ത് ആർ കൃഷ്ണയാണ് മരിച്ചത്. പാലേരി കൃഷ്ണൻറെ മകനാണ്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. പയ്യോളി ഹൈസ്കൂളിന് സമീപത്ത് തണൽ റോഡിനോട് ചേർന്നുള്ള റെയിൽവേ ട്രാക്കിലാണ് ട്രെയിൻ തട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടത്. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ ഇന്നലെ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വടകര
തിക്കോടി ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവശുചീകരണം നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പതിനൊന്നാം വാർഡിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ഷക്കീല സ്വാഗതം പറഞ്ഞ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് ചെയർപേഴ്സൺ ആർ. വിശ്വൻ, വിബിത ബൈജു, ഡി.ദീപ, ഭാസ്കരൻ മാസ്റ്റർ എന്നിവർ ആശംസകൾ
പിഷാരികാവ് കാളിയാട്ടം; കൊയിലാണ്ടി, പയ്യോളി മേഖലകളിലെ മദ്യവില്പനശാലകള് നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കില്ല
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മദ്യവില്പനശാലകള്ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കൊയിലാണ്ടി, ബാലുശ്ശേരി റെയ്ഞ്ചുകളിലെ മദ്യവില്പനശാലകള്ക്ക് ഏപ്രില്‍ നാല്, അഞ്ച് തിയ്യതികളിലാണ് അവധി നല്‍കിയത്. വിയൂര്‍, പന്തലായനി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, മൂടാടി, പയ്യോളി, തിക്കോടി, ഇരിങ്ങല്‍, കീഴരിയൂര്‍, തുറയൂര്‍, കൊഴുക്കല്ലൂര്‍, അരിക്കുളം, ഉള്ളിയേരി, നടുവണ്ണൂര്‍ തുടങ്ങിയ വില്ലേജ് പരിധിയിലെ ബീവറേജ്
പയ്യോളിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
പയ്യോളി: പയ്യോളി ഹൈസ്കൂളിന് സമീപത്ത് തണല്‍ റോഡിനോട് ചേര്‍ന്നുള്ള റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക ശേഷമാണ് സംഭവം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയതിനാല്‍ അപകടത്തില്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എസ്
ഇരിങ്ങൽ എൽ.പി സ്കൂളിൽ മലർവാടിക്കൂട്ടം ഏകദിന ക്യാമ്പും അനുമോദന സദസും
പയ്യോളി: ഇരിങ്ങൽ എൽ.പി സ്കൂളിൽ മലർവാടിക്കൂട്ടം ഏകദിന ക്യാമ്പും അനുമോദന സദസും സംഘടിപ്പിച്ചു. പയ്യോളി നഗരസഭാ ചെയർപേഴ്സൺ ഷെഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പി.വി.നിധീഷ് അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് വിജയികളായ വിദ്യാർത്ഥികൾ, കവിതാ രചനയിൽ വിസ്മയം തീർത്ത രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ടി.വി.ഓഷിയ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വിലാസിനി നാരങ്ങോളി, എം.സതീശൻ, കെ.രാഹുൽ, പി.എൻ.അനിൽകുമാർ, പി.വിജയൻ,
മൂരാട് ഓയില്‍ മില്ലിന് സമീപം വാഹനാപകടം; കാറും ഓട്ടോയും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
പയ്യോളി: ദേശീയ പാതയില്‍ മൂരാട് ഓയില്‍ മില്ലിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു. അപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതരയോയോടെയാണ് സംഭവം. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും തലശ്ശേരിക്ക് പോവുകയായിരുന്ന കാറും വടകരയില്‍ നിന്നും പയ്യോളിക്ക് വരികയായിരുന്ന ഓട്ടോയുമാണ് അപകടത്തില്‍ പെട്ടത്. മുന്നിലുള്ള വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ കാര്‍ വെട്ടിച്ചു മാറ്റുന്നതിനിടെ എതിരെവന്ന