ഇരിങ്ങൽ എൽ.പി സ്കൂളിൽ മലർവാടിക്കൂട്ടം ഏകദിന ക്യാമ്പും അനുമോദന സദസും


പയ്യോളി: ഇരിങ്ങൽ എൽ.പി സ്കൂളിൽ മലർവാടിക്കൂട്ടം ഏകദിന ക്യാമ്പും അനുമോദന സദസും സംഘടിപ്പിച്ചു. പയ്യോളി നഗരസഭാ ചെയർപേഴ്സൺ ഷെഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പി.വി.നിധീഷ് അധ്യക്ഷത വഹിച്ചു.

എൽ.എസ്.എസ് വിജയികളായ വിദ്യാർത്ഥികൾ, കവിതാ രചനയിൽ വിസ്മയം തീർത്ത രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ടി.വി.ഓഷിയ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

വിലാസിനി നാരങ്ങോളി, എം.സതീശൻ, കെ.രാഹുൽ, പി.എൻ.അനിൽകുമാർ, പി.വിജയൻ, ടി.വി.നിഷിത എന്നിവർ പ്രസംഗിച്ചു. കെ.രിഖിരാം സ്വാഗതവും പി.ശ്രുതിൻ നന്ദിയും പറഞ്ഞു. എം.ശശിധരൻ, വിനോദ് പാലങ്ങാട് എന്നിവർ ക്ലാസെടുത്തു.