Category: പയ്യോളി
ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവ സംഗീത സംവിധായകന്‍ പയ്യോളിയിൽ പിടിയില്‍; അറസ്റ്റിലായത് ഏഴു കേസുകളിലെ പ്രതി
പയ്യോളി: തട്ടിപ്പുകേസുകളില്‍ അന്വേഷണം നേരിടുന്ന യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ വല്ലയില്‍ ചാലില്‍ വീട്ടില്‍ ശരത് മോഹനെ (39) ആണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യം കടത്തിയ കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇയാള്‍ ഹാജരാകാതെ വന്നപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പയ്യോളി പോലീസ് ഇയാളെ എറണാകുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി
‘കേരളത്തെ തകർക്കരുത്’; പയ്യോളിയിൽ പി.കെ.എസിന്റെ പ്രതിഷേധ കൂട്ടായ്മ
പയ്യോളി: ആർ.എസ്.എസ്-കോൺഗ്രസ് ഗൂഢാലോചനയ്ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) പയ്യോളി ഏരിയാ കമ്മിറ്റി പയ്യോളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തെ തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയാ സെക്രട്ടറി ലിഗേഷ്, ഏരിയാ പ്രസിഡന്റ് കെ.സുകുമാരൻ, ഏരിയാ ട്രഷറർ പ്രമോദ് എന്നിവർ സംസാരിച്ചു.
‘അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ല’; കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ഒളിമ്പ്യന്‍ പി.ടി.ഉഷ, പ്രതികരണം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെ (വീഡിയോ കാണാം)
പയ്യോളി: അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് പയ്യോളി സ്വദേശിനിയായ ഒളിമ്പ്യന്‍ പി.ടി.ഉഷ. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അവര്‍ അഗ്നിപഥിനുള്ള പരസ്യ പിന്തുണ പ്രകടിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെയാണ് പി.ടി.ഉഷ അഗ്നിപഥിനെ പിന്തുണച്ച് വീഡിയോ പുറത്തുവിട്ടത്. അച്ചടക്കവും വിദ്യാഭ്യാസവുമാണ് ഒരാളുടെ ജീവിതത്തിലെ സുപ്രധാനമായ കാര്യങ്ങളെന്ന് പി.ടി.ഉഷ പറഞ്ഞു. അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ലെന്നും
തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സിയായ അഗ്രോ സര്‍വ്വീസ് സെന്ററില്‍ നാലരലക്ഷത്തോളം രൂപയുടെ വെട്ടിപ്പ്; കണ്ടെത്തിയത് ഭരണസമിതി നിയോഗിച്ച ഓഡിറ്റര്‍മാര്‍
തിക്കോടി: തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വ്വീസ് സെന്ററില്‍ 440 361 രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. ബാങ്ക് ഭരണ സമിതി തന്നെ നിയോഗിച്ച ഓഡിറ്റര്‍മാരാണ് പണം വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് വിവരം നോഡല്‍ ഏജന്‍സിയായ തിക്കോടി സര്‍വീസ് സഹകരണ ബാങ്ക് ഔദ്യോഗിക തലത്തില്‍ അറിയിക്കാതെ
അൻപത് വർഷങ്ങൾ, എൺപതോളം കൃതികൾ; തച്ചൻ കുന്നിലെ തക്ഷന്‍കുന്നിന്‍റെ കലാകാരന് നാടിൻറെ ആദരവ്
പയ്യോളി: ടൗൺഹാളിലെ സാഹിത്യസദസ്സിൽ അദ്ദേഹം മിക്കദിവസവും ഉണ്ടാകും. പ്രസംഗിക്കാനും പ്രസംഗം കേൾക്കാനും… സാഹിത്യവും പത്രപ്രവർത്തനവും പ്രസംഗവുമെല്ലാം ഒരേ പോലെ വഴങ്ങുന്ന കലാകാരൻ യു.കെ കുമാരന് നാടിൻറെ ആദരവ്. എഴുത്തിന്റെ അൻപത് വർഷങ്ങൾ പിന്നിടുന്ന സുവർണ്ണാവസരത്തിലാണ് പയ്യോളിയിലെ ജന്മനാട്ടിൽ യു.കെ യ്ക്കായുള്ള പ്രത്യേക സമ്മേളനം നടത്തുക. അൻപത് വര്‍ഷങ്ങളില്‍ എണ്‍പതോളം കൃതികള്‍ എഴുതിയാണ് യു.കെ സാഹിത്യ ലോകത്തിൽ
ബയോളജി സയന്‍സില്‍ 100%; 37 പേര്‍ക്ക് മുഴുവന്‍ എപ്ലസ്; പ്ലസ്ടുവില്‍ മികച്ച വിജയവുമായി പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
പയ്യോളി: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 91% വിജയവുമായി പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ബയോളജി സയന്‍സില്‍ നൂറ് ശതമാനം കൈവരിക്കുകയും ചെയ്തു. കമ്പ്യൂട്ടര്‍ സയന്‍സില്‍ 85 ശതമാനവും ഹ്യൂമാനിറ്റീസില്‍ 86.6 ശതമാനവും കൊമേഴ്‌സില്‍ 96.6 ശതമാനവുമാണ് വിജയം. ഹയര്‍ സെക്കണ്ടറിയില്‍ 37 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. ബയോളജി സയന്‍സില്‍ 17 പേരും കമ്പ്യൂട്ടര്‍
പയ്യോളി സ്വദേശി നിലമ്പൂരില്‍ കിണറ്റില്‍ വീണു മരിച്ചു
പയ്യോളി: പയ്യോളി സ്വദേശിയായ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു. പായ്ന്‍പാടം മുഹമ്മദലി ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. നിലമ്പൂര്‍ എടക്കരയിലെ വീടിനുചേര്‍ന്നുള്ള കിണറ്റിലാണ് ഇയാള്‍ വീണത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും, ട്രോമോ കെയര്‍, പൊലീസ് ഫയര്‍ഫോഴ്‌സ് എന്നിവരും ചേര്‍ന്ന് രാത്രി പതിനൊന്നുമണിയോടെ ഇയാളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം
പയ്യോളി സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പയ്യോളി ചാത്തമംഗലം സ്വദേശി നാസര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബഹ്‌റൈനില്‍ മത്സ്യത്തൊഴിലാളിയാണ് നാസര്‍. ഒരു വര്‍ഷത്തോളം നാട്ടില്‍നിന്ന ശേഷം രണ്ടരമാസം മുമ്പാണ് തിരിച്ചെത്തിയത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കെ.എം.സി.സി
ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മലയാളി മരിച്ചു. പയ്യോളി തുറശ്ശേരി കട സലീം മാനയില്‍ (50) ആണ് മരിച്ചത്. ഭാര്യ: ഹസീന, മക്കള്‍: ഖദീജ നസ്റിന്‍, അസ്ലിയ ലിസാന, നജ നൗറിന്‍.
ഇനി മൂക്കുപൊത്താതെ വണ്ടി ഓടിക്കാം! തിക്കോടി ഡ്രൈവിങ് ബീച്ച് ശുചീകരിച്ചു
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊനാരി വേസ്റ്റ് മാനേജ്‌മെന്റിന്റെയും എംഡിറ്റ് കോളേജിലെ എന്‍.എസ് വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ തിക്കോടി ഡ്രൈവിംഗ് ബീച്ച് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ കെ.പി.ഷക്കീല, വാര്‍ഡ് മെമ്പര്‍മാരായ വിബിതാ ബൈജു, ജിഷ കാട്ടില്‍, സിനിജ എം.കെ,