Category: പയ്യോളി
പയ്യോളി സ്വദേശി നിലമ്പൂരില്‍ കിണറ്റില്‍ വീണു മരിച്ചു
പയ്യോളി: പയ്യോളി സ്വദേശിയായ മധ്യവയസ്കന് കിണറ്റില്‍ വീണു മരിച്ചു. പായ്ന്പാടം മുഹമ്മദലി ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. നിലമ്പൂര്‍ എടക്കരയിലെ വീടിനുചേര്‍ന്നുള്ള കിണറ്റിലാണ് ഇയാള്‍ വീണത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും, ട്രോമോ കെയര്‍, പൊലീസ് ഫയര്‍ഫോഴ്സ് എന്നിവരും ചേര്‍ന്ന് രാത്രി പതിനൊന്നുമണിയോടെ ഇയാളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം
പയ്യോളി സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മനാമ: ബഹ്റൈനില്‍ ജോലി ചെയ്യുന്ന പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പയ്യോളി ചാത്തമംഗലം സ്വദേശി നാസര്‍ ആണ് മരിച്ചത്. നാല്പ്പത്തിയൊന്പത് വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബഹ്റൈനില്‍ മത്സ്യത്തൊഴിലാളിയാണ് നാസര്‍. ഒരു വര്‍ഷത്തോളം നാട്ടില്‍നിന്ന ശേഷം രണ്ടരമാസം മുമ്പാണ് തിരിച്ചെത്തിയത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കെ.എം.സി.സി
ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശി ബഹ്റൈനില്‍ മരിച്ചു
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനില്‍ മലയാളി മരിച്ചു. പയ്യോളി തുറശ്ശേരി കട സലീം മാനയില്‍ (50) ആണ് മരിച്ചത്. ഭാര്യ: ഹസീന, മക്കള്‍: ഖദീജ നസ്റിന്, അസ്ലിയ ലിസാന, നജ നൗറിന്.
ഇനി മൂക്കുപൊത്താതെ വണ്ടി ഓടിക്കാം! തിക്കോടി ഡ്രൈവിങ് ബീച്ച് ശുചീകരിച്ചു
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊനാരി വേസ്റ്റ് മാനേജ്മെന്റിന്റെയും എംഡിറ്റ് കോളേജിലെ എന്‍.എസ് വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ തിക്കോടി ഡ്രൈവിംഗ് ബീച്ച് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ആര്.വിശ്വന്, ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് കെ.പി.ഷക്കീല, വാര്‍ഡ് മെമ്പര്‍മാരായ വിബിതാ ബൈജു, ജിഷ കാട്ടില്‍, സിനിജ എം.കെ,
പയ്യോളിയില്‍ നിയന്ത്രണം വിട്ട ബസ് മൂന്ന് ബൈക്കുകള്‍ ഇടിച്ച് തകര്‍ത്തു; വീഡിയോ
പയ്യോളി: പയ്യോളി പേരാമ്പ്ര റോഡില്‍ ബസ് നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകള്‍ തകര്‍ന്നു. എക്സ്പോ ടൈലേഴ്സിനു മുന്നില്‍ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പേരാമ്പ്രയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളെ ബസ് ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.
പിഷാരികാവ് ദേവസ്വം മുൻ ജീവനക്കാരൻ വി.കെ അശോകൻ അന്തരിച്ചു
പയ്യോളി: പിഷാരികാവ് ദേവസ്വം മുൻ ജീവനക്കാരനായ ഇരിങ്ങൽ തിയ്യർ മല താഴ വി.കെ അശോകൻ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് നിർവാഹക സമിതിയംഗവും മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ എൻ ടി യു സി) മുൻ ജില്ലാ പ്രസിഡണ്ട് ആയിരുന്നു. ശോഭയാണ് ഭാര്യ. മക്കൾ: അജിത്ത്, അശ്വതി. മരുമകൻ: രാകേഷ് (മണിയൂർ). സഹോദരങ്ങൾ:
പയ്യോളിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ കാപ്പി പൊടിയും മറ്റ് ന്യുനതകളും കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ്
പയ്യോളി: പയ്യോളിയിലെ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ വിവിധ ഹോട്ടലുകൾക്ക് നോട്ടീസ്. പയ്യോളി, മൂരാട് കോട്ടക്കല്‍ എന്നീ സ്ഥലങ്ങളിലെ 12 കടകളിലാണ് പരിശോധന നടത്തിയത്. ന്യൂനതകള്‍ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. ഷീന ഹോട്ടൽ, സ്വീകാർ ഹോട്ടൽ, മോംസ് കിച്ചൺ, ബി ഫ്രഷ് സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ന്യുനതകൾ കണ്ടെത്തിയതിനെ തുടർന്ന്
സി.പി.എം കൊലവിളി മുദ്രാവാക്യത്തിനെതിരെ തിക്കോടയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനെതിരെയും കേസ്; കേസെടുത്തത് നേതാക്കളടക്കം 42 പേര്‍ക്കെതിരെ
തിക്കോടി: സി.പി.എം നേതൃത്വത്തില്‍ കൊലവിളി മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രതിഷേധത്തിനെതിരെ തിക്കോടിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തു. നേതാക്കളടക്കം 42 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 143, 147, 506, 153, 149 എന്നീ വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തിക്കോടി മണ്ഡലം
കൊലവിളി മുദ്രാവാക്യവുമായി തിക്കോടിയില്‍ സി.പി.എം നടത്തിയ പ്രകടനത്തിന്റെ വീഡിയോ പുറത്ത്
കൊയിലാണ്ടി: തിക്കോടി ടൗണില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. ‘ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ’എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. ‘വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും’ എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. തിങ്കളാഴ്ച രാത്രി നടത്തിയ പ്രകടനത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെരുമാള്‍പുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പരിസരത്തുകൂടെയാണ് പ്രകടനം നടത്തിയത്. വീഡിയോ
തുറയൂര്‍ കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് നേരെ അക്രമം
പയ്യോളി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ തുറയൂരിലും അക്രമം. കല്ലുംപുറത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ഇന്നലെ വൈകിട്ടോടെ അക്രമം ഉണ്ടായത്. കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ജില്ലയുടെ വിവിധ ഇടങ്ങളിൽ അക്രമ സംഭവങ്ങൾ നടക്കുകയാണ്. ഇതേ സമയം വിമാനത്തിനുള്ളില്‍