Category: പയ്യോളി

Total 623 Posts

രോഗനിര്‍ണ്ണയത്തിനൊപ്പം അല്‍പ്പം ആരോഗ്യ അറിവും; കൊളാവിപ്പാലത്ത് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും

പയ്യോളി: നഗരസഭയിലെ 33-ാം ഡിവിഷനായ കൊളാവിപ്പാലത്ത് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. തണല്‍ വടകരയും വടകര കോസ്റ്റല്‍ പൊലീസും അയനിക്കാട് സാഗ കലാ സാംസ്‌കാരിക വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നടന്ന പരിപാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം

മീന്‍ പിടിക്കാന്‍ കടലില്‍ പോയപ്പോള്‍ കണ്ടത് വലയില്‍ കുരുങ്ങി നീന്താന്‍ പാടുപെടുന്ന കടലാമകളെ, രണ്ടാമതൊന്ന് ആലോചിക്കാതെ വല മുറിച്ച് യുവാക്കള്‍; സഹജീവികളുടെ ജീവന്‍ രക്ഷിച്ച തിക്കോടിയിലെ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം (രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം)

തിക്കോടി: നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ. മീന്‍ പിടിക്കാനായി കടലില്‍ വലയെറിഞ്ഞ ശേഷം വഞ്ചിയില്‍ കാത്തിരിക്കുകയായിരുന്നു ആ യുവാക്കള്‍. പെട്ടെന്നാണ് വഞ്ചിയുടെ അടുത്തായി കടലില്‍ ഒരനക്കം. തിക്കോടി സ്വദേശിയായ തൈവളപ്പില്‍ ഷംസീര്‍, കോടിക്കല്‍ സ്വദേശിയായ വിനീഷ് സ്രാമ്പിക്കല്‍ എന്നിവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാനായി കടലില്‍ പോയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഏതോ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍

‘മറ്റുള്ളവര്‍ക്ക് പ്രചോദനമാവട്ടെ എന്ന് കരുതി, സ്വാതിയോട് പറഞ്ഞപ്പോ അവളും സപ്പോട്ട്’; ഇരിങ്ങലില്‍ വിവാഹദിനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി നവദമ്പതികള്‍

പയ്യോളി: ഇരിങ്ങലില്‍ വിവാഹദിനം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായധനം കൈമാറി നവദമ്പതികള്‍. കൊളാവിപ്പാലം ചെറിയാവിയില്‍ ഷിനുവും വടകര എരഞ്ഞിവളപ്പില്‍ മൂലയില്‍ സ്വാതിയുമാണ് കല്ല്യാണദിനം മാതൃകാപരമാക്കിയത്. അരുവയില്‍ സുരക്ഷാ പെയിന്‍ & പാലിയേറ്റീവ് യൂണിറ്റിനാണ് ദമ്പതികള്‍ സഹായം കൈമാറിയത്. ഇന്ന് വിവാഹിതരായ ഇവര്‍ വീട്ടിലെത്തിയ ശേഷം തുക പാലിയേറ്റീവ് കെയര്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയായിരുന്നു. ‘സുരക്ഷയുടെ പ്രവര്‍ത്തകര്‍ എന്റെ സുഹൃത്തുക്കളാണ്.

വീട്ടുമുറ്റത്തേക്ക് കയറ്റുന്നതിനിടെ ബൈക്ക് ചരിഞ്ഞു, ചെയിനിനുള്ളില്‍ കാല് കുടുങ്ങി; അയനിക്കാട് സ്വദേശിയായ യുവാവിന് രക്ഷകരായി വടകര ഫയര്‍ ഫോഴ്‌സ്, ചെയിന്‍ മുറിച്ച് നീക്കി

പയ്യോളി: ബൈക്കിന്റെ ചെയിനിനുള്ളില്‍ കാല് കുടുങ്ങിയ യുവാവിന് രക്ഷകരായി വടകര ഫയര്‍ ഫോഴ്‌സ്. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം നാലാം കണ്ടത്തില്‍ ഇരുപത്തിയഞ്ചുകാരനായ എന്‍.കെ.വിഷ്ണുലാലിന്റെ കാലാണ് ചെയിനില്‍ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറ്റുകയായിരുന്നു വിഷ്ണുലാല്‍. ഇതിനിടെ ബൈക്ക് ചരിയുകയായിരുന്നു. വീഴാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് വിഷ്ണുലാലിന്റെ കാല്‍ ബൈക്കിന്റെ ചെയിനില്‍ കുടുങ്ങിയത്.

പയ്യോളി ഹൈ സ്കൂൾ ഗ്രൗണ്ട് കയ്യേറി വീണ്ടും അനധികൃത പില്ലർ നിർമ്മാണം, ഇന്നലെ രണ്ടാമത്തെ പില്ലർ നിർമ്മിച്ചത് രാത്രിയിൽ, പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല; പ്രതികൾക്കെതിരെ ഉടൻ കേസെടുക്കണമെന്ന് സ്കൂൾ പി.ടി.എ

പയ്യോളി: പയ്യോളി ഹൈ സ്കൂൾ ഗ്രൗണ്ടിൽ വീണ്ടും അനധികൃത നിർമ്മാണം. ഇന്നലെ രാത്രി സ്ഥലം കയ്യേറി കൊണ്ട് അനധികൃത പില്ലർ നിർമ്മാണം നടത്തുകയായിരുന്നു. ഇവർക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്ന് തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി പി.ടി.എ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ഒക്ടോബർ 26 ന് സമനാമമായ സംഭവം ഉണ്ടായിരുന്നു. ഹൈസ്കൂൾ ഗ്രൗണ്ട് കയ്യേറി

പയ്യോളി ഒരുങ്ങുകയാണ്, കലയുടെ ഉത്സവനാളുകൾക്കായി; കേരളോത്സവം തീയതികൾ പ്രഖ്യാപിച്ചു

പയ്യോളി: പയ്യോളിയിൽ ഇനി കലയുടെ ആഘോഷ നാളുകൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. കേരളോത്സവം തീയതികൾ പ്രഖ്യാപിച്ചു. നവംബർ 12 നാണു കേരളോത്സവം ആരംഭിക്കുന്നത്. 20 ന് സമാപിക്കും. കലാ കായിക ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന വ്യക്തികൾക്കും ടീമുകൾക്കുമുള്ള അപേക്ഷ ഫോറം നവംബർ 8 മുതൽ നഗരസഭയിൽ നിന്നും ലഭ്യമാകും എന്ന് അധികൃതർ അറിയിച്ചു. അപേക്ഷകൾ നഗരസഭയിൽ നൽകേണ്ട

തിക്കോടിയിൽ പുലർച്ചെ തേങ്ങാകൂടയിൽ തീപിടുത്തം, നശിച്ചത് ആറായിരത്തോളം തേങ്ങകൾ, തീ അണച്ചത് രണ്ടര മണിക്കൂറിലേറെ നേരത്തെ പരിശ്രമത്തിനൊടുവിൽ

തിക്കോടി: തിക്കോടിയിൽ തേങ്ങാ കൂടക്കു തീപിടിച്ചു. പഞ്ചായത്ത് റെയിൽവേ ഗേറ്റിന് സമീപമുള്ള വടക്കേ മേലാട്ട് മമ്മദിന്റെ വീടിനോട് ചേർന്ന തേങ്ങാക്കൂടയ്ക്ക് ആണ് തീപിടിച്ചത്. വൻ നഷ്ടമുണ്ടായി. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. തേങ്ങാ കൂടയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയിരുന്നു. തൊട്ടടുത്ത് റെയിൽവേ ട്രാക്ക് വീട്ടുകാരിലും നാട്ടുകാരിലും പരിഭ്രാന്തി പടര്‍ത്തി. ഇതിനിടയിൽ

പയ്യോളി സ്വദേശിയുടെ മരണം; നാട്ടുകാരായ മൂന്നു പേർ കസ്റ്റഡിയിൽ, മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് നിഗമനം

പയ്യോളി: പയ്യോളി സ്വദേശിയുടെ കൊലപാതകത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദിന്റെ മരണത്തിലാണ് നാട്ടുകാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പയ്യോളി സ്വദേശികളായ അലി, ഇസ്മായിൽ, ഷൈജൽ എന്നിവരാണ് പിടിയിലായത്. മദ്യപാനത്തെ തുടർന്നുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. പയ്യോളി ഹൈ സ്കൂളിന്

പയ്യോളിയിൽ വെച്ച് മർദ്ദനമേറ്റു, പള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു

പയ്യോളി: മർദ്ദനത്തിനിരയായ പള്ളിക്കര സ്വദേശി മരിച്ചു. പള്ളിക്കര എൽ പി സ്കൂൾ കനാൽ മുക്കിന് സമീപം കുനിയിൽ കുളങ്ങര സഹദ് (45) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പയ്യോളി സ്വദേശിയുടെ മരണം; നാട്ടുകാരായ മൂന്നു പേർ കസ്റ്റഡിയിൽ, മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽക്ക് നയിച്ചത് എന്ന് നിഗമനം പെരുമാൾപുരത്ത് പയ്യോളി

ക്യാപ്സൂളുകളിലാക്കി മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു; 42 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂരിൽ പിടിയിൽ

പയ്യോളി: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. പയ്യോളി സ്വദേശി റസാഖിനെയാണ് സ്വര്‍ണ്ണവുമായി പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 800 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു റസാഖ്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് റസാഖിനെ പോലീസ് പിടികൂടിയത്.