Category: പയ്യോളി
തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക; വിവിധ ആവശ്യങ്ങളുന്നയിച്ച് പയ്യോളി നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ
പയ്യോളി: വിവിധ ആവശ്യങ്ങളുന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു പയ്യോളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം സമഗ്രമായി നടപ്പാക്കുക, വഴിയോരക്കച്ചവട തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യുക, വഴിയോരക്കച്ചവടക്കാരെ അനധികൃതമായി ഒഴിപ്പിക്കുന്ന നടപടിയിൽ നിന്ന് അധികാരികൾ പിന്മാറുക, ദേശീയപാത
തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു; മൂരാട് കോട്ടക്കൽ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു
പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു. വടകര തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ കൊയിലാണ്ടിയിലെ ബോട്ടുമാണ് തെരച്ചില്‍ നടത്തുന്നത്. ഇന്ന് രാവിലെ 8.40ഓടെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയില്‍പ്പെട്ട് കാണാതായത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ
മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി
പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് കാണാതായത്. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ ‘ കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന
തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്: ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു, പയ്യോളി ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് റോഡ് കീറി ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വന്‍ ഗതാഗാതകുരുക്കാണ് ഉണ്ടായിരിക്കുന്നത്. പയ്യോളി ഭാഗത്തേക്ക് ചെറുവാഹനങ്ങള്‍ പോലും നിലവില്‍ കടത്തി വിടുന്നില്ല എന്നാണ് വിവരം. ആനക്കുളം, മുചുകുന്ന്, പുറക്കാട് വഴിയാണ് ആളുകള്‍ പയ്യോളിയിലേക്ക് പോവുന്നത്. പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട്
ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയില്‍ വലഞ്ഞ് ജനങ്ങള്‍; സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ പരാതിയിൽ ദുരിതബാധിത പ്രദേശങ്ങൾ നോഡൽ ഓഫീസർ സന്ദര്‍ശിക്കുന്നു
പയ്യോളി: സിപിഐ(എം) പയ്യോളി ഏരിയ കമ്മിറ്റിയുടെ പരാതിയിൽ ദേശീയപാത ആറ് പാതയുടെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായ വെള്ളക്കെട്ടും, ദുരിതബാധിത പ്രദേശങ്ങളും ദേശീയപാത നോഡൽ ഓഫീസർ സന്ദര്‍ശിക്കുന്നു. നന്തി, തിക്കോടി, പയ്യോളി പ്രദേശങ്ങളാണ് കോഴിക്കോട് ജില്ലാ സബ് കളക്ടറും അഴിയൂർ-വെങ്ങളം റീച്ച് ദേശീയപാത നോഡൽ ഓഫീസറുമായ ഹർഷിൽ ആർ.മീണ ഐഎഎസ് വെള്ളിയാഴ്ച സന്ദര്‍ശിക്കുന്നത്. മൂരാട് മുതൽ നന്തിവരെയുള്ള
പയ്യോളി ബീച്ച് റോഡിലെ ഫിഷ് സ്റ്റാള്‍ നഗരസഭ വീണ്ടും അടപ്പിച്ചു: നടപടി കോടതി ഉത്തരവിനെ തുടര്‍ന്ന്
പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപത്തെ ഫിഷ് സ്റ്റാള്‍ നഗരസഭാ ആരോഗ്യ വിഭാഗം വീണ്ടും അടപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരം റാഹത്ത് ഫിഷ് സ്റ്റാള്‍ എന്ന സ്ഥാപനം അടച്ചുപൂട്ടിയത്. കച്ചവട ലൈസന്‍സുമായി ബന്ധപ്പെട്ട് 2010, 2016, 2021 വര്‍ഷങ്ങളില്‍ സ്ഥാപനത്തിനെതിരെ നഗരസഭ നടപടി എടുത്തിരുന്നു. മാലിന്യ സംസ്ക്കരണ സംവിധാനത്തിലെ
“എല്ലാത്തിനും കാരണക്കാരന്‍ രാഹുല്‍ ഗാന്ധി”; പയ്യോളിയില്‍ മാതൃഭൂമി പത്രം കത്തിച്ച് രോഷം തീര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍
പയ്യോളി: പയ്യോളിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രം കത്തിച്ച് പ്രതിഷേധിച്ചു. ജൂണ്‍ രണ്ടാം തീയതി മാതൃഭൂമി പത്രത്തില്‍ രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് പരാമര്‍ശങ്ങള്‍ ‘നന്ദി രാഹുല്‍’ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഹിന്ദുവിരുദ്ധമാണെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ.കെ.ബൈജു പരിപാടിി ഉദ്ഘാടനം ചെയ്തു. സി.പി.രവീന്ദ്രന് സംസാരിച്ചു. കെ.സി.രാജീവന്, കെ.എം.ശ്രീധരന്, പ്രജീഷ്,
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ദേശീയപാതയില്‍ പയ്യോളിയില്‍ ലോറി കുടുങ്ങി, വന്‍ ഗതാഗതക്കുരുക്ക്
പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ ലോറി കുടുങ്ങി വന്‍ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 7.30 യോടെയാണ് സംഭവം. പയ്യോളി റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തായുള്ള സര്‍വ്വീസ് റോഡില്‍ ലോറി ബ്രേക്ക് ഡൗണാവുകയായിരുന്നു. നിലവില്‍ വടകര-കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള സര്‍വ്വീസ് റോഡ് പൂര്‍ണ്ണമായും ഗതാഗതക്കുരുക്കിലാണ്. നിലവില്‍ ഇരുടക്രവാഹനങ്ങള്ക്ക് മാത്രം സഞ്ചരിക്കാം. മറ്റുവാഹനങ്ങള്‍ വഴി മാറി സഞ്ചരിക്കണമെന്ന് പോലീസ് അറിയിച്ചു.
താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു; പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
താമരശ്ശേരി: കാരാടിയിലെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കാക്കൂര്‍ പുതുക്കുടി മീത്തല്‍ വീട്ടില്‍ സൂരജ് (22), പയ്യോളി കരക്കെട്ടിന്റെ വീട്ടില്‍ റിസ്വാന് എന്ന റിസ്വാന് അലി (18) എന്നിവരാണ് പിടിയിലായത്. ജൂണ്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. കാരാടി ചെറുകുന്നുമ്മല്‍ അക്ഷയ് ജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ബൈക്കാണ് രാത്രി പ്രതികള്‍
‘പയ്യോളിയിലെ വെള്ളക്കെട്ടിനും ഗതാഗത പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുക’; പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസ് ഉപരോധിച്ചു
പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന പയ്യോളിയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ വാഗാഡിന്റെ ഓഫീസ് ഉപരോധിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും നന്തിയിലെ വാഗാഡ് ഓഫീസ് ഉപരോധത്തില്‍ പങ്കുചേര്‍ന്നു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന മൂരാട് മുതല്‍ തിക്കോടി വരെയുള്ള ഭാഗത്ത് രൂക്ഷമായ ഗതാഗത പ്രശ്നങ്ങളാല്‍ വലയുകയാണ്. സര്‍വ്വീസ്