Category: പയ്യോളി

Total 587 Posts

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ പൊലീസിന്റെ വലയില്‍; പോക്‌സോ കേസ് പ്രതിയായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞ ഇരിങ്ങത്ത് സ്വദേശി നാലുവര്‍ഷത്തിനുശേഷം അറസ്റ്റില്‍

പയ്യോളി: പോക്‌സോ കേസ് നാലുവര്‍ഷത്തിനുശേഷം പയ്യോളി പൊലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് നാഗത്ത് വീട്ടില്‍ അഭിലാഷ് (37) ആണ് പിടിയിലായത്. 2019ല്‍ പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ വിദേശത്ത് ഒളിവിലായിരുന്നു. ജൂണ്‍ 11ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍വെച്ച് ഇയാളെ പയ്യോളി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വടകര എ.എസ്.പിയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ

മണിയൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ പയ്യോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

പയ്യോളി: മണിയൂര്‍ കരുവഞ്ചേരിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പയ്യോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്. യു.ഡി.എഫും ആര്‍.എം.പിയും ചേര്‍ന്നാണ് മാര്‍ച്ച് നടത്തിയത്. പൊലീസിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ കാക്കി അഴിച്ചുവെക്കാന്‍ തയ്യാറാവണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. ‘നാണക്കേടേ നിന്റെ പേരോ പൊലീസ്” എന്നും അദ്ദേഹം

ദേശീയപാതയിലെ നിരന്തരമുള്ള അപകടവും ഗതാഗതക്കുരുക്കും; പരിഹാരത്തിനായി പയ്യോളിയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

പയ്യോളി: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത തടസ്സം, അപകടം മുതലായവ ഭീഷണിയാകുന്ന സാഹചര്യത്തില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നു. എം.എല്‍.എ, നഗരസഭ, ദേശീയപാതാ അധികൃതര്‍ കരാര്‍ കമ്പനി പ്രതിനിധികള്‍, പയ്യോളി എലിവേറ്റഡ് ഹൈവേ കമ്മിറ്റി എന്നിവര്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ നിലവിലുള്ള വെള്ളക്കെട്ട് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചു.

പയ്യോളിയിലെ രണ്ട് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത് ആരോഗ്യ വകുപ്പ്; വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും

പയ്യോളി: പയ്യോളിയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ പയ്യോളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന കൈരളി റസ്റ്റോറന്റ്, പെരുമള്‍പുരത്തെ ഡേ റ്റുഡേ റെസ്റ്ററന്റ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. ഏകദേശം പത്തോളം സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; പയ്യോളിയില്‍ റിട്ടയേര്‍ഡ് അധ്യാപകന്റെ കാലുകളിലൂടെ ടയര്‍ കയറിയിറങ്ങി, ഗുരുതര പരിക്ക്

പയ്യോളി: ബസില്‍ കയറുന്നതിനിടെ വീണ് പയ്യോളിയില്‍ റിട്ടയേര്‍ഡ് അധ്യാപകന് ഗുരുതര പരിക്ക്. പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. സമീപവാസിയായ ദേവികയില്‍ ദിനേശന്‍ (60) ആണ് അപകടത്തില്‍പ്പെട്ടത്. ദിനേശന്റെ കാലുകള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസില്‍ കയറുന്നതിനിടെ ബസില്‍ നിന്ന് വീണ ദിനേശന്റെ കാലുകളിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക്

ലോക ക്ഷീരദിനം ആചരിച്ച് പയ്യോളി പാലച്ചുവട് ക്ഷീരസംഘം

പയ്യോളി: ലോക ക്ഷീരദിനം ആചരിച്ച് പയ്യോളി പാലച്ചുവട് ക്ഷീരസംഘം. സംഘം പ്രസിഡന്റ് എം. ഗംഗാധരന്‍ മാസ്റ്റര്‍ ക്ഷീര പതാക ഉയര്‍ത്തി. പയ്യോളി ക്ഷീര വികസന ഓഫീസ് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എന്‍.കെ അമ്പിളി, സംഘം ഭരണ സമിതി അംഗങ്ങള്‍, ക്ഷീര കര്‍ഷകര്‍, ഉപഭോക്താക്കള്‍, സംഘം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി എം. ദേവദാസന്‍ ക്ഷീര ദിന

പയ്യോളി എസ്.ഐ സഞ്ചരിച്ച ജീപ്പ് അയനിക്കാട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് പയ്യോളി എസ്.ഐ സഞ്ചരിച്ച സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നരയോടെ കുറ്റിയില്‍ പീടികയ്ക്ക് സമീപത്താണ്‌ അപകടം. ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ജീപ്പ് റോഡിന്റെ നടുവിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകട സമയത്ത് നല്ല മഴയുണ്ടായിരുന്നു.  എസ്.ഐ അന്‍വര്‍ ഷാ, സീനിയര്‍

ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് പയ്യോളിയിൽ ഫൈബർ വള്ളം മറിഞ്ഞു; തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടു

പയ്യോളി: പയ്യോളിയിൽ മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വള്ളം മറിഞ്ഞു. തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. പയ്യോളി സായിവിൻ്റെ കാട്ടിൽ റാഫിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപെട്ടത്. പയ്യോളി തീരത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് വള്ളം മുങ്ങുകയായിരുന്നു. ഇതോടെ വള്ളം ഉപേക്ഷിച്ച്

പയ്യോളി കോടതിയ്ക്ക് മുന്‍വശത്തെ വെള്ളക്കെട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് കുടുങ്ങി, കെട്ടിവലിച്ചെടുത്തത് ജെ.സി.ബി യുടെ സഹായത്താല്‍, വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് യാത്രക്കാര്‍

പയ്യോളി: പയ്യോളി കോടതിയ്ക്ക് മുന്‍വശം വെള്ളക്കെട്ട് രൂപപ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസ്സ് താഴ്ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കര്‍ണ്ണാടക കെ.എസ്.ആര്‍.ടിസി ബസ്സാണ് റോഡിന് സമീപത്തെ മണ്ണിട്ടിടത്ത് താഴ്ന്ന്‌പോയത്. ഇതോടെ വലിയ ബ്ലോക്കാണ് അന്ന് രാത്രി ഉണ്ടായത്. ഹൈവേ പോലീസും പയ്യോളി പോലീസും സ്ഥലത്തെത്തി ജെ.സി.ബി കെട്ടിവലിച്ചാണ് ബസ്സ് റോഡില്‍ നിന്നും മാറ്റിയത്. ഏകദേശം പുലര്‍ച്ചെ 3 മണിയോടെയാണ്

കീഴൂര്‍ കുന്നുമ്മല്‍ താമസിക്കും വട്ടൊക്കണ്ടി ദേവാനന്ദ് അന്തരിച്ചു

കീഴൂര്‍: കുന്നുമ്മല്‍ താമസിക്കും വട്ടൊക്കണ്ടി ദേവാനന്ദ് അന്തരിച്ചു. പത്തൊന്‍പത് വയസായിരുന്നു. ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അച്ഛന്‍: രജീഷ്.വി.കെ. അമ്മ: ദിനി. സഹോദരങ്ങള്‍: ആരാധ്യരാജ്, ആരവ്‌ദേവ്.