Category: പേരാമ്പ്ര
കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ അംഗത്വ ദിനാചരണം; ജില്ലാതല ഉദ്ഘാടനം പേരാമ്പ്രയില്‍
കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ അംഗത്വ ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര വെച്ച് സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ അംഗവും കെ.പി.പി.എ സംസ്ഥാന സിക്രട്ടറിയേറ്റ് അംഗവുമായ ടി.സതീശന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക-ചലചിത്ര പ്രവര്‍ത്തകനുമായ ഫാര്‍മസിസ്റ്റ് രാധാകൃഷ്ണന്‍ പേരാമ്പ്രക്ക് നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പേരാമ്പ്ര ഏരിയാ സെക്രട്ടറി പി.കെ രാജീവന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി
ഭാര്യവീട്ടിൽ വിരുന്നിനു പോയി ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയായ നവവരൻ മുങ്ങിമരിച്ചു
ചെറുവണ്ണൂർ: ഭാര്യവീട്ടിൽ വിരുന്നിന് പോയി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി വാളിയിൽ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. ബംഷീർ- റംല ദമ്പതികളുടെ മകനാണ്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഈ മാസം 21നായിരുന്നു മുഹമ്മദ്
ഉപജില്ല, ജില്ലാ കലോത്സവ വിജയികളുടെ ആഘോഷ യാത്രയും കലാപരിപാടികളും; പേരാമ്പ്ര മേഖല നന്മ കണ്‍വെന്‍ഷന് വേദിയായി കൂരാച്ചുണ്ട്
കൂരാച്ചുണ്ട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’ യുടെ പേരാമ്പ്ര മേഖല കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കൂരാച്ചുണ്ട് വ്യാപാര ഭവനില്‍ വച്ച് നടന്ന പരിപാടി കൂരാച്ചുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ കെ.പി ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ടൗണില്‍ നമ്മ ബാലയരങ്ങിലെ ഉപജില്ല, ജില്ലാ കലോത്സവ വിജയികളുടെ ആഘോഷ യാത്രയ്ക്ക് ശേഷം പരിപാടി ആരംഭിച്ചു. മേഖല സെക്രട്ടറി സുരേഷ്
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; അജ്ഞാത സന്ദേശം ലഭിച്ചത് പോസ്റ്റ് കാര്‍ഡില്‍
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം. പോസ്റ്റുകാര്‍ഡിലൂടെയാണ് പഞ്ചായത്ത് ഓഫീസിലേക്ക് സന്ദേശമെത്തിയത്. പേരാമ്പ്ര ബസ് സ്റ്റാന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സന്ദേശത്തെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് ഗ്രാമപഞ്ചായത്തില്‍ പരിശോധന നടത്തിയത്. പേരാമ്പ്ര സി.ഐ ജംഷീദിന്റെ നിര്‍ദേശപ്രകാരം എസ്.ഐ.ഷമീറിന്റെ
‘കേരളത്തെ മറ്റൊരു കലാപ ഭൂമിയാക്കാന്‍ മുസ്ലിംലീഗ് അനുവദിക്കില്ല’; കിഴക്കന്‍ പേരാമ്പ്ര മേഖല മുസ്ലിം ലീഗ് സമ്മേളനം ചേര്‍ന്നു
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര മേഖല മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ഗ്ഗീയ പരാമര്‍ശ പ്രസംഗംനടത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പേരില്‍ മതസ്പര്‍ദ്ധ യുണ്ടാക്കുന്ന വകുപ്പ് ചാര്‍ത്തി കേസ് എടുക്കണമെന്നും പ്രസംഗം സി.പി.എം ബി. ജെ.പി യുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നതി
പേരാമ്പ്ര ടൗണില്‍ തിരക്കേറിയ ഇടത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട നിലയില്‍; നീക്കം ചെയ്യാന്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്
പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ പഴയ പഞ്ചായത്ത് ഓഫീസിനുള്ളിലും മുകളിലും പുറത്ത് റോഡിലും കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. കത്തിന്റെ കോപ്പി പഞ്ചായത്ത് സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറും ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം സെക്രട്ടറിയുമായ രഞ്ജിത്ത് തുമ്പക്കണ്ടിയാണ് കത്തയച്ചത്. ഈ മാലിന്യം കാരണം റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളടക്കം പ്രയാസങ്ങള്‍ നേരിടുകയാണെന്നും അദ്ദേഹം
പേരാമ്പ്രയില്‍ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍പുരക്ക് തീപിടിച്ചു; നിരവധി റബ്ബര്‍ഷീറ്റുകള്‍ കത്തിനശിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ഷീറ്റ് പുരയ്ക്ക് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹൈസ്‌കൂള്‍ റോഡില്‍ കിഴിഞ്ഞാണ്യം ഗീതാഞ്ജലിയില്‍ ബാലകൃഷ്ണന്‍ എന്നിവരൂടെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ഷീറ്റ് പുരയ്ക്കാണ് തീപിടിച്ചത്. ഉണക്കാനിട്ട റബര്‍ഷീറ്റുകളും തേങ്ങയും ഉള്‍പ്പെടെ തേങ്ങാക്കൂട ഭാഗികമായി കത്തി നശിച്ചു. പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും ഉണ്ടായിരുന്നു. റബ്ബര്‍ ഷീറ്റ് ഉണക്കുന്നതിനായി തീയിട്ടത് തേങ്ങാക്കൂടയിലേക്ക് പടര്‍ന്നാണ്
പേരാമ്പ്ര സ്വദേശിയായ 37കാരിയെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി
പേരാമ്പ്ര: പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശിയായ 37കാരിയെ കാണാനില്ല. ഇല്ലത്ത് മീത്തല്‍ വീട്ടില്‍ ലിതേഷിന്റെ ഭാര്യ രഞ്ജിനിയെയാണ് കാണാതായത്. ഡിസംബര്‍ 14ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടില്‍ നിന്നും പോയതില്‍ പിന്നെ തിരിച്ചുവന്നിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസില്‍ അറിയിക്കുക. SHO Perambra PS
പേരാമ്പ്രയില്‍ പ്രസംഗ പരിശീലന കോഴ്‌സുമായി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ്
പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് രാഷ്ട്രീയ പാഠശാലയുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന കോഴ്‌സ് ആരംഭിച്ചു. പരിശീലന കോഴ്‌സിന്റെ ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസങ്ങളിലായി ഏഴ് സെഷനുകളിലായിട്ടാണ് പ്രസംഗ പരിശീലന കോഴ്‌സ് സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ചില്‍ അന്‍പത് പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. രാഷ്ട്രീയ പാഠശാല കോ
പേരാമ്പ്ര കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി കാവുന്തറ സ്വദേശി അറസ്റ്റില്‍
പേരാമ്പ്ര: കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി എന്ന നട്ട് മമ്മാലി (29) ആണ് പിടിയിലായത്. പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും വിൽപ്പനയ്ക്കായി പാക്കറ്റുകളാക്കി സൂക്ഷിച്ച 0.200