Category: പേരാമ്പ്ര
ഇനി എന്ത് പഠിക്കണം, എന്ത് ജോലി? ഭാവിയെ കുറിച്ചുള്ള ആശയക്കുഴപ്പത്തിലാണോ? വിദ്യാർത്ഥികളുടെ ഇഷ്ടങ്ങൾ കണ്ടെത്തി ശരിയായ വഴികാട്ടിയാകാൻ പേരാമ്പ്രയിലുണ്ട് സർക്കാരിന്റെ കരിയർ ഡവലപ്പ്മെന്റ് സെന്റർ
പേരാമ്പ്ര: പ്ലസ് ടു കഴിഞ്ഞ് ഇനി എന്ത് എന്ന് ആലോചിച്ച് ആശങ്കപെടേണ്ട, നിങ്ങൾക്ക് വഴികാട്ടിയാകാൻ പേരാമ്പ്രയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കരിയർ ഡവലപ്പ്മെന്റ് സെന്റർ (സി.ഡി.സി) ഉണ്ട്. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സ്കോളർഷിപ്പുകൾ, മത്സര പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങി വിദ്യാഭ്യാസം, തൊഴിൽ സംബന്ധമായ എല്ലാ വിവരങ്ങളും പ്രായഭേദമന്യേ എല്ലാർക്കും ലഭ്യമാക്കുന്നതിനായി 2017 ൽ ആരംഭിച്ച
മുയിപ്പോത്ത് റേഷന്‍കടയ്ക്ക് സമീപം തെങ്ങിന് തീപിടിച്ചു; അവസരോചിതമായി ഇടപെട്ട് പേരാമ്പ്ര അഗ്നിരക്ഷാസേന
പേരാമ്പ്ര: മുയിപ്പോത്ത് റേഷന്‍ കടയ്ക്ക് സമീപം തെങ്ങിന് തീപിടിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. തെങ്ങിന് സമീപത്തെ എച്ച്.ടി ലൈനില്‍ തട്ടി തീപിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. റേഷന്‍കടയ്ക്ക് സമീപം റോഡ് സൈഡിലുളള തെങ്ങിനാണ് തീപിടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീ അണച്ചു. കൃത്യസമയത്ത് തീ
വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി മരിച്ചു
പേരാമ്പ്ര: വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി മരിച്ചു. ചെമ്പ്ര റോഡില്‍ എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീന്‍ ആണ് മരിച്ചത്. അമ്പത്തിയേഴ് വയസായിരുന്നു. പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ ഇന്നലെ രാവിലെ 8മണിയോടെയായിരുന്നു അപകടം. കുഞ്ഞിമൊയ്തീന്‍ സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന്
തുറയൂരിൽ വീട്ടുമുറ്റത്തെ നാല്പതടി താഴ്ചയുള്ള കിണറ്റിൽ വീണ് 62-കാരൻ; സുരക്ഷിതമായി പുറത്തെത്തിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന
തുറയൂർ: കിണറ്റിൽ വീണ അറുപത്തിരണ്ടുകാരനെ സുരക്ഷിതമായി പുറത്തെത്തിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന. തുറയൂർ പാക്കനാർപുരത്തെ മീത്തലെ പുത്തലത്ത് ജയരാജനാണ് അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ രക്ഷയായത്. ഇന്ന് വെെകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. സ്വന്തം വീട്ടുമുറ്റത്തെ ഏകദേശം നാല്പതടി താഴ്ചയും രണ്ടടിയോളം മാത്രം വെള്ളമുള്ളതുമായ കിണറ്റിലാണ് ജയരാജ് വീണത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ഉടനെ
മുളിയങ്ങല്‍ കൈതക്കൊല്ലി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴിയറിയാം
കൂരാച്ചുണ്ടില്‍ നിന്നും കായണ്ണ വഴി പേരാമ്പ്രയിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ കൂരാച്ചുണ്ട്-ചെമ്പ്ര വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ലഹരി ഉപയോഗിക്കാന്‍ ചെറുപ്പക്കാര്‍ തമ്പടിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടയില്‍ ആറ് യുവാക്കള്‍ പിടിയില്‍
പേരാമ്പ്ര: കഞ്ചാവ് ഉപയോഗിക്കുന്നതിനിടയിൽ ആറ് യുവാക്കളെ പേരാമ്പ്ര പോലീസ് പിടികൂടി. തിരുവള്ളൂർ സ്വദേശികളായ നാറാണത്ത് അർഷാദ്, തെക്കേകണ്ണമ്പള്ളി യാക്കൂബ്, ചെറുകുനിയിൽ മുനീർ, കൈതക്കൽ നൊച്ചാട് നെല്ലുവേലി വീട്ടിൽ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി യൂസഫ്, വെള്ളിയൂർ കൊളപ്പോട്ടിൽ വീട്ടിൽ ശ്രീനാഥ്, വെള്ളിയൂർ വെള്ളരിയിൽ വീട്ടിൽ അജിൽ ജെ മനോജ് എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര ഡിവെെഎസ്പി കെ.എം ബിജുവിന്
ഗൃഹനാഥയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് മൂന്നര പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; പേരാമ്പ്ര നൊച്ചാട് മൂന്ന് പൊലീസുകാരുടേതുള്‍പ്പെടെ പത്ത് വീടുകളില്‍ മോഷണം
പേരാമ്പ്ര: നൊച്ചാട് വെള്ളിയൂരില്‍ പത്തോളം വീടുകളില്‍ മോഷണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഷണം നടന്നതില്‍ മൂന്ന് വീടുകള്‍ പൊലീസുകാരുടേതാണ്. ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന വീടുകളിലാണ് ആസൂത്രിതമായ മോഷണം നടന്നത്. വെള്ളിയൂര്‍ മരത്തോല ബബീഷിന്റെ വീട്ടിലെ ഗൃഹനാഥയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട ശേഷമാണ് മോഷണം നടന്നത്. ഇവിടെ നിന്നും മൂന്നര പവന്‍ സ്വര്‍ണവും 25,000 രൂപയും നഷ്ടപ്പെട്ടു.
വിദേശമദ്യം കൈവശംവെച്ച് വില്‍പ്പന നടത്തിയ കൂത്താളി സ്വദേശി പിടിയില്‍; അറസ്റ്റിലായത് മദ്യവില്‍പ്പന നടത്തുന്നതിനിടെ
പേരാമ്പ്ര: വിദേശ മദ്യവുമായി കൂത്താളി സ്വദേശി പേരാമ്പ്ര എക്‌സൈസിന്റെ പിടിയില്‍. കൂത്താളിയില്‍ മദ്യവില്‍പ്പന നടത്തിയ രാജന്‍ (62) ആണ് പിടിയിലായത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍ പി.പിയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മെയ് ഒന്നാം തിയ്യതിയായതിനാല്‍ ഇന്നലെ മദ്യവില്‍പ്പനശാലകള്‍ അവധിയായിരുന്നു. ഈ അവസരം മുതലാക്കി മദ്യവില്‍പ്പന നടത്തുകയായിരുന്നു പ്രതിയെന്ന് എക്‌സൈസ് പറഞ്ഞു.
വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര നൊച്ചാട് യു.ഡി.എഫ്-എല്‍.ഡി.എഫ് സംഘര്‍ഷം; പരിക്കേറ്റ യു.ഡി.എഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്
പേരാമ്പ്ര: വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര നൊച്ചാട് എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് യു.ഡി.എഫ് പ്രവര്‍ത്തകരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസിര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിക്കലാശ ദിവസം പേരാമ്പ്രയിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷങ്ങളുടെ തുടക്കമെന്നാണ് പേരാമ്പ്ര
സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; പേരാമ്പ്ര സ്വദേശിയ്ക്ക് നാലുവര്‍ഷം കഠിനതടവും പിഴയും
പേരാമ്പ്ര: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ പേരാമ്പ്ര സ്വദേശിയ്ക്ക് നാലുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്‌ലം (27)നാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം സുഹൈബ് ശിക്ഷ വിധിച്ചത്. 20,000രൂപയാണ് പിഴ വിധിച്ചത്.2023 ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര ചാനിയം കടവ്