Category: പേരാമ്പ്ര

Total 994 Posts

കനത്ത മഴയിലും കാറ്റിലും പേരാമ്പ്ര ടൗണില്‍ മരം പൊട്ടി ജീപ്പിന് മുകളില്‍ വീണു

പേരാമ്പ്ര: ശക്തമായ മഴയിലും കാറ്റിലും പേരാമ്പ്ര ടൗണില്‍ മരം മുറിഞ്ഞു വീണു. നിര്‍ത്തിയിട്ട ജീപ്പിന് മുകളിലേയ്ക്കും റോഡിലേയ്ക്കുമാണ് മരം വീണത്. ഇന്ന് വൈകീട്ടോടെ പേരാമ്പ്ര റെഗുലേറ്റര്‍ മാര്‍ക്കറ്റിനടുത്താണ് സംഭവം. പ്രദേശത്ത് ഇന്ന് കനത്ത മഴ പെയ്തിരുന്നു. മരം പൊട്ടി വീണ് ജീപ്പ് ഭാഗികമായി തകര്‍ന്ന നിലയിലാണുള്ളത്. പേരാമ്പ്ര കായണ്ണ ജീപ്പ് നിര്‍ത്തുന്ന സ്ഥലത്തെ മരമാണ് മുറിഞ്ഞുവീണത്.

പേരാമ്പ്ര ജി.യു.പി സ്കൂളിൽ സമരവുമായെത്തിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതായി ആരോപണം

പേരാമ്പ്ര: പേരാമ്പ്ര ജി.യു.പി സ്‌കൂളിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി ആരോപണം. സംസ്ഥാന വ്യാപകമായി കെ.എസ്.യും ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 8 മണിയോടെ കെ.എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് പ്രകാരം യു.പി സ്‌കൂള്‍ വിടണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ കെ.എസ്. യൂ ജില്ലാ ജനറല്‍ സെക്രട്ടറി

കനത്ത മഴയിൽ ചക്കിട്ടപാറയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പുഴയിലേക്ക് വീണു

ചക്കിട്ടപാറ: കനത്ത മഴയെ തുടർന്ന് ചക്കിട്ടപാറ പഞ്ചായത്തിലെ നെടുവാൽ- ചെമ്പനോട റോഡിന്റെ സംരക്ഷ ഭിത്തി ഇടിഞ്ഞുവീണു. 30 മീറ്ററോളം നിളത്തിലാണ് സംരക്ഷ ഭിത്തി ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. മൂന്ന് മാസങ്ങൾക്ക് മുമ്പ് പഞ്ചായത്താണ് നെടുവാൽ പുഴയ്ക്ക് സമീപത്തുകൂടെ കടന്നുപോകുന്ന റോഡിന് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം

മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനത്തിലെ മികവ്; ചക്കിട്ടപ്പാറ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്, പേരാമ്പ്ര ബ്ലോക്കിന് രണ്ടാംസ്ഥാനം

കോഴിക്കോട്: ജില്ലയില്‍ 2023-24 സാമ്പത്തിക വര്‍ഷം സ്വച്ച്ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയില്‍ മികച്ച രീതിയില്‍ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാതലത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം ചക്കിട്ടപാറയ്ക്കും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കൊടുവള്ളിക്കുമാണ് സമ്മാനിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, ഏറാമല ഗ്രാമപഞ്ചായത്ത് എന്നിവര്‍ രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡിപിസി

കുവെെത്തിലെ തീപിടിത്തം: പരിക്കേറ്റവരിൽ നടുവണ്ണൂർ സ്വദേശിയും

കുവൈറ്റ് സിറ്റി: മംഗഫ് അഗ്നിബാധ അപകടത്തിൽപ്പെട്ടവരിൽ നടുവണ്ണൂർ സ്വദേശിയും. നടുവണ്ണൂർ തിരുവോട് സ്വദേശി ആശാരി കണ്ടി രജിത്താണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രജിത്തിനെ കുവൈറ്റ് കെ.എം.സി.സി. പ്രതിനിധികൾ സന്ദർശിച്ചു. കെ.എം.സി.സി.ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡൻറ് ഇക്ബാൽ മാവിലാടം, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഉപദേശക സമിതി വൈസ് ചെയർമാർ ബഷീർ ബാത്ത തുടങ്ങിയവരാണ്ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന

‘തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ലോകസഭ വോട്ടര്‍ പട്ടിക ഉപയോഗിക്കണം’; പേരാമ്പ്രയില്‍ ‘വോട്ടൊരുക്കം’ ശില്‍പ്പശാല സംഘടിപ്പിച്ച് മുസ്ലിം ലീഗ്

പേരാമ്പ്ര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന്റെ പട്ടിക ഉപയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകൊള്ളണമെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വോട്ടൊരുക്കം ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകസഭാ വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്തവരെ വീണ്ടും ചേര്‍ക്കുന്നതും,

പേരാമ്പ്ര സ്വകാര്യ ബസ് കാറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം; എട്ടുവയസുകാരനടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

പേരാമ്പ്ര: കടിയങ്ങാട് സ്വകാര്യ ബസിടിച്ച കാര്‍ ഓട്ടോയിലിടിച്ച് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷാ യാത്രക്കാരായ വാണിമേല്‍ സ്വദേശികളായ മിസ്രിയ (22), നജ്മ (41), നിഷാന്‍ (14), മുഹമ്മദ് (8), ഓട്ടോ ഡ്രൈവര്‍ ഷഫീര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടിയങ്ങാട് വെളുത്തപറമ്പിന് സമീപത്താണ് അപകടം നടന്നത്. സ്വകാര്യ ബസിടിച്ച കാര്‍ പിന്നീട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബുധനാഴ്ച

പാരമ്പര്യ നെല്ലിനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി; പേരാമ്പ്രയുടെ സ്വന്തം പേരാമ്പ്ര റൈസ് വിപണിയിലിറക്കി

പേരാമ്പ്ര: പേരാമ്പ്ര റൈസ് വിപണിയിലിറക്കി പേരാമ്പ്ര പഞ്ചായത്ത്. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും മേല്‍നോട്ടത്തില്‍ പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതിയിലൂടെയാണ് പേരാമ്പ്ര റൈസ് വിപണിയിലിറക്കിയത്. എടവരാട് മൂന്നേക്കറോളം സ്ഥലത്ത് അനശ്വര സംഘം വിളയിച്ചെടുത്ത രക്തശാലി നെല്ലാണ് പേരാമ്പ്ര റൈസ് എന്ന ബ്രാന്‍ഡില്‍ വിപണിയിലിറക്കിയത്. കേരളത്തില്‍ നിന്നും അന്യം നിന്ന് പോകുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിക്കാനും പരമാവധി ലാഭം കര്‍ഷകര്‍ക്കുതന്നെ

പേരാമ്പ്രയില്‍ ഹരിത കര്‍മ്മസേന പ്രക്ഷോഭവുമായെത്തി എം.സി.എഫ് തുറന്ന സംഭവം; ‘മാനദണ്ഡം പാലിക്കാതെ നഗരമധ്യത്തില്‍ എം.സി.എഫ് വീണ്ടും സ്ഥാപിക്കാനുള്ള’ തീരുമാനത്തില്‍ പ്രതിഷേധവുമായി യു.ഡി.എഫ്

പേരാമ്പ്ര: ഹരിത കര്‍മ്മസേന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് മാലിന്യ കൊണ്ടിടല്‍ പ്രഹസന സമരം നടത്തിച്ച പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംങ് ജനറല്‍ സെക്രട്ടറി സി.പി.എ. അസീസ്. സി.ഐ. ടി.യുവിനെക്കൊണ്ട് നഗരമധ്യത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് പോലീസ് സഹായത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാഹനവുമുപയോഗിച്ചാണ് ഹരിത കർമ്മ സേന മാലിന്യം കൊണ്ടിട്ടത്. ഇത് ഭരണ പരാജയത്തിന്റെ

സി.ഐ.ടി.യു നേതൃത്വത്തില്‍ പ്രക്ഷോഭവുമായെത്തി ഹരിത കര്‍മ്മ സേന; പേരാമ്പ്രയിലെ പൂട്ടിക്കിടന്ന എം.സി.എഫ് പ്രവര്‍ത്തനം പുനരാരംഭിച്ചു

പേരാമ്പ്ര: പേരാമ്പ്രയിലെ എം.സി.എഫ് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിതകര്‍മ സേന അംഗങ്ങളുടെ പ്രക്ഷോഭം. സി.ഐ.ടി.യു നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനൊടുവില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എം.സി.എഫിലെത്തി മാലിന്യങ്ങള്‍ ഇറക്കുകയും എം.സി.എഫിന്റെ പ്രവര്‍ത്തനം പുനരാംരഭിക്കുകയും ചെയ്തു. 2023 ജൂണ്‍ മൂന്നിന് പേരാമ്പ്രയിലെ എം.സി.എഫില്‍ തീപിടിച്ചതിനുശേഷം എം.സി.എഫ് പ്രവര്‍ത്തനം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതുകാരണം വീടുകളില്‍ നിന്നും മാലിന്യം