Category: പേരാമ്പ്ര
പേരാമ്പ്ര കടിയങ്ങാട് എംഡിഎംഎയുമായി കുറ്റ്യാടി സ്വദേശികൾ അറസ്റ്റിൽ
പേരാമ്പ്ര: കടിയങ്ങാട് ടൗണിൽ എം ഡി എം എ വാങ്ങാൻ എത്തിയ കുറ്റ്യാടി സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. കുറ്റ്യാടി തൂവോട്ട് പൊയിൽ അജ്നാസ്(33) മീത്തലെ നരിക്കോട്ടുകണ്ടി അൻസാർ(38) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 2 ഗ്രാം എം ഡി എം എ പോലീസ് പിടിച്ചെടുത്തു. കടിയങ്ങാട്ടെ ലഹരി വിൽപ്പനക്കാരനിൽ നിന്നും ലഹരിവസ്തു വാങ്ങാൻ പണം അയച്ചു
പേരാമ്പ്രയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനം; ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ കണ്ണിന് പരിക്ക്
പേരാമ്പ്ര: സ്ത്രീധനത്തെ ചൊല്ലി പേരാമ്പ്രയില്‍ യുവതിയ്ക്ക് ഗാര്‍ഹിക പീഢനമേറ്റതായി പരാതി. തൃശൂര്‍ സ്വദേശി ചിങ്ങരത്ത് വീട്ടില്‍ സരയു (22)നാണ് ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും പീഡനം നേരിട്ടതായി പരാതി നല്‍കിയത്. മാസങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചന്നൊണ് പരാതി. വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പല തവണകളിലായ് യുവതിയില്‍ നിന്നും സ്വര്‍ണം വാങ്ങിയതായും സരയു പരാതിയില്‍
‘പേരാമ്പ്ര പെരുമ’യില്‍ നാട്; ശ്രദ്ധേയമായി മെഗാ മെഡിക്കല്‍ ക്യാമ്പ്
പേരാമ്പ്ര: പേരാമ്പ്ര പെരുമയുടെ ഭാഗമായി അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം എന്നീ ഡിപ്പാർട്ട്‌മെന്റുകളുടെ നേതൃത്വത്തിൽ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ രാവിലെ സംഘടിപ്പിച്ച ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ പ്രമോദ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ ലിസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.എം റീന,
ലഹരിക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട്; പേരാമ്പ്രയില്‍ ലഹരിവിരുദ്ധ റാലിയുമായി കെ.പി.പി.എ
പേരാമ്പ്ര: കേരള പ്രൈവറ്റ് ഫാർമസിസിസ്റ്റ്‌സ് അസോസിയേഷൻ (KPPA) പേരാമ്പ്ര ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ‘പേരാമ്പ്ര പെരുമയുമായി’ സഹകരിച്ച് കൊണ്ട് നടത്തിയ റാലി എക്സൈസ് ഇൻസ്പക്ടർ അശ്വിൻ കുമാർ പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകൾ ഉയർത്തി നടത്തിയ
ഉള്ളിയേരി ഒള്ളൂർ കരിമ്പനക്കൽ ഷാജു.കെ അന്തരിച്ചു
ഉള്ളിയേരി: ഒള്ളൂർ കരിമ്പനക്കൽ ഷാജു.കെ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛൻ: പരേതനായ ചാത്തൻ. അമ്മ: ലക്ഷ്മി. സഹോദരങ്ങൾ: ശിവൻ, സുരേഷ്. സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക്. Description: Ollur Karimpanakkal Shaju.K passed away
അഭിമാനം വാനോളം; ഡയറക്ടർ ജനറലിന്റെ ‘സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ’ ബഹുമതിയുടെ നിറവില്‍ പേരാമ്പ്ര അഗ്നിരക്ഷാ നിലയം
പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ആറ് ഉദ്യോഗസ്ഥർക്ക് ഡയറക്ടർ ജനറലിന്റെ ‘സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ’ ബഹുമതി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ഫയർ ഓഫീസർമാരായ പി. ആർ സത്യനാഥ്, ടി ബബീഷ്, ടി വിജീഷ്, എസ് ഹൃതിൻ ,പി പി രജീഷ് എന്നിവരാണ് അഭിമാന നേട്ടത്തിന് അർഹരായത്. ചൂരൽമല മുണ്ടക്കൈ
ചക്കിട്ടപ്പാറയില്‍ മീന്‍കടയില്‍ നിന്ന് വിദേശമദ്യവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു; കടയുടമ പിടിയില്‍
പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ മീന്‍ കടയില്‍ നിന്നും നിരോധിത ലഹരി വസ്തുക്കളും മാഹി മദ്യവും പിടിച്ചെടുത്തു. ആഷ് ഫ്രഷ് ഫിഷ് മാളില്‍ നിന്നാണ് 30 പാക്കറ്റ് ഹാന്‍സും ഒന്നര ലിറ്റര്‍ മാഹി മദ്യവും പെരുവണ്ണാമൂഴി പോലീസ് പിടികൂടിയത്. സംഭവത്തില്‍ മീന്‍ കടയുടെ ഉടമയായ ചക്കിട്ടപ്പാറ ഭാസ്‌കരന്‍ മുക്ക് അഖിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുമെന്ന നിലപാട് ; ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി സർക്കാർ റദ്ദാക്കി
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ ഓണററി പദവി സർക്കാർ താൽക്കാലികമായി റദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന പ്രസിഡന്റിന്റെ നിലപാടിനെ തുടര്‍ന്നാണ് നടപടി. വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണ് നടപടി. ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും
എതിര്‍ദിശയില്‍ അമിതവേഗതയില്‍ ബസ്, പിന്നാലെ ബൈക്കിൽ ഇടിച്ചു; പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ ബസ് അമിതവേഗതയിലാണ് വന്നതെന്ന് വ്യക്തമാണ്. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷാദിലാണ് മരിച്ചത്. ക്വാളിസ് കാറിനെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ ഷാദിലിന്റെ ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. പിന്നാലെ റോഡിന് സമീപത്തേക്ക് ഷാദില്‍ തെറിച്ച് വീഴുന്നത്
പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിൽ റിട്ട.കെഎസ്ഇബി ഓവർസിയർ മരിച്ച നിലയിൽ
പേരാമ്പ്ര: പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിൽ റിട്ട. കെഎസ്ഇബി ഓവർസിയർ മരിച്ച നിലയിൽ. കൂട്ടാലിട സ്വദേശി വടക്കേ കൊഴക്കോട്ട് വിശ്വനാഥൻ (61) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ സുഹൃത്തിന്റെ യാത്രയയപ്പ് പാർട്ടിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ വിശ്വനാഥൻ രാത്രി വൈകിയും വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസില്‍ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ്