Category: പേരാമ്പ്ര
പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന ബസിന് നേരെ എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് അക്രമണം ഉണ്ടായത്. കല്ലേറില്‍ ഡ്രൈവര്‍ മനോജിന് പരിക്കേറ്റു. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ സൈഡിലുള്ള ചില്ല തകര്‍ന്ന് മനോജിന്റെ മേല്‍ പതിക്കുകയായിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. അമ്പലത്തിന് മുന്നിലെ
ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ കുറ്റ്യാടി വട്ടോളി സ്വദേശിയായ വീട്ടമ്മ മരിച്ചു
കുറ്റ്യാടി: ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. വട്ടോളി നല്ലോംകുഴി നാരായണി(68) ആണ് മരിച്ചത്. അസുഖബാധിതയായ ഇവര്‍ കുറ്റ്യാടി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വീട്ടിലേക്ക് കയറുന്നതിടെ പെട്ടെന്ന് വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പേരാമ്പ്രയില്‍ വച്ചാണ് ആംബുലന്‍സ് മറിഞ്ഞ്
‘ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കും കനത്ത മഴയില്‍ ഒറ്റപ്പെട്ടവര്‍ക്കും സൗജന്യ റേഷന്‍ ഉള്‍പ്പെടെ അടിയന്തിര സഹായം എത്തിക്കണം ‘- മുസ്ലിം ലീഗ്
പേരാമ്പ്ര: ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കും കനത്ത മഴയില്‍ ഒറ്റപ്പെട്ടവര്‍ക്കും സൗജന്യ റേഷന്‍ ഉള്‍പ്പെടെ അടിയന്തിര സഹായം എത്തിക്കണമെന്ന് മുസ്ലിം ലീഗ്. ആവള എ.യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മുസ്ലീം ലീഗ് നേതാക്കള്‍. ജില്ലാ ഭരണകൂടവും സര്‍ക്കാറും ഭക്ഷണവും മരുന്നുകളുമുള്‍പ്പടെ റേഷന്‍ അനുവദിക്കാന്‍ തയ്യാറാകണമെന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. ജില്ലാസെക്രട്ടറി
വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ചെമ്പനോട പുഴയോരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ
കോഴിക്കോട്: വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ചെമ്പനോട പുഴയോരത്ത് യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. കേസില്‍ പ്രതി ചാക്കോ(59) എന്ന കുഞ്ഞപ്പനെയാണ് കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി എന്‍ ആര്‍ കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന; നാടൻ വാറ്റുചാരായം കൈവശം വെച്ചതിന് പേരാമ്പ്ര മുതുകാട് സ്വദേശി അറസ്റ്റിൽ
പേരാമ്പ്ര: മുതുകാട്ടിൽ നാടൻ വാറ്റുചാരായം സൂക്ഷിച്ചതിന് മധ്യവയസ്കനെ പെരുവണ്ണാമുഴി പോലീസ് അറസ്റ്റ് ചെയ്തു. മുതുകാട് മൂന്നാം ബ്ലോക്കിലെ ഫാം ഹൗസിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. മുതുകാട് സ്വദേശിയായ തോമസ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലാണ് ഫാം. സ്ഥലത്തുനിന്നും. 3.75 ലിറ്റർ ചാരായം പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിലെടുത്തു. ഫാമിലെ സ്ഥിരം ജോലിക്കാരനായ ബാബു ഓളോമന (54) നെ പോലീസ്
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവുമായി വേളം സ്വദേശി പിടിയില്‍
പേരാമ്പ്ര: കഞ്ചാവുമായി വേളം സ്വദേശിയായ യുവാവ് പേരാമ്പ്ര പോലീസിന്റെ പിടിയില്‍. പെരുവയല്‍ ചെമ്പോട്ട് പൊയില്‍ ഷിഖിന്‍ ലാല്‍(38) ആണ് പിടിയിലായത്. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടിയങ്ങാട് പാലത്തിനടുത്ത് വച്ച് ഇന്നലെ വൈകുന്നേരത്തോടെ ഇയാള്‍ പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 11ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ ഷമീറിന്റെ നേതൃത്വത്തിലായിരുന്നു
”ഓവുചാലിലേക്ക് പെട്രോള്‍ കലര്‍ന്ന വെള്ളം ഒഴുക്കിയ പെട്രോള്‍ പമ്പ് ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം”; പേരാമ്പ്രയിലെ പമ്പുടമയ്‌ക്കെതിരെ പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി
പേരാമ്പ്ര: ഇന്ധന ചോര്‍ച്ച മൂലം അടച്ചിട്ട പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്തെ പെടോള്‍ പമ്പില്‍ നിന്നും പെട്രോള്‍ കലര്‍ന്ന വെള്ളം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട പെടോള്‍ പമ്പ് ഉമടക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെട്രോള്‍ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കുഴി എടുത്തപ്പോള്‍ വന്ന പെട്രോള്‍ കലര്‍ന്ന
പേരാമ്പ്രയിൽ ബൈക്ക് ബസിൽ ഇടിച്ച് അപകടം; എടവരാട് സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്
പേരാമ്പ്ര: ബൈക്ക് ബസില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണൻ (41)ആണ് പരിക്കേറ്റത്. പേരാമ്പ്ര ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപാസ് റോഡിൽ നിന്നും കുറ്റ്യാടി റോഡിലേക്ക് കയറി വന്ന ബൈക്ക് കുറ്റ്യാടിക്ക് പോകുകയായിരുന്ന ലയൺ ബസിൽ ഇടിക്കുകയായിരുവെന്നാണ് ദൃക്‌സാക്ഷികൾ
കിഴക്കന്‍ പേരാമ്പ്രയില്‍ ഓടിട്ട വീടിന് മുകളില്‍ മരം കടപുഴകി വീണു; മേല്‍ക്കൂര തകര്‍ന്നു
കൂത്താളി: കൂത്താളി പഞ്ചായത്തിലെ കിഴക്കന്‍ പേരാമ്പ്രയില്‍ വീടിന് മുകളില്‍ മരംവീണ് മേല്‍ക്കൂര തകര്‍ന്നു. മക്കുന്നുമ്മല്‍ മീത്തല്‍ രാജിന്റെ ഓടിട്ട വീടിന് മുകളിലാണ് തേക്കുമരം കടപുഴകി വീണത്. ഇന്നലെ വൈകുന്നേരത്തെ ശക്തമായ കാറ്റിലായിരുന്നു സംഭവം. മരംവീഴുമ്പോള്‍ വീട്ടുകാര്‍ വീടിനകത്തുരണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് അയല്‍വാസികള്‍ അറിയിച്ചു. പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് മരംമുറിച്ചുമാറ്റിയത്.
കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു; വലഞ്ഞ് യാത്രക്കാര്‍
കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഭാഗികം. രാവിലെ വടകര – കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ബസുകളാണ് സര്‍വ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നില്‍ക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ കൊയിലാണ്ടി –