Category: പേരാമ്പ്ര
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍; വിപുലമായ ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനം, പേരാമ്പ്ര ബ്ലോക്ക് തല നിര്‍വ്വഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു
പേരാമ്പ്ര: സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് തല നിര്‍വ്വഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബര്‍ 2 മുതല്‍ സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന ജനകീയ ക്യമ്പയിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഉദ്ഘാടനം ചെയ്തു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി തടവിലാക്കി
പേരാമ്പ്ര: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസ് ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ കാപ്പ ചുമത്തി. കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് സ്വദേശി കാവുങ്ങൽ നമ്പിലത്ത് വീട്ടിൽ മുജീബ് റഹ്മാനെ (49) ആണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ റിപ്പോർട്ട് പ്രകാരം ജില്ലാകളക്ടർ വി.ആർ.
വയനാടിനുവേണ്ടി എ.ഐ.വൈ.എഫിന്റെ ബുള്ളറ്റ് ചലഞ്ച് നറുക്കെടുപ്പ്; ബുള്ളറ്റടിച്ചത് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി വിറ്റ ടിക്കറ്റിന്, വിജയിയായി വേളം ചേരാപുരം സ്വദേശി
മേപ്പയ്യൂര്‍: എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബുള്ളറ്റ് ചലഞ്ച് നറുക്കെടുപ്പില്‍ വിജയിയായി വേളം ചേരാപുരം സ്വദേശി. മേപ്പയ്യൂര്‍ മണ്ഡലത്തിലെ തുറയൂര്‍ മേഖല കമ്മിറ്റി വിറ്റ ടിക്കറ്റിനാണ് ബുള്ളറ്റ് സമ്മാനമായി ലഭിച്ചത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി എ.ഐ.വൈ.എഫ് നിര്‍മ്മിച്ചു നല്‍കുന്ന പത്തുവീട് പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് ബുള്ളറ്റ് ചലഞ്ച് സംഘടിപ്പിച്ചത്. വേളം സ്വദേശിയായ മുഹമ്മദലിയാണ് നറുക്കെടുപ്പ് വിജയിയായത്.
പേരാമ്പ്ര കൂത്താളിയിലെ വയോധികൻ്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി; മകൻ അറസ്റ്റിൽ
പേരാമ്പ്ര: കൂത്താളിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരൻ (69) നെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ശ്രീധരനും മകൻ ശ്രീലേഷും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ശ്രീധരനും മകനും തമ്മിൽ വീട്ടിൽ എപ്പോഴും വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ
സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ വ്യാപക പ്രതിഷേധം; പേരാമ്പ്രയില്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി യൂത്ത് കോണ്‍ഗ്രസ്
പേരാമ്പ്ര: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസ്ഥാന നേതാക്കന്മാരെയും പ്രവര്‍ത്തകരെയും പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ച് പേരാമ്പ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്. ഉപരോധസമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. യൂത്ത്
കൂത്താളിയില്‍ വയോധികന്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ പൊലീസ് കസ്റ്റഡിയില്‍
പേരാമ്പ്ര: കൂത്താളിയില്‍ വയോധികന്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരന്‍ ആണ് മരിച്ചത്. അറുപത്തിയൊന്‍പത് വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീധരന്റെ മകന്‍ ശ്രീലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ശ്രീധരനും മകനും സ്ഥിരം മദ്യപാനികളാണ്. തമ്മില്‍ എപ്പോഴും വഴക്ക് നടക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയില്‍
പേരാമ്പ്ര താലൂക്ക് ആശുപത്രി ഇനി സ്മാർട്ട്; 76 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ആരോഗ്യമന്ത്രി തറക്കല്ലിട്ടു. 76 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നേരത്തേ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള വലിയ വികസന പ്രവര്‍ത്തനങ്ങളാണ് അടുത്ത കാലത്തായി സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്ന് വിവിധ ഘട്ടങ്ങളിലായി
എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു
പേരാമ്പ്ര: എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കുറ്റ്യാടിയിലെ ആധാരം എഴുത്തുകാരനാണ്. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ചെമ്പേരിയിടം ഭഗവതി ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൗമിനി കിഴക്കയിൽ. മക്കൾ: സൗമ്യ (അധ്യാപിക, പിസി പാലം യു.പിസ്കൂൾ ), ബാൽരാജ്
പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിട സമുച്ഛയത്തിന് നാളെ തറക്കല്ലിടും; കെട്ടിടം നിർമിക്കുന്നത് 56 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച്
പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ 56 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന് തിങ്കൾ രാവിലെ 10ന് മന്ത്രി വീണാ ജോർജ് തറക്കല്ലിടും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ഇൻകെൽ ഏജൻസി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ കെട്ടിട നിര്മാണം ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്. 1 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുകയാണ്
കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. ചീഫ് മാനേജര്‍ പേരാമ്പ്ര രയരോത് പൊയില്‍ ആര്‍.പി.രവീന്ദ്രന്‍ അന്തരിച്ചു
പേരാമ്പ്ര: കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. ചീഫ് മാനേജര്‍ പേരാമ്പ്ര രയരോത് പൊയില്‍ ആര്‍.പി.രവീന്ദ്രന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഭാര്യ: സുജാത (റിട്ട. ഹെഡ് മിസ്ട്രസ്. പി.വി.എസ് ഹൈസ്‌കൂള്‍). മക്കള്‍: രശ്മി രവീന്ദ്രന്‍ (ഫിഡിലിറ്റി ബാംഗ്ലൂര്‍), വിവേക് രവീന്ദ്രന്‍ (ഇലാശ്റ്റിക് റണ്‍, പൂനെ), അക്ഷയ്.എസ്.രവീന്ദ്രന്‍ (യു.എസ്.എ). മരുമക്കള്‍: