Category: പേരാമ്പ്ര
ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍ ഒളിപ്പിച്ച നിലയില്‍ 22 ലിറ്റര്‍; വിൽപനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി പാലേരി സ്വദേശി പിടിയിൽ
പേരാമ്പ്ര: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി പാലേരി സ്വദേശി പേരാമ്പ്ര പോലീസിന്റെ പിടിയില്‍. വലിയപറമ്പില്‍ മീത്തല്‍ അജുവിനെയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 22 ലിറ്റര്‍ മദ്യം പോലീസ് പിടിച്ചെടുത്തു. മദ്യം കൊണ്ടുവന്ന ഓട്ടോയും പോലീസ് പിടിച്ചെടുത്തു. പാലേരിയിൽ സ്ഥിരമായി ഒരാൾ മദ്യവിൽപന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.
”മെഡിസിന്‍ കവര്‍, പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും പെന്‍ ഹോള്‍ഡര്‍” ; ”സ്റ്റോണ്‍ പേപ്പര്‍ സിസ്സേഴ്‌സ്” ഏകദിന ശില്‍പശാലയുമായി പേരാമ്പ്ര മദര്‍ തെരേസ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ വിദ്യാര്‍ഥികള്‍
പേരാമ്പ്ര: മദര്‍ തെരേസ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജി.എച്ച്.എസ് വെങ്ങപ്പറ്റയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘സ്റ്റോണ്‍ പേപ്പര്‍ സിസ്സേഴ്‌സ് ‘എന്ന പേരില്‍ ഏകദിന ശില്‍പ്പശാല നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി ഇന്നോവേറ്റീവ് പ്രോഗ്രാമായിട്ടാണ് പരിപാടി നടത്തിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി. വേസ്റ്റ് പ്ലാസ്റ്റിക്കില്‍ നിന്നും പെന്‍ ഹോള്‍ഡര്‍, സീഡ്
കാവുന്തറയില്‍ വീടുകുത്തിത്തുറന്ന് 26 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയും കവര്‍ന്ന കേസ്; കൂരാച്ചുണ്ട് സ്വദേശിയായ പ്രതി പൊലീസ് പിടിയില്‍
പേരാമ്പ്ര: കാവുന്തറയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അഞ്ച് മാസങ്ങള്‍ക്ക് ശേഷം പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മുസ്തഫ എന്ന മുത്തു ആണ് പിടിയിലായത്. 2024 മെയ് മാസത്തില്‍ കാവുന്തറ സ്‌കൂളിനടുത്തെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം രാത്രി വീടിന്റെ മുന്‍ഭാഗം ഗ്രില്ല് പൊട്ടിക്കുകയും കമ്പിപ്പാര
പേരാമ്പ്ര ചാലിക്കരയിലെ അക്യുപഞ്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ അതിക്രമം; ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല, പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: ചാലിക്കരയിലെ അക്യുപഞ്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സ്ഥാപനം മറയാക്കി യുവതിയെ അതിക്രമിച്ച സംഭവത്തില്‍ ഇര പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താതെ പോലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ ഇന്ന് രാവിലെ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. അക്യുപഞ്ചര്‍ സ്ഥാപനത്തിലേക്ക് നടത്തിയ
പേരാമ്പ്രയില്‍ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
പേരാമ്പ്ര: പേരാമ്പ്രയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരവട്ടൂര്‍ നമ്പൂടിക്കണ്ടി മീത്തല്‍ അശ്വിന്റെ ഭാര്യ പ്രവീണ(19)ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പേരാമ്പ്ര ഇ.എം.എസ് റോഡില്‍ വാടകകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഇന്നലെ രാത്രി 11 മണിയോടെ അശ്വിന്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോളാണ് പ്രവീണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പേരാമ്പ്ര പോലീസ്
ഒരു മാസക്കാലം നീണ്ട പരിശീലനം; കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ് സംഘടിപ്പിച്ച സൗജന്യ നീന്തല്‍ പരിശീലനത്തിന് സമാപനം
പേരാമ്പ്ര: സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിച്ച് കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ്. നീന്തല്‍ പരിശീലനം ഒന്നാം ഘട്ടത്തിന്റെ സമാപനചടങ്ങും പരിശീലകര്‍ക്കുള്ള ആദരവും സര്‍ട്ടിഫിക്കേറ്റ് വിതരണവും നടത്തി. ഡി.വൈ.എസ്.പി പി.കെ സന്തോഷ് കുമാര്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു മാസക്കാലമായി ഇരുപത്തി അഞ്ചോളം കുട്ടികള്‍ക്കാണ് സൗജന്യ നീന്തല്‍ പരിശീലനം നല്‍കിയത്. വാര്‍ഡ് മെമ്പര്‍ ശ്രീവിലാസ്
‘ഫോളോ ദ ഹൗള്‍ – ജാക്കല്‍ ദ റിയില്‍ സ്റ്റോറി’ കുറുനരികളെക്കുറിച്ച് അപൂര്‍വ്വവിവരങ്ങള്‍ പകരുന്ന ഡോക്യുമെന്ററിയുമായി അഭിജിത്ത് പേരാമ്പ്ര
പേരാമ്പ്ര: കുറുനരികളെ വര്‍ഷങ്ങളോളം പിന്തുടര്‍ന്ന് നിര്‍മ്മിച്ച ഡോക്യുമെന്ററി ‘ഫോളോ ദ ഹൗള്‍ – ജാക്കല്‍ ദ റിയില്‍ സ്റ്റോറി’ (Follow the howl , Jackal – the real story) ജനശ്രദ്ധ പിടിച്ചുപറ്റുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശി അഭിജിത്ത് പേരാമ്പ്ര നിര്‍മ്മിച്ച ഡോക്യുമെന്ററി യൂട്യൂബില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആയിരങ്ങളാണ് കണ്ടത്. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍
മുസ്‌ലിം ലീഗ് പേരാമ്പ്ര ആറാം വാര്‍ഡ് മുന്‍ പ്രസിഡന്റ് ചെറുകുന്നത്ത് അമ്മദ് ഹാജി അന്തരിച്ചു
പേരാമ്പ്ര: മുസ്ലിം ലീഗ് ആറാം വാര്‍ഡ് മുന്‍ പ്രസിഡണ്ടും, മത്സ്യ തൊഴിലാളി യൂനിയന്‍ എസ്.ടി.യു പേരാമ്പ്ര ടൗണ്‍ പ്രസിഡണ്ടുമായിരുന്ന മൊയോത്ത് ചാലില്‍വണ്ണത്തങ്കണ്ടി താമസിക്കും ചെറുകുന്നത്ത് അമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കള്‍: അഷ്‌റഫ് (ദുബായ് ), സൗദ, റസാഖ് (കച്ചവടം മത്സ്യ മാര്‍ക്കറ്റ്). മരുമക്കള്‍: മുഹമ്മദ് കൂരാച്ചുണ്ട്, സുലൈഖ ക്രൂരാച്ചുണ്ട്, സീനത്ത്
വിപുലമായ പരിപാടികളോടെ ഒരാഴ്ചത്തെ ആഘോഷം; കടിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബര്‍ 24 മുതല്‍
പേരാമ്പ്ര: കടിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം 2024 ഡിസംബര്‍ 24 മുതല്‍ 31 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെടും. ഇതിന്റെ ഭാഗമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘത്തിന്റെ രക്ഷാധികാരികളായി വി.കെ.നാരായണന്‍ അടിയോടിയും സത്യന്‍ കടിയങ്ങാടും തിരഞ്ഞടുക്കപ്പെട്ടു. മഹോത്സവത്തിന്റെ സമഗ്ര നേതൃത്വം വഹിക്കാന്‍ കെ.ബാലനാരായണനെ ചെയര്‍മാനായും, എന്‍.എം.സത്യനെ
വിവിധ വര്‍ണങ്ങളില്‍ വിസ്മയം തീര്‍ത്ത് കുട്ടികള്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേള
പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേള പേരാമ്പ്ര എ.യു.പി സ്‌ക്കൂളില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 18ന് രാവിലെ ആരംഭിച്ച മത്സരപരിപാടികളില്‍ എണ്‍പത്തിയഞ്ച് സ്‌ക്കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പി.ജോന മുഖ്യാതിഥിയായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ