Category: പേരാമ്പ്ര
പേരാമ്പ്ര ബൈപ്പാസില്‍ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിയഴയ്ക്ക്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 9 മണിയോടെ കക്കാട് ജംഗ്ഷനും ആശുപത്രി ജംഗ്ഷനും ഇടയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി റോഡിന് സമീപത്തെ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ സ്റ്റിയറിങ് തകര്‍ന്നതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും സഹായിയും ഗുരുതര പരിക്കുകള്‍
പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസ്; നാല് പേര് റിമാന്‍ഡില്‍
പേരാമ്പ്ര: പതിനാറുവയസ്സുകാരനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വേളം ശാന്തിനഗര്‍ പറമ്പത്ത് മീത്തല്‍ ജുനൈദ്(29)കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീര്‍(48)മുഫീദ് (25)മുബഷിര്‍(21) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 11ന് ആയിരുന്നു സംഭവം. 16 കാരനായ വിദ്യാര്‍ത്ഥിയെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കള്ളുഷാപ്പ് റോഡില്‍ വച്ച് ബലമായി
കെ.സ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കടിയങ്ങാട് കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു
പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍
പേരാമ്പ്ര വടക്കുമ്പാട് എക്സൈസ് റെയ്ഡ്; വീട്ടിൽ നിന്നും 74 ഗ്രാം എംഡിഎംഎ പിടികൂടി
പേരാമ്പ്ര: വടക്കുമ്പാട് കന്നാട്ടിയിൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടി. കുഴിച്ചാലിൽ അഹമ്മദ് ഹബീബിന്റെ വീട്ടിൽ നിന്നുമാണ് 74 ഗ്രാം എംഡി എം എ പിടികൂടിയത്. എക്സൈസ് റെയ്ഡിനെത്തുമ്പോൾ ഇയാൾ വീട്ടിൽ ഇല്ലായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര എക്സൈസ് പാർട്ടിയും കോഴിക്കോട് ഐ
എബിസി സെൻ്റർ, ഹെൽത്ത് ഗ്രാന്റ് ഉൾപ്പെടെ 8 കോടി 50 ലക്ഷം രൂപയുടെ പദ്ധതികള്‍; നൂതന പദ്ധതികളുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ 2025-26 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സജീവൻ മാസ്റ്റർ പദ്ധതി രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.കെ ശശി, ശാരദ പട്ടേരി
പേരാമ്പ്ര ബൈപ്പാസില്‍ തുടര്‍ച്ചയായി കക്കൂസ് മാലിന്യം തള്ളുന്നു; നാട്ടുകാരുടെ പരാതിയില്‍ രണ്ടുദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടിയ പേരാമ്പ്ര പോലീസിന് നാട്ടുകാരുടെ ആദരവ്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ തുടര്‍ച്ചയായി കക്കൂസ് മാലിന്യം തള്ളുന്ന പ്രതികളെ പേരാമ്പ്ര പോലീസ് പിടികൂടി. നിരന്തരം മാലിന്യം തള്ളിയതോടെ ജീവിതം ദുസ്സഹമായ സമീപവാസികള്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവന്നപ്പോള്‍ പേരാമ്പ്ര എസ്.എച്ച്.ഒ. ഇന്‍സ്പെക്ടര്‍ പി. ജംഷിദ് രണ്ട് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിക്കുമെന്ന ഉറപ്പ് പ്രതിഷേധക്കാര്‍ക്ക് നല്‍കിയത്. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പേരാമ്പ്ര പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ഒരു
പേരാമ്പ്രയിൽ സ്വകാര്യ മൊബൈല്‍ ടവർ നിർമാണത്തിനെതിരെയുള്ള സമരം ആളിക്കത്തുന്നു; പ്രതിഷേധത്തിനിടയിൽ പെട്രോളൊഴിച്ച് ആത്മഹത്യ ശ്രമം, പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ എട്ടാം വാർഡിൽ കായൽമുക്ക് ചാലിൽ പ്രദേശത്ത് സ്വകാര്യ മൊബൈല്‍ ടവർ നിർമ്മാണത്തിനെതിരെ സമരം ശക്തം. ടവർ നിർമ്മാണത്തിനിടെ പ്രതിഷേധിക്കാനെത്തിയവർ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ 11 മണിയോടെയാണ് സംഭവം. ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുന്നത് പോലിസ് ബലം പ്രയോഗിച്ച് തടഞ്ഞു. ചാലിൽ രവീന്ദ്രനാണ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. ബല
പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു
പേരാമ്പ്ര: കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമന്. മക്കള്‍: കെ.പി.കരുണാകരന് (പ്രവാസി കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി), ദേവി, സതി. മരുമക്കള്‍: കീഴില്ലത്ത് കുഞ്ഞിരാമന് (കല്ലോട്), സി.കെ.വാസു (കുറ്റ്യാടി), പുഷ്പലത (കുറ്റ്യാടി). സഞ്ചയനം: വ്യാഴാഴ്ച.
വടകരയില്‍ വണ്‍വെയിലൂടെ വന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞ വനിത ഹോം ഗാര്‍ഡിനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പേരാമ്പ്ര സ്വദേശിയായ യുവാവ് അറസ്റ്റില്‍
വടകര: ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന വനിത ഹോം ഗാര്‍ഡിനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പേരാമ്പ്ര ആവള പൗര്ണമിയില് സുനിലാണ് അറസ്റ്റില്‍ ആയത്. എടോടി ജങ്ക്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഹോം ഗാര്‍ഡിനാണ് പരിക്കേറ്റത്. പുതിയ സ്റ്റാന്റ് ഭാഗത്ത് നിന്ന് എടോടി ഭാഗത്തേക്ക് ദിശ തെറ്റിച്ച് ബൈക്കില്‍ വന്ന സുനില്‍ കുമാറിനെ തടയുന്നതിനിടെ ഹോം ഗാര്‍ഡിന്റ കാലില്‍
കാവിലുംപാറയിൽ നാടൻ വാറ്റുകേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്; 230 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
കുറ്റ്യാടി: കുറ്റ്യാടി കാവിലുംപാറയിൽ നാടൻ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ് നടത്തി. കാവിലുംപാറയിലെ കരിങ്ങാട്ട് നിന്നും 230 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്ത് തോട്ടിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ പ്രമോദ് പുളിക്കൽ, ഉനൈസ്, സുരേഷ് കുമാർ, ഷിരാജ് എന്നിവരടങ്ങിയ