Category: പ്രാദേശിക വാർത്തകൾ

Total 20194 Posts

മയക്കുമരുന്ന് സാമൂഹ്യ വിപത്ത്, ജാഗ്രത പുലര്‍ത്താന്‍ ആഹ്വാനം; വൈവിധ്യമാര്‍ന്ന പരിപാടികളോടെ പത്താം വാര്‍ഷികം ആഘോഷിച്ച് ഒരുമ റെസിഡന്‍സ് അസോസിയേഷന്‍

കൊയിലാണ്ടി: വൈവിധ്യമാര്‍ന്ന പരിപാടികളോടെ പത്താം വാര്‍ഷികം ആഘോഷിച്ച് ഒരുമ റെസിഡന്‍സ് അസോസിയേഷന്‍. ബിഇഎംയുപി സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. ഒരുമ പ്രസിഡന്റ് അഡ്വ മുഹമ്മദലി അധ്യക്ഷം വഹിച്ച ചടങ്ങില്‍ മുഖ്യ അഥിതിയായി കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് പങ്കെടുത്തു. ബിഇഎം

‘ഒത്തുപിടിക്കാം പിടിവിടാതിരിക്കാം; ലഹരിക്കെതിരെ വടംവലി മത്സരവുമായി കോഴിക്കോട് റൂറൽ പോലീസ്

നാദാപുരം: കോഴിക്കോട് റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ലഹരിക്കെതിരെ ‘ഒത്തുപിടിക്കാം പിടിവിടാതിരിക്കാം’ എന്ന സന്ദേശവുമായി പൊതു ജനപങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 29ന് നാദാപുരത്ത് നടക്കുന്ന വടംവലി മത്സരം കണ്ണൂർ റെയിഞ്ച് ഡിഐജി ജി.എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും. ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ

കോഴിക്കോട് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; 18 പേർക്കെതിരെ കേസ്, അച്ഛനും മക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയിൽ

കോഴിക്കോട്: പാലക്കോട്ടുവയലില്‍ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 18 പേർക്കെതിരെ കേസ്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ് മനോജ് (19), ഇവരുടെ പിതാവ് മനോജ് കുമാർ (49) എന്നിവരാണ് പിടിയിലായത്. കോളേജിൽ വച്ച് സൂരജിൻ്റെ സുഹൃത്തും മനോജിൻ്റെ മക്കളും തമ്മിൽ ചില പ്രശ്നങ്ങൾ നടന്നിരുന്നു.

ജല അതോറിറ്റിയുടെ ടാപ്പിൽ നിന്ന് കുടിവെള്ളം മോഷ്ടിച്ചു; വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു

വടകര: ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പിൽ നിന്ന് വെള്ളം മോഷണം നടത്തിയ വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. ജല അതോറിറ്റിയുടെ പ്രധാന വിതരണ ലൈനിൽനിന്ന് വാട്ടർ മീറ്റർ ഇല്ലാതെ നേരിട്ട് കണക്ഷൻ എടുത്ത് കുടിവെള്ളം ചോർത്തുന്നതായി കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജല അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡാണ്

ലഹരിക്കെതിരെ കായിക ലഹരിയുമായി എസ്.എഫ്.ഐ; ആവേശമായി കൊയിലാണ്ടി ഏരിയ തല സ്റ്റുഡന്റ്‌ ഒളിമ്പിക്‌സ്

കൊയിലാണ്ടി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാതല ‘ലഹരിക്കെതിരെ കായിക ലഹരി’ സ്റ്റുഡന്റ്‌സ് ഒളിമ്പിക്‌സ്. ജൂണ്‍ 27 മുതല്‍ 30 വരെ കോഴിക്കോട് വച്ച് നടക്കുന്ന നടക്കുന്ന എസ്.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് ഉദ്ഘാടനം ചെയ്തു. തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന

കോഴിക്കോട് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: പാലക്കോട്ടുവയലിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാണ് (20) കൊല്ലപ്പെട്ടത്. സൂരജിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ചോളം ആളുകൾ

അവർക്ക് ആശ്വസിക്കാം; പാക്ക് പൗരത്വമുള്ള കൊയിലാണ്ടി, വടകര സ്വദേശികളായ മൂന്നു പേർ ഉടൻ രാജ്യം വിടണമെന്ന നോട്ടീസ് പിൻവലിച്ച് പോലീസ്

വടകര: പാകിസ്ഥാൻ പൗരത്വം ഉള്ളവർക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു വടകര, കൊയിലാണ്ടി സ്വദേശികൾക്ക് നൽകിയ നോട്ടീസ് പോലീസ് പിൻവലിച്ചു. സർക്കാർ തലത്തിൽ ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. വടകര വൈക്കിലശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ, കൊയിലാണ്ടി സ്വദേശി ഹംസ എന്നിവർക്കായിരുന്നു രാജ്യം വിടാൻ പോലീസ് നോട്ടീസ് നൽകിയിരുന്നത്. മൂന്നുപേരും ലോങ് ടേം

തിരുവങ്ങൂർ കണ്ണഞ്ചേരി നാരായണിഅന്തരിച്ചു

തിരുവങ്ങൂർ: കണ്ണഞ്ചേരി നാരായണി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണഞ്ചേരി അപ്പുക്കുട്ടി. മക്കൾ:ശ്രീനിവാസൻ, വസന്ത, ബാബു, പ്രകാശൻ, രമേശൻ. മരുമക്കൾ സൗദാമിനി (മൊകേരി ), ചന്ദ്രൻ (നരിക്കുനി ), വിനോദിനി (പുറമേരി ),നിഷ (ആരാമ്പ്രം), സുധ (എടച്ചേരി). സഞ്ചയനം: ബുധനാഴ്‌ച.

പുസ്തക ചർച്ച, വിദ്യാർത്ഥികൾക്കായി സാഹിത്യ, നാടക ശില്പശാലകൾ; കിതാബ് ഫെസ്റ്റ് ഏപ്രിൽ 28 ,29, 30 തീയതികളിൽ കൊയിലാണ്ടിയിൽ

കൊയിലാണ്ടി: യുവകലാസാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും കൊയിലാണ്ടി റെഡ് കർട്ടനും സംയുക്തമായി ഏപ്രിൽ 28 ,29, 30 തീയതികളിൽ കിതാബ് ഫെസ്റ്റിന്റെ രണ്ടാം പതിപ്പ് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്നു. 28 ന് വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ബസ്റ്റാൻറിലെ യു.എ.ഖാദർ പാർക്കിൽ വെച്ച് പ്രശസ്ത സിനിമ നടനും എഴുത്തുകാരനുമായ മധുപാൽ ഉദ്ഘാടനം നിർവഹിക്കും. കിതാബ് 2024 ഓർമ്മ

വേനൽചൂടിൽ ആശ്വാസമാവാൻ തണ്ണീർപന്തൽ; കൊയിലാണ്ടിയിൽ തണ്ണീർപന്തലൊരുക്കി കെഎസ്ടിഎ

കൊയിലാണ്ടി: ചുട്ടുപൊള്ളുന്ന വേനലിൽലിൽ പൊതുജനങ്ങൾക്ക് ശുദ്ധജലം നൽകുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടിയിൽ കെഎസ്ടിഎയുടെ തണ്ണീർപന്തൽ. ബസ് സ്റ്റാൻഡ് പരിസരത്ത് കെഎസ്ടിഎ കൊയിലാണ്ടി ഉപജില്ല ഒരുക്കിയ തണ്ണീർപന്തൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് പി.പവിന അധ്യക്ഷത വഹിച്ചു . ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡി.