Category: പ്രാദേശിക വാർത്തകൾ

Total 19111 Posts

പേരാമ്പ്ര ബൈപ്പാസില്‍ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിയഴയ്ക്ക്

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 9 മണിയോടെ കക്കാട് ജംഗ്ഷനും ആശുപത്രി ജംഗ്ഷനും ഇടയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി റോഡിന് സമീപത്തെ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ സ്റ്റിയറിങ് തകര്‍ന്നതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും സഹായിയും ഗുരുതര പരിക്കുകള്‍

പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസ്; നാല് പേര്‍ റിമാന്‍ഡില്‍

പേരാമ്പ്ര: പതിനാറുവയസ്സുകാരനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വേളം ശാന്തിനഗര്‍ പറമ്പത്ത് മീത്തല്‍ ജുനൈദ്(29)കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീര്‍(48)മുഫീദ് (25)മുബഷിര്‍(21) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 11ന് ആയിരുന്നു സംഭവം. 16 കാരനായ വിദ്യാര്‍ത്ഥിയെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കള്ളുഷാപ്പ് റോഡില്‍ വച്ച് ബലമായി

തിരുവങ്ങൂര്‍ കേരളഫീഡ്‌സിന് സമീപം നെയ്‌തോല്‍ വീട്ടില്‍ ചെല്ലദുരൈ അന്തരിച്ചു

തിരുവങ്ങൂര്‍: കേരളഫീഡ്‌സിന് സമീപം നെയ്‌തോല്‍ വീട്ടില്‍ ചെല്ലദുരൈ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: ബീന പ്രഭാവതി. മക്കള്‍: ആശിഷ്, അരുണ്‍. മരുമക്കള്‍: മായ, സൗമ്യ. Summary: tiruvangoor chelladurai passed away.

ചേമഞ്ചേരി കൊളക്കാട് വിളയോറ്റില്‍ ദേവകി അന്തരിച്ചു

ചേമഞ്ചേരി: കൊളക്കാട് വിളയോറ്റില്‍ ദേവകി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഭാസ്‌ക്കരന്‍. മക്കള്‍: പ്രമോദ്, പ്രശാന്ത,് ഷീബ, പ്രബീഷ്. മരുമകള്‍: സ്വപ്ന. സഹോദരങ്ങള്‍: ശങ്കരന്‍, മാധവി, പരേതനായ കുമാരന്‍. Summary: chemanjery-kolakkad-vilayattil-devaki-passed-away.

സംസ്ഥാന ഗവണ്‍മെന്റിന്റേത് ജനവിരുദ്ധ ബജറ്റ്; കീഴരിയൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ

കീഴരിയൂര്‍: നികുതി വര്‍ദ്ധനവിനെതിരെ കീഴരിയൂരില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി. സംസ്ഥാന ഗവണ്‍മെന്റിന്റേത് ജനവിരുദ്ധ ബഡ്ജറ്റാണെന്നും ഭൂനികുതി ഉള്‍പ്പെടെ ജനജീവിതം ദുസ്സഹമക്കുന്നതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ധര്‍ണ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്

വയോജനങ്ങള്‍ക്കായി നിയമ വഴി; ബോധവല്‍കരണ ക്ലാസുമായി കോതമംഗലം സായാഹ്നം വയോജന ക്ലബ്ബ്

കൊയിലാണ്ടി: കോതമംഗലം സായാഹ്നം വയോക്ലബിന്റെ നേതൃത്വത്തില്‍ വയോജന സംരക്ഷണ നിയമ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. നിയമ വഴി എന്ന പേരില്‍ കോതമംഗലം രാജീവ് ഗാന്ധി സ്മാരക ശിശുഭവനില്‍ വച്ച് നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ. എം. ഉദ്ഘാടനം ചെയ്തു. സായാഹ്നം വയോ ക്ലബ് പ്രസിഡണ്ട് കെ.കെ ദാമോദരന്‍ അധ്യക്ഷനായി. ജില്ലാ ആസൂത്രണ സമിതി അംഗം

വിമുക്ത ഭടൻ കുറുവങ്ങാട് മാവിൻ ചുവട്ടിൽ മധു നിവാസിൽ അച്യുതന്‍ നായർ അന്തരിച്ചു

കൊയിലാണ്ടി: വിമുക്ത ഭടൻ കുറുവങ്ങാട് മാവിൻ ചുവട്ടിൽ മധു നിവാസിൽ (തുരുത്തിയിൽ) അച്യുതന്‍ നായർ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ഷിബു (ഇലക്ട്രോണിക് മെക്കാനിക്), ഷീബ (അദ്ധ്യാപിക, ഉണ്ണികുളം ഗവ: യു പി സ്കൂൾ). മരുമക്കൾ: രാഞ്ജിനി പൂക്കാട് (ബ്യൂട്ടീഷ്യൻ), ജയകൃഷ്ണൻ കൊടമന (റിട്ട. പ്രധാന അദ്ധ്യാപകൻ, ചെയർമാൻ സൗഖ്യ ഉണ്ണികുളം).

ലൈസന്‍സ് ഇല്ലാതെ ബസ് ഓടിച്ചു; കോഴിക്കോട് സ്വകാര്യ ബസ്സ് ഡ്രൈവർക്കെതിരെ നടപടി

കോഴിക്കോട്: ലൈസന്‍സില്ലാതെ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അദ്വൈത്‌ ബസ് ഡ്രൈവര്‍ അശ്വിനെതിരെയാണ് നടപടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് നഗരത്തില്‍ പോലീസ് വ്യാപകമായി പരിശോധന നടത്തിവരികയാണ്. അതിനിടയിലാണ് ലൈസന്‍സ് ഇല്ലാതെയാണ് അശ്വിന്‍ ബസ് ഓടിക്കുന്നതെന്ന് പോലീസിന് മനസിലായത്. ഇയാളില്‍ നിന്നും 10500രൂപ പിഴ

മുചുകുന്ന് പുതുക്കുടി ശ്രീധരൻ അന്തരിച്ചു

മുചുകുന്ന്: പുതുക്കുടി ശ്രീധരന്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ നാരായണന്‍ നായര്‍. അമ്മ: പരേതയായ മാധവിക്കുട്ടിയമ്മ. ഭാര്യ: വസന്ത (എല്‍.ഐ.സി ഏജന്റ്, കൊയിലാണ്ടി). മക്കള്‍: അനന്തുകൃഷ്ണന്‍ (വ്യവസായവകുപ്പ്, കൊയിലാണ്ടി), അശ്വതി (ലേബര്‍ ഓഫീസ്, കൊയിലാണ്ടി). മരുമക്കള്‍: സുനീഷ് കീഴരിയൂര്‍, ആരതി (വില്ലേജ് ഓഫീസ്, ഇരിങ്ങല്‍). സഹോദരങ്ങള്‍: പത്മനാഭന്‍, പത്മിനിസ പുഷ്പരാജന്‍, പരേതരായ ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍.

കെ.സ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കടിയങ്ങാട് കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു

പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍