Category: പ്രാദേശിക വാർത്തകൾ

Total 19786 Posts

കളിയാവേശത്തില്‍ പയ്യോളി; ടാസ്ക് തുറയൂരിന്റെ അഖിലേന്ത്യാ വോളീ മേളയ്ക്ക് ആവേശോജ്ജ്വല തുടക്കം

പയ്യോളി: അങ്ങാടി കടവത്ത് അസ്സൈനാർ ഹാജി, തെനങ്കാലിൽ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ആയാണി മെഹബൂബ് മെമ്മോറിയൽ റണ്ണേയ്സ് അപ്പിനും വേണ്ടി ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന 28-ാം മത് അഖിലേന്ത്യാ വോളീ മേളയ്ക്ക് തുടക്കമായി. പയ്യോളി അങ്ങാടിയിലെ എ.സി നൗഷാദ് ഫ്ളെഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് മേള ഉദ്ഘാടനം ചെയ്തു. ചെയർമാൻ

ആനക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് അപകടം; മറിഞ്ഞു വീണത് കാറിന് മുകളിലേക്ക്‌, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: ആനക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കുട്ടികളുടെ പാര്‍ക്കിന് സമീപത്താണ് അപകടം. കണ്ണൂരിലേക്ക് ചെങ്കല്ല് കയറ്റാനായി പോവുന്ന ലോറിയിലേക്ക് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് തൊട്ട്പുറകിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. കാസര്‍ഗോഡ് സ്വദേശികളായ യുവാക്കാളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്നും

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി കുരുടിമുക്ക് ചാവട്ട് സ്വദേശി പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുരുടിമുക്ക് ചാവട്ട് സ്വദേശി ധനുവാൻ പുറത്ത് താഴെകുനി വീട്ടില്‍ നിയാസ് (29) ആണ് പിടിയിലായത്‌. ഇയാളില്‍ നിന്നും 5.69 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ ഡാൻസാഫ് സ്‌ക്വാഡ്‌ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്നും ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ്‌ ഇയാളെ പിടികൂടിയത്‌. റൂറൽ എസ്.പി കെ.ഇ ബൈജുവിന്

കോഴിക്കോട് സാമൂതിരി കെ.സി ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട്: സാമൂതിരി കെ.സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന്‌ കോഴിക്കോട് ടൗൺഹാളിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. കോവിലകം ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്കാരകർമ്മങ്ങൾ നടക്കും. കോട്ടക്കൽ

2024-25 വാര്‍ഷിക പദ്ധതി; കൊയിലാണ്ടി നഗരസഭയിലെ പബ്ലിക് ലൈബ്രറികള്‍ക്ക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ അംഗീകൃത ഗ്രന്ഥശാലകള്‍ക്ക് പബ്ലിക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു. 2025-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധകിഴക്കെപ്പാട്ട് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷനായി. നിര്‍വ്വഹണ ഉദ്യോഗസ്ഥ ലൈജു പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ. ഷിജു മാസ്റ്റര്‍, കെ.എ

മൂടാടിയിലെ തോട്ടത്തില്‍ നിര്‍മ്മല അന്തരിച്ചു

പയ്യോളി: മൂടാടിയിലെ തോട്ടത്തില്‍ നിര്‍മ്മല അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: സമീഷ്, സജിത്ത്( ഖത്തര്‍). മരുമകള്‍: പ്രസീത. സഹോദരങ്ങള്‍: നാരായണന്‍, കല്യാണി, നാരായണി, പരേതരായ ചാത്തപ്പന്‍(ആവിക്കല്‍), ചീരു.

ആര്‍.ജെ.ഡി നേതാവ് മൂടാടി തെരുവിലെ കോമരത്ത്കണ്ടി എ.വി ബാലന്‍ അന്തരിച്ചു

മൂടാടി: ആര്‍.ജെ.ഡി നേതാവ് തെരുവിലെ കോമരത്ത് കണ്ടി എ.വി ബാലന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഏറെക്കാലം മൂടാടി സര്‍വ്വീസ് ബേങ്ക് ഡയറക്ടറും വൈസ് പ്രസിഡന്റും ആയിരുന്നു. നിലവില്‍ പന്തലായനി വീവേഴ്‌സ് സൊസൈറ്റി ഡയരക്ടറായിരുന്നു. ഭാര്യ: ചന്ദ്രി മേപ്പയില്‍. മക്കള്‍: ഷാജി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് ബേപ്പൂര്‍, ഷിജു താലൂക്ക് ഓഫീസ് കൊയിലാണ്ടി, ഷീജ വൈക്കിലശ്ശേരി, മരുമക്കള്‍:

കാട്ടുവയല്‍ ഊരാളി വീട്ടില്‍ ശാന്ത അന്തരിച്ചു

കൊയിലാണ്ടി: കാട്ടുവയല്‍ ഊരാളി വീട്ടില്‍ ശാന്ത അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മനാഭന്‍. മകന്‍: അഭിലാഷ്. മരുമകള്‍: സഹോദരങ്ങള്‍:  

പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

പേരാമ്പ്ര: പേരാമ്പ്ര സെന്‍ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപം ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മുളിയങ്ങല്‍ ചെക്യലത്ത് ഷാദില്‍ ആണ് മരിച്ചത്. കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോകുകയായിരുന്ന സേഫ്റ്റി ബസാണ് ഷാദില്‍ സഞ്ചരിച്ച ബുള്ളറ്റില്‍ ഇടിച്ചത്. ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിച്ചശേഷം ബസ് ബൈക്കിനെ പത്തുമീറ്ററോളം വലിച്ചിഴച്ചശേഷമാണ്

പയ്യോളി മൂന്നു കുണ്ടന്‍ ചാലില്‍ എം.സി.അബ്ദുള്‍ റസാഖ് അന്തരിച്ചു

പയ്യോളി: മൂന്നു കുണ്ടന്‍ ചാലില്‍ എം.സി.അബ്ദുള്‍ റസാഖ് അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. പരേതരായ അസ്സയിനാര്‍ പയലന്റെയും കദീശ പിലാക്കാട്ടിന്റെയും മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: ഹിബ, ഹാദി, ആമിര്‍. സഹോദരങ്ങള്‍: എം.സി റഷീദ് പയലന്‍, എം.സി മുഹമ്മദലി (ഖത്തര്‍), ഫാത്തിമ, ഹൈറു, അനീസ. മൃതദേഹം തിക്കോടി അങ്ങാടി പള്ളിയില്‍ ഖബറടക്കി.