Category: പ്രാദേശിക വാർത്തകൾ
രണ്ട് റണ്‍സില്‍ ചരിത്രം കുറിച്ച് കേരളം! രഞ്ജി ട്രോഫിയില്‍ കേരളം ഫൈനലിനരികെ
അഹമ്മദാബാദ്: ആവേശപ്പോരില്‍ രണ്ട് റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി രഞ്ജി ട്രോഫിയില്‍ ഫൈനലുറപ്പിച്ച് കേരളം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ഒരു റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിലാണ് കേരളം സെമിയിലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്ത്
കുറുവങ്ങാട് താഴത്തെയില്‍ ശ്രീ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്ര മഹോത്സവത്തിന് ഇത്തവണ ആനയെ എഴുന്നള്ളിക്കേണ്ടെന്ന് തീരുമാനം
കുറുവങ്ങാട്: കുറുവങ്ങാട് താഴത്തെയില്‍ ശ്രീ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്ര മഹോത്സവത്തിന് ഇത്തവണ ആനയുണ്ടാകില്ല. മണകുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നു പേര്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഇത്തവണ ആന എഴുന്നള്ളത്തിന് വേണ്ടയെന്ന തീരുമാനം ക്ഷേത്ര അധികൃതര്‍ എടുക്കുകയായിരുന്നു. ക്ഷേത്ര തന്ത്രി മേപ്പാട് ഇല്ലത്ത് സുബ്രമണ്ണ്യന്‍ നമ്പൂതിരി, ക്ഷേത്ര മേല്‍ശാന്തി ശ്രീ നാരായണന്‍ മൂസത്, ക്ഷേത്ര ഊരാളന്‍
കടംവീട്ടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകവുമായി വിദ്യാര്‍ഥി; ചോദിച്ചത് അഞ്ച് ലക്ഷം, സംഭവം കോഴിക്കോട്
കോഴിക്കോട്: സുഹൃത്തുക്കളില്‍ നിന്ന് ബൈക്ക് കടംവാങ്ങിയതിനെ ചൊല്ലിയുണ്ടായ കടം തിരികെ നല്‍കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകവുമായി വിദ്യാര്‍ഥികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച വൈകിയിട്ടായിരുന്നു സംഭവം നടന്നത്. പത്താംക്ലാസുകാരനായ വിദ്യാര്‍ഥി സ്‌കൂള്‍ വിട്ട് ഏറെ നേരം കഴിഞ്ഞും വീട്ടിലെത്താതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിയുടെ
കേന്ദ്ര അവഗണനയ്‌ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധം; സി.പി.എം മാര്‍ച്ചിന്റെ ഭാഗമായ കാല്‍നട പ്രചരണ ജാഥ പുരോഗമിക്കുന്നു
കൊയിലാണ്ടി: കേന്ദ്ര അവഗണനക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാല്‍നട പ്രചരണജാഥ നടത്തി. ഏരിയാ കമ്മിറ്റി നേതൃത്വം നല്‍കുന്ന ഏരിയാ കാല്‍നട പ്രചാരണ ജാഥയുടെ ഒന്നാം ദിവസം വെങ്ങളത്തു നിന്നാരംഭിച്ച് കാപ്പാട്, തിരുവങ്ങൂര്‍, കൊളക്കാട്, കാഞ്ഞിലശേരി, കലോപൊയില്‍, ചേലിയ, എളാട്ടേരി, മാവിന്‍ ചുവട് എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങളേറ്റുവാങ്ങി കോതമംഗലത്ത് സമാപിച്ചു. 25ന് കോഴിക്കോട് ആദായ
മഞ്ഞക്കുളം മീത്തലെ പറമ്പില്‍ സത്യന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മീത്തലെ പറമ്പില്‍ സത്യന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ കേളന്‍. അമ്മ: പരേതയായ മീനാക്ഷി. ഭാര്യ: ലീല. മകന്‍: ശൈലേഷ് സഹോദരങ്ങള്‍: ശൈലജ, ലീല, രവി. സംസ്‌കാരം 3 മണി മഞ്ഞക്കുളത്തെ വീട്ടുവളപ്പില്‍.
മേപ്പയ്യൂര്‍ മഞ്ഞക്കുളം ആച്ചാണ്ടി മീത്തല്‍ രാധ അന്തരിച്ചു
മേപ്പയ്യൂര്‍: മഞ്ഞക്കുളം ആച്ചാണ്ടി മീത്തല്‍ രാധ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. (റിട്ട: ആയുര്‍വേദഫാര്‍മസിസ്റ്റ് ) ഭര്‍ത്താവ്: എ.എം കുഞ്ഞിരാമന്‍. ( സി.പി.എം മഞ്ഞക്കുളം ബ്രാഞ്ച് അംഗം, വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയാ പ്രസിഡണ്ട്, കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് സെക്രട്ടറി, മക്കള്‍: രനീഷ്, രമ്യ സി.പി.എം മേപ്പയ്യൂര്‍ ബ്രാഞ്ച് അംഗം. മരുമക്കള്‍: രതീഷ് കുഞ്ഞിക്കണ്ടി, അമൃത
ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, ബാന്‍ഡ് എന്നിവയുടെ അകമ്പടി; കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം
കൊയിലാണ്ടി: കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നടന്നു. മര്‍ച്ചന്‍സ് അസോസിയേഷനും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി നടത്തുന്ന കൊയിലാണ്ടി ഫെസ്റ്റിവല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടൗണില്‍ ഒപ്പന കോല്‍ക്കളി ദഫ് മുട്ട് ബാന്‍ഡ് വാദ്യം എന്നിവയുടെ അകമ്പടിയോടുകൂടി ഘോഷയാത്ര നടന്നു. ചടങ്ങില്‍ ആദ്യ കൂപ്പണ്‍ ശോഭിക വെഡിങ് സെന്റര്‍ ആതിര ജ്വല്ലറി,
ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങി; പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾക്ക് തുടക്കമായി
പന്തലായനി: ശ്രീ അഘോരശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾക്ക് തുടക്കമായി. സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ചെയർമാൻ എ.മോഹനൻ പുതിയ പുരയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രസിഡൻ്റ് മധു കാളിയമ്പത്ത് സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു. തുടർന്നുള്ള 7 ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറും. മഹാശിവരാത്രി നാളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രമുഖ നർത്തകർ പങ്കെടുക്കുന്ന
മുചുകുന്ന് കൊയിലോത്തുംപടി സ്വദേശിയായ വിദ്യാർത്ഥിനിയുടെ സ്വര്‍ണ കൈചെയിന്‍ നഷ്ടപ്പെട്ടതായി പരാതി
മുചുകുന്ന്: കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ പഠിക്കുന്ന കൊയിലോത്തുംപടി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ സ്വര്‍ണ കൈചെയിന്‍ നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാവിലെ പരീക്ഷയ്ക്കായി കൊയിലോത്തുംപടിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ബസില്‍ യാത്ര ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷ കഴിഞ്ഞ് 12മണിയോടെയാണ് കൈചെയിന്‍ നഷ്ടപ്പെട്ടത് മനസിലായത്. ഏതാണ്ട് അരപ്പവനോളം വരുന്നതാണ് കൈചെയിന്‍. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്:
മേളപ്പെരുക്കത്തില്‍ ഭക്തിയോടെ നാന്തകം എഴുന്നള്ളിപ്പ്; മാറ്റത്തിന്റെ തേര് തെളിച്ച് കൊയിലാണ്ടി കൂത്തംവള്ളി ക്ഷേത്രം
കൊയിലാണ്ടി: കൂത്തംവള്ളി ക്ഷേത്രോത്സവത്തിന് തേര് എത്തിയത് കൗതുക കാഴ്ചയായി. ഈ മാസം 10ന് കൊടിയേറിയ ഉത്സവത്തിന് സമാപന ദിനമായ 16,17 തീയതികളിലാണ് തേര് എത്തിയത്. മണക്കുളങ്ങര ക്ഷേത്രത്തില്‍ അനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിലെ തിടമ്പ് എടുക്കാന്‍ തേര് ഉപയോഗിക്കാമെന്ന് ആഘോഷകമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും തീരുമാനിക്കുന്നത്. തുടര്‍ന്ന് ക്ഷേത്രം തന്ത്രിയുടെ നിര്‍ദേശ പ്രകാരം അത്തോളിയില്‍