Category: പ്രാദേശിക വാർത്തകൾ

Total 19625 Posts

ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാര്‍ക്ക് ഇനി സ്വന്തം കാലില്‍ നില്‍ക്കാം; അഭയത്തില്‍ ഭിന്നശേഷി തൊഴില്‍ സംരംഭവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്.

ചേമഞ്ചേരി: ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാര്‍ക്കുള്ള തൊഴില്‍ സംരംഭമെന്ന പ്രോജക്ടിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ റെഡിമെയ്ഡ് & ഗാര്‍മെന്റ്‌സ് യൂണിറ്റ് ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. അഭയം വൈസ് പ്രസിഡണ്ട് ശ്രീ മുസ്തഫ ഒലീവിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ അഭയം ജനറല്‍സിക്രട്ടറി

25 സെന്റ് തരിശുഭൂമിയില്‍ വിളഞ്ഞത് നിരവധി പച്ചക്കറികള്‍; ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തില്‍ പച്ചക്കറി കൃഷിയില്‍ വിജയം നേടി മൂടാടി ഗ്രാമപഞ്ചായത്ത്

മൂടാടി: പച്ചക്കറി കൃഷിയില്‍ വിജയം നേടി മൂടാടി ഗ്രാമപഞ്ചായത്ത്. പച്ചക്കറികളുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമഫലമത്തിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പഞ്ചായത്തിനോട് ചേര്‍ന്ന 25 സെന്റ് തരിശ് ഭൂമിയിലാണ് കൃഷി ആരംഭിച്ചത്. ചീര, വെള്ളരി, വെണ്ട, കക്കരി, മത്തന്‍ തുടങ്ങിയ പച്ചക്കറികളുടെ ഹൈബ്രിഡ് ഇനങ്ങളാണ് കൃഷിചെയ്തത്. പുതിയ

ലഹരി വ്യാപനത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനം; ടയര്‍വര്‍ക്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ചേര്‍ന്നു

കൊയിലാണ്ടി: ടയര്‍വര്‍ക്‌സ് അസോസിയേഷന്‍ കൊയിലാണ്ടി മേഖല ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. അരങ്ങാടത്ത് വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുഭദ്രന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഷൈജു കണയംങ്കോട് സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പൂക്കാട് അധ്യക്ഷത വഹിച്ചു.സമൂഹത്തെ ഭീതിയിലാഴ്ത്തുന്ന രാസലഹരിക്കെതിരെ കാമ്പയിന്‍ സംഘടിപ്പിക്കാനും ഇന്‍ഷൂറന്‍സ് കാമ്പയിന്‍ സംഘടിപ്പിക്കാനും യോഗത്തില്‍

പേരാമ്പ്രയില്‍ ബസ്സ് ഇടിച്ച് വയോധികന് പരിക്ക്; സംഭവം പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വയോധികനെ ബസ് ഇടിച്ചു. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കൂരാച്ചുണ്ടിലെ ആധാരം എഴുത്തുകാരന്‍ ആയ എരവട്ടൂര്‍ കരുവാരക്കുന്നത്ത് ഗോപാലന്‍ നായരെയാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഗോപാലന്‍ നായര്‍ക്ക് പരിക്കേറ്റു. കായണ്ണ ഭാഗത്തുനിന്നും വരികയായിരുന്ന ഹെവന്‍ എന്ന ബസ്സാണ് തട്ടിയത്. സംഭവം നടന്ന ഉടനെ നാട്ടുകാരും

ഭവന നിര്‍മ്മാണത്തിനും തൊഴില്‍ സംരംഭങ്ങള്‍ക്കും ടൂറിസത്തിനും നഗരസൗന്ദര്യവല്‍ക്കരണത്തിനും മുന്‍ഗണന; കൊയിലാണ്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നിലവിലെ ഭരണസമിതിയുടെ ബജറ്റ് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ ബജറ്റ് അവതരിപ്പിച്ചു. ഭവന നിര്‍മ്മാണത്തിനും , തൊഴില്‍ സംരംഭങ്ങള്‍ക്കും , ട്യൂറിസത്തിനും, നഗരസൗന്ദര്യ വല്‍ക്കരണത്തിനും മുന്‍ഗണന നല്‍കിയാണ് ഇത്തവണത്തെ ബജറ്റ്. 150,23,41,418 രൂപ വരവും 127,49,52,606 രൂപ ചെലവും 22,73,88,812 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ്. ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട്

ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ക്യാമ്പ് അഡ്മിഷന്‍ തുടരുന്നു; കൊയിലാണ്ടിയിലും പരിശീലനം

കോഴിക്കോട് : ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിന്റെ അഡ്മിഷന്‍ തുടരുന്നു. അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്. കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ മൂന്ന് മുതല്‍ മെയ് 23 വരെയാണ്. ഫുട്ബോള്‍ – ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്

ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി മുണ്ടോത്ത് ഷിഫാ ചാരിറ്റി മെഡിക്കല്‍ വിംങിന്റെ ഇഫ്താര്‍ സംഗമം

ഉളേള്യരി: ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് മുണ്ടോത്ത് ഷിഫാ ചാരിറ്റി മെഡിക്കല്‍ വിങ്ങ്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. എം. ബാലരാമന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രസിഡണ്ട് പി. കെ. ഹാഷിദ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുധീഷ്, സുജാത നമ്പൂതിരി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.

പേരാമ്പ്ര മുതുകാട് വളർത്തു പന്നികളെ വെട്ടി പരിക്കേൽപ്പിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമം; പേരാമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കൾ റിമാൻഡിൽ

മുതുകാട്: സീതപ്പാറയില്‍ ഫാമില്‍ അതിക്രമിച്ചു കയറി ഫാമിലുള്ള പന്നികളെ വെട്ടി പരിക്കേല്‍പിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍. മുതുകാട് സ്വദേശികളായ മഞ്ഞിലത്ത് അഭിഷേക്, നിജില്‍ താന്നിക്കണ്ടി, പേരാമ്പ്ര സ്വദേശി മരുതോറച്ചാലില്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. സീതപ്പാറയിലെ പുത്തന്‍പുരക്കല്‍ തോമസ് (ടോമി)യുടെ ഫാമിലെ പന്നികളെയാമ് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവര്‍ ആക്രമിച്ചത്.

തിക്കോടി തെക്കേ നെല്ലികുന്നുമ്മല്‍ സനൂപ് അന്തരിച്ചു

തിക്കോടി: തെക്കെ നെല്ലിക്കുന്നുമ്മല്‍ സനൂപ് അന്തരിച്ചു. മുപ്പത്തിയാറ് വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അച്ഛന്‍: ശ്രീധരന്‍. അമ്മ: പുഷ്പ. സഹോദരന്‍: സന്ദീപ്. സംസ്‌കാര ചടങ്ങുകള്‍ തുറശ്ശേരിക്കടവിലെ വീട്ടില്‍ നടക്കും  

കാരയാട് കിഴക്കേ പറമ്പില്‍ ജാനു ടീച്ചര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കാരയാട് കിഴക്കേ പറമ്പില്‍ ജാനു ടീച്ചര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. കല്‍പ്പത്തൂര്‍ എ.യു.പി സ്‌കൂളില്‍ അധ്യാപികയായി വിരമിച്ചതാണ്. ഭര്‍ത്താവ്: പരേതനായ തയ്യുള്ളതില്‍ നാരായണന്‍ നായര്‍. മക്കള്‍: സജിത് കുമാര്‍, ജിഷ, പരേതനായ രജിത് കുമാര്‍. മരുമക്കള്‍: പ്രീതി, സുരഭി. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ മാസ്റ്റര്‍, പരേതരായ ഗോപാലന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ മാസ്റ്റര്‍, നാണി ടീച്ചര്‍. സംസ്‌കാരം