Category: പ്രാദേശിക വാർത്തകൾ

Total 19117 Posts

ചങ്ങരോത്ത് കന്നാട്ടിയിലെ മഹല്ല് കമ്മിറ്റി മുഖ്യ രക്ഷാധികാരി ടി.പി അമ്മദ് ഹാജി അന്തരിച്ചു

ചങ്ങരോത്ത്: കന്നാട്ടിയിലെ പൗര പ്രമുഖനും മഹല്ല് കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ തൈവെച്ച പറമ്പിൽ ടി.അമ്മദ് ഹാജി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: കുഞ്ഞാമി പിലാത്തോട്ടത്തില്‍. കന്നാട്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സിലര്‍, കന്നാട്ടി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മക്കള്‍: ഗഫൂര്‍ (റിയാദ് കെ.എം.സി.സി പേരാമ്പ്ര

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം; കെ.ജെ.യു കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍

കോഴിക്കോട്: പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 10, 11, 12 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന കണ്‍വന്‍ഷന്‍ കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ മുന്‍മന്ത്രി അഹമ്മ് ദേവര്‍കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ഇ.എം.ബാബു അധ്യക്ഷനായി. ജില്ലാസെക്രട്ടറി ബൈജു വയലില്‍ നിവേദനം

ഒരു ദേശത്തും നടക്കാത്ത മുടികരിക്കല്‍ എന്ന ചടങ്ങ് ഉത്സവാഘോഷത്തിന്റെ ഭാഗമായ മുചുകുന്നിലെ വാഴയില്‍ ശ്രീ ഭഗവതി ക്ഷേത്രം; ശരത് പ്രസാദ് എഴുതുന്നു

കനലെരിയുന്ന തീനാളങ്ങളിലെ ഒരു തുള്ളി മിഴിനീര്‍ കണികപോലെ തുടിതാളങ്ങള്‍ക്കൊപ്പം നിത്യതയുടെ നിര്‍മല സ്വരൂപമായി ശ്രീ വാഴയില്‍ ഭഗവതീ ക്ഷേത്രം. പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഉള്‍പ്പെട്ട ക്ഷേത്രം. പടിഞ്ഞാറ് അസ്തമയ സൂര്യന്റെ സ്ഥാനമാണെങ്കിലും ‘ഇരുട്ടിനെ പോലും വെളിച്ചമാക്കുന്ന’ ചൈതന്യ പ്രഭാവലയമായി അമ്മ കുടികൊള്ളുന്നു. ഭഗവതീ ക്ഷേത്രത്തിന് തെക്ക് വശത്തായി ഗണപതി ഭഗവാനും,

വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു; ചെങ്ങോട്ടുകാവ് സ്വദേശി അറസ്റ്റില്‍

ചെങ്ങോട്ടുകാവ്: വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ചെങ്ങോട്ടുകാവ് സ്വദേശി അറസ്റ്റില്‍. മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് നടപടി. മൂടാടിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. വിദേശത്തായിരുന്ന പ്രതി പെണ്‍കുട്ടിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കാറുണ്ടായിരുന്നു. ഇയാളുടെ ശല്യം കാരണം

മേപ്പയ്യൂർ പുലപ്രക്കുന്ന് മണ്ണെടുക്കുന്നതിനിടെ സമരം ശക്തം; ജനകീയ സംരക്ഷണ സമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

മേപ്പയ്യൂർ: ദേശീയപാത നിർമ്മാണത്തിന്റെ ഭാ​ഗമായി പുലപ്രക്കുന്ന് മണ്ണെടുക്കുന്നതിനിരെ സമരം ശക്തമാകുന്നു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ചെയ്ത പ്രദേശവാസികളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. 11 പേരെ പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് രാവിലെ യോടു കൂടി വൻ പോലീസ് അന്നഹത്തോടുകൂടിയാണ് ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി അധികൃത സ്ഥലത്ത്ർ എത്തിയത്.  ഇതോടെ

മുചുകുന്ന് കണ്ടിയില്‍ നാരായണി അന്തരിച്ചു

മുചുകുന്ന്: കണ്ടിയില്‍ നാരായണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: രാമന്‍. മക്കള്‍: ഭാരതി, കുഞ്ഞിക്കണാരന്‍, ഗംഗാധരന്‍, ശ്രീജ, ശ്യാമള, ലത. മരുമക്കള്‍: ഹരീഷ്, ശശി, ജയലാല്‍. സംസ്‌ക്കാരം 2 മണിക്ക്.

പയ്യോളിയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു; നന്തി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടത്തിന് ഗുരുതര പരിക്ക്

പയ്യോളി: പയ്യോളിയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഫെബ്രുവരി 1 ന് വൈകീട്ടോടെയാണ് സംഭവം. പയ്യോളിയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുടോബോള്‍ പരിശീലനം കഴിഞ്ഞ തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നന്തി സ്വദേശിയായ എട്ടാം ക്ലാസുകാരനെ നാലംഗ സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ നന്തി കടലൂര്‍ സ്വദേശിയായ മുഹമ്മദ്

വിടപറഞ്ഞത് നാടിന്റെ പ്രിയ നേതാവ്; സി.പി.എം തിക്കോടി മുന്‍ ലോക്കല്‍ സെക്രട്ടറി പി.കെ. ഭാസ്‌കരന്റെ വേര്‍പാടില്‍ അനുശോചനമര്‍പ്പിച്ച് പ്രവര്‍ത്തകര്‍

തിക്കോടി: അന്തരിച്ച സി.പി.എം മുതിര്‍ന്ന നേതാവ് പി.കെ ഭാസ്‌കരന്റെ വേര്‍പാടില്‍ മൗന ജാഥയും അനുശോചന യോഗവും ചേര്‍ന്നു. തിക്കോടി ടൗണില്‍ നടത്തിയ യോഗത്തില്‍ ബിജു കളത്തില്‍ അധ്യക്ഷത വഹിച്ചു. വിശ്വന്‍ ആര്‍. സ്വാഗതം പറഞ്ഞു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി, കെ. ജീവാനന്ദന്‍, എം.കെ

കാവുംവട്ടം കിഴക്കയില്‍ നാരായണന്‍ പറേച്ചാലില്‍ അന്തരിച്ചു

കൊയിലാണ്ടി: നടേരി കാവുംവട്ടം കിഴക്കയില്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ദേവി. മക്കള്‍: രാജേഷ്, രാധിക സുരേഷ്, രതിലേഷ്, രന്തീഷ്. മരുമക്കള്‍: സുരേഷ് കന്നൂര്‍, സുഷിത, പ്രജിഷ, ദീപ്തി. സംസ്‌ക്കാരം ഇന്ന് രാവിലെ 9.00 മണിക്ക് വീട്ടുവളപ്പില്‍. Summary: kaavumvattam-kizhakkayil-narayanan-passed-away.

ഐ.എസ്.ആര്‍.ഒ ജീവനക്കാരന്‍ കാരയാട് കണ്ണമ്പത്ത് കെ.എം.ബാലന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കാരയാട് റിട്ട. ഐ.എസ്.ആര്‍.ഒ ജീവനക്കാരന്‍ കണ്ണമ്പത്ത് കെ.എം.ബാലന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. പ്രമുഖ തെയ്യം കലാകാരനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: റീന (ജില്ലാ ആശുപത്രി പാലക്കാട്), ജയന്‍ (കുവൈറ്റ്), മനോജ് കുമാര്‍ (സ്‌റ്റോര്‍ കീപ്പര്‍ താലൂക്ക് ആശുപത്രി ചിറ്റൂര്‍). മരുമക്കള്‍: പരേതനായ ദിവാകരന്‍ (കുരുവട്ടൂര്‍), സിന്ധു (തൃശൂര്‍), സജേത (പാലക്കാട്). സഹോദരങ്ങള്‍: കുഞ്ഞി ചന്തു