Category: കൊയിലാണ്ടി

Total 8800 Posts

സി.പി.ഐ.എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥന്റെ കൊലപാതകം; കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി സത്യനാഥന്റെ കൊലപാതക കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.കെ വിശ്വനെയാണ് സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ പ്രതി പെരുവട്ടൂര്‍ സ്വദേശി അഭിലാഷിന് കര്‍ശന ഉപാധികളോടെ ജില്ലാ കോടതി ജാമ്യം അനുവദിച്ചതിനെതിരെ കുടുംബവും സര്‍ക്കാറും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍

കൊയിലാണ്ടി ബീച്ച് റോഡിൽ ആസിയാസ് മുസ്തഫ കെ.പി കരുവാരി അന്തരിച്ചു

കൊയിലാണ്ടി: ബീച്ച് റോഡിൽ ആസിയാസ് മുസ്തഫ കെ.പി കരുവാരി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഉപ്പ: പരേതനായ ബി.എച്ച് മൂസ ഹാജി ബപ്പൻ കാട്ടിൽ ഹാജിയാരകം. ഭാര്യ: ജി.എം ശരീഫ മക്കൾ: ഷഹല, ഷിബില, ഷാറൂൺ. മരുമക്കൾ: ഷംനാദ്, സുനീർ. സഹോദരങ്ങൾ: ഫാത്തിമ കെ.പി, നാസില കെ.പി, ഷംസു കെ.പി, പരേതനായ ബഷീർ. Description: Asias Mustafa

വൃക്ക രോഗം നേരത്തെ തിരിച്ചറിയാം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി തണലിന്റെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ്

കൊയിലാണ്ടി: പെരുവട്ടൂർ റിലീഫ് കമ്മിറ്റിയും കൊയിലാണ്ടി തണലും സംയുക്തമായി പെരുവട്ടൂരിൽ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗണ്‍സിലര്‍ ജിഷ പുതിയേടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പെരുവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ രാവിലെ 9മണിക്ക് ആരംഭിച്ച ക്യാമ്പില്‍ 250ൽ പരം ആളുകൾ പങ്കെടുത്തു. ചടങ്ങിൽ കൗണ്‍സിലര്‍ ചന്ദ്രിക.ടി സ്വാഗതം പറഞ്ഞു. സുധ ടി.കെ, കൗണ്‍സിലര്‍ അസിസ്

കൊയിലാണ്ടിയില്‍ സേവാഭാരതിയുടെ ദ്വിദിന പാലിയേറ്റീവ് കെയർ പരിശീലനം

കൊയിലാണ്ടി: ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ രണ്ട് ദിവസത്തെ പാലിയേറ്റീവ് കെയർ പരിശീലനം ആരംഭിച്ചു. ശ്രീഗുരുജി വിദ്യാനികേതന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ആരോഗ്യ വകുപ്പ് റിട്ട: സീനിയർ കൺസൾട്ടെൻ്റ് ഡെർമറ്റോളജി ഡോ.കെ.വി സതീഷ് ഉദ്ഘാടനം ചെയ്തു. ദേശീയ സേവാഭാരതി കേരളം സംസ്ഥാന സെക്രട്ടറി രാജീവൻ.എം പദ്ധതി വിശദീകരിച്ചു. നാഷണൽ അസോസിയേഷൻ ഓഫ്

ചെങ്ങോട്ടുകാവ് മാടക്കര പടിഞ്ഞാറെയിൽ സാവിത്രി അന്തരിച്ചു

ചെങ്ങോട്ടുകാവ്: മാടക്കര പടിഞ്ഞാറെയിൽ സാവിത്രി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു ഭർത്താവ്: ശങ്കരൻ. മക്കൾ: വിജേഷ്, നിധീഷ്, വിജിലേഷ്. സഹോദരങ്ങൾ: വിജയൻ, നിത്യാനന്ദൻ, പുഷ്പ സഞ്ചയനം: വ്യാഴാഴ്ച. Description: Chengotukav Madakkara West Savitri passed away

തിരുവങ്ങൂര്‍ വടക്കെ യോഗിമഠത്തില്‍ വാസു അന്തരിച്ചു

തിരുവങ്ങൂര്‍: വടക്കെ യോഗിമഠത്തില്‍ വാസു അന്തരിച്ചു.എഴുപത് വയസായിരുന്നു. ഭാര്യ:അനിത. മക്കള്‍: ജിബിലേഷ്, വിജിന. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, നാരായണി, പരേതരായ ദേവി, ബാലന്‍, ശ്രീധരന്‍. സംസ്കാരം: രാത്രി എട്ട് മണിക്ക് ചേമഞ്ചേരി ശ്മശാനത്തില്‍. 7 മണിക്ക് മൃതദേഹം വീട്ടില്‍ നിന്ന് കൊണ്ട് പോകും. thiruvangoor yogimadatil Vasu passed away

ദേശീയപാത നവീകരണം: മേലൂര്‍ ഭാഗത്ത് സര്‍വീസ് റോഡിന് വീതിയില്ല, ഡ്രൈനേജ് പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തം

ചെങ്ങോട്ടുകാവ്: ദേശീയപാത നവീകരണം പൂർത്തിയാകുമ്പോൾ വെങ്ങളം നന്തി ബൈപ്പാസില്‍ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മേലൂര്‍ ഭാഗത്ത്‌ സർവ്വീസ് റോഡിന് ആവശ്യമായ വീതിയില്ലെന്ന് പരാതി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ ജുബീഷ് ആണ്‌ സര്‍വ്വീസ് റോഡിന് വീതിയില്ലെന്ന പ്രശ്‌നം വീണ്ടും ഉന്നയിച്ചത്. ദേശീപാത നവീകരണം ആരംഭിച്ചപ്പോള്‍ തന്നെ ജുബീഷ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ”കഴിഞ്ഞ 2023 മെയ് മാസം

‘ലഹരിക്കെതിരെ മതനേതാക്കള്‍ രംഗത്തിറങ്ങണം’; ലഹരിക്കെതിരെ കണ്‍വെന്‍ഷനുമായി ലഹരി നിര്‍മാര്‍ജന സമിതി കൊയിലാണ്ടി മണ്ഡലം

നന്തി ബസാര്‍: ലഹരി നിര്‍മാര്‍ജന സമിതി കൊയിലാണ്ടി മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. മദ്യനിരോധനസമിതി സംസ്ഥാനാധ്യക്ഷന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മദ്യമുള്‍പ്പെടെയുള്ള ലഹരിവ്യാപനത്തിനെതിരെ മതനേതാക്കള്‍ രംഗത്തിന്നണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തന്മൂലം അനുയായികള്‍ ലഹരി വിരുദ്ധ പോരാട്ടത്തിനിറങ്ങുകയും അവരൊന്നും ലഹരിയില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം വിശദമാക്കി. സഹദ് പുറക്കാട് സ്വാഗതം പറഞ്ഞ

ശുചിത്വം സുകൃതം; മാലിന്യ മുക്തം നവകേരളം ക്യാംപയിനായി മുന്നിട്ടിറങ്ങി വിദ്യാര്‍ത്ഥികള്‍, പന്തലായനി ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ശില്പശാല

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരളം ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി ജിഎച്ച്എസ്എസ് പന്തലായനിയില്‍ ശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവ കൊടി ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷനുള്‍പ്പെടെയുള്ളവരുടെ പിന്‍തുണയോടെ മാലിന്യ മുക്ത ക്യാപസിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. സ്‌കൂളില്‍ അക്കാദമിക വര്‍ഷാരാഭം തന്നെ ക്ലാസുകളില്‍

കര്‍ഷകര്‍ക്ക് കൈത്താങ്ങേകാന്‍ തുഷാര മള്‍ട്ടി സ്റ്റേറ്റ് അഗ്രോ; കൊയിലാണ്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊയിലാണ്ടി: തുഷാര മള്‍ട്ടി സ്റ്റേറ്റ് അഗ്രോ ആന്റ് മാര്‍ക്കറ്റിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ച് ആരംഭിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും വളര്‍ച്ചക്ക് സഹായകരമായി ആരംഭിച്ച സൊസൈറ്റിയുടെ ഉദ്ഘാടന പരിപാടിയില്‍ തുഷാര ഗ്രൂപ്പ് എം.ഡിയും ചെയര്‍മാനുമായ വി.എം.ഷാര അധ്യക്ഷത വഹിച്ചു. മികച്ച സമ്മിശ്ര കര്‍ഷക അവാര്‍ഡ് ജേതാവ് ഒ.കെ. സുരേഷിനെ